സാംസംഗ് എസ്10, എസ് 10പ്ലസ്, എസ് 10ഇ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി


2019 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു പിന്നാലെ കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ വിപണിയിലെത്തിച്ച് സാംസംഗ്. സാംസംഗ് എസ്10, എസ് 10പ്ലസ്, എസ് 10ഇ വേരിയന്റുകളെയാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ അവതരിപ്പിച്ചത്. മൂന്നു മോഡലുകളിലും എസ്10 ഇയാണ് ഏറ്റവും അഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍.

Advertisement

നേരത്തെ അറിയിച്ചിരുന്നതുപോലെത്തന്നെ ഇന്ത്യന്‍ വിപണിയിലും മൂന്നു മോഡലുകളെയും സാംസംഗ് അവതരിപ്പിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കുമായി കൈകോര്‍ത്ത് ഈ മൂന്നു ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്കും ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ നിരവധി ലോഞ്ചിംഗ് ഓഫറുകളും ഡിസ്‌കൗണ്ടും ലഭ്യമാക്കും.

Advertisement


സാംസംഗ് എസ്10 ഇ

എസ്10 ഇയാണ് ഏറ്റവും അഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍. മറ്റു മോഡലുകളെ അപേക്ഷിച്ച് ചെറിയ സ്റ്റേറേജ് കോണ്‍ഫിഗരേഷന്‍ മാത്രമാണ് മാറ്റമുള്ളത്. 6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളുള്ള ഈ മോഡലിന്റെ വില 55,900 രൂപയാണ്. പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് എന്നീ രണ്ടു നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

സാംസംഗ് എസ്10

മുന്നു മോഡലുകളിലും സ്റ്റാന്റേര്‍ഡാണ് സാംസംഗ് എസ്10. രണ്ടു സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 66,900 രൂപയും 8ജി.ബി റാമും 512 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലിന് 84,900 രൂപയുമാണ് വില. ആദ്യത്തെ വേരിയന്റ് പ്രിസ്ം ബ്ലൂ, പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക് നിറങ്ങളിലും രണ്ടാമത്തേത് പ്രിസം വൈറ്റ് നിറത്തിലും ലഭിക്കും.

Advertisement

സാംസംഗ് എസ്10 പ്ലസ്

മൂന്നു വേരിയന്റുകളിലാണ് സാംസംഗ് എസ്10 പ്ലസ് മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 8ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള മോഡലിന് 73,900 രൂപയും 8ജി.ബി റാം 512 ജി.ബി മോഡലിന് 91,900 രൂപയും 12 ജി.ബി റാം 1റ്റി.ബി മോഡലിന് 1,17,900 രൂപയുമാണ് വില. 128 ജി.ബി വേരിയന്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറഭേദങ്ങളിലും ഹൈ എന്റ് 1ടി.ബി വേരിയന്റ് സെറാമിക് വൈറ്റ്, സെറാമിക് ബ്ലാക്ക് നിറഭേദങ്ങളിലും ലഭിക്കും.

ഓഫറും ഡിസ്‌കൗണ്ടും

മാര്‍ച്ച് എട്ടുമുതലാണ് മൂന്നു മോഡലുകളുടെയും വില്‍പ്പന ആരംഭിക്കക. ഷോപ്പിംഗ് പോര്‍ട്ടലുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം മാള്‍, ടാറ്റാ ക്ലിക് എന്നിവയിലൂടെയും സാംസംഗ് ഓണ്‍ലൈന്‍ സ്‌റ്റോറിലും തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറിലും മോഡലുകള്‍ ലഭിക്കും. മാര്‍ച്ച് ഏഴിന് പ്രീ ഓര്‍ഡര്‍ ആരംഭിക്കും. 2,599 രൂപമുതല്‍ ഇ.എം.ഐ.യും ലഭ്യമാക്കിയിട്ടുണ്ട്.

Advertisement

ഈ മോഡലുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇവര്‍ക്ക് 29,990 രൂപവിലയുള്ള ഗ്യാലക്‌സി വാച്ച് 9,999 രൂപയ്ക്കും 9,990 രൂപ വിലയുള്ള ഗ്യാലക്‌സി ബഡ്‌സ് 2,999 രൂപയ്ക്കും ലഭിക്കും. 15,000 രൂപ അപ്‌ഗ്രേഡ് ബോണസും 6000 രൂപ കാഷ്ബാക്കുമായാണ് ലഭിക്കുക. എച്ച്.ഡി.എഫ്.സി ബാങ്കാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

റിയല്‍മീ 3 ഫോണിനോടു മത്സരിക്കാന്‍ 10,000 രൂപയ്ക്കുളളിലെ ബജറ്റ് ഫോണുകള്‍

Best Mobiles in India

English Summary

Samsung Galaxy S10, Galaxy S10+ and Galaxy S10e launched in India