മികച്ച സവിശേഷതകളില്‍ സാംസങ്ങ് ഗ്യാലക്‌സി ഓണ്‍ 6 ഇന്ന് ഇന്ത്യന്‍ വിപണിയില്‍..!


സാംസങ്ങ് തങ്ങളുടെ ഓണ്‍ലൈന്‍ സീരീസിലെ ഫോണായ സാംസങ്ങ് ഗ്യാലക്‌സി ഓണ്‍6 ഇന്ത്യയന്‍ വിപണിയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവതരിപ്പിക്കും . ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ആയാണ് ഈ ഫോണ്‍ എത്തുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഫോണ്‍ ഏവരേയും ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.

Advertisement

ഫുള്‍ സ്‌ക്രീന്‍ ഡുസ്‌പ്ലേയോടു കൂടിയാണ് ഈ ഫോണ്‍ എത്തുന്നത്. അതായത് 18:9 അസ്‌പെക്ട് റേഷ്യോയില്‍ ആകും. ഫോണിന്റെ റിയര്‍ പാനലിനെ കുറിച്ചുളള ചില കാഴ്ചപ്പാടും ടീസര്‍ കാണിക്കുന്നു. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ സിങ്കിള്‍ റിയര്‍ ക്യാമറ എന്ന രീതിയിലാകും ഇത് അവതരിപ്പിക്കുക.

Advertisement

പിന്നില്‍ ക്യാമറ സെറ്റപ്പിന്റെ ചുവടെയായി റിയര്‍ മൗണ്ട് ഫിങ്കര്‍പ്രിന്റ് സെന്‍സറും കാണാം. ഇതു കൂടാതെ നീല നിറത്തിലാകും ഫോണ്‍ എന്ന് ടീസര്‍ കാണിക്കുന്നു. എന്നിരുന്നാലും മറ്റു നിറങ്ങളിലും ഫോണ്‍ എത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം.

6ജിബി റാം 128ജിബി സ്റ്റോറേജ്, 8ജിബി റാം 256ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റിലാകും ഫോണ്‍ എത്തുന്നത്. 4ജിബി റാം, 64ജിബി സ്‌റ്റോറേജിന് ഏകദേശം വില 15,000 രൂപയാകുമെന്നു പ്രതീക്ഷിക്കാം.

Anti-Theft Security: 20 Features To Secure Your Phone From Theft - MALAYALAM GIZBOT

ഈ ഫോണിനെ കുറിച്ചുളള കൂടുതല്‍ വിശേങ്ങള്‍ക്കായി കുറച്ചു നേരം കൂടി നമുക്കു കാത്തിരിക്കാം.

Best Mobiles in India

Advertisement

English Summary

Samsung Galaxy On6 India Launch Today