ഏറ്റവും മികച്ച സവിശേഷതകളുമായി സാംസങ് ഗാലക്‌സി എസ് 10 എത്തും!


പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ X അതുവരെയുള്ള ഐഫോണ്‍ മോഡലുകളെ വെല്ലുന്നതായിരുന്നു. പുത്തന്‍ സാങ്കേതികവിദ്യകളോടെ പുറത്തിറങ്ങിയ ഐഫോണ്‍ X-ന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍ മികവുറ്റ സ്‌ക്രീനും ആകര്‍ഷകമായ രൂപകല്‍പ്പനയും ആയിരുന്നു. സമാനമായ വിവരങ്ങളാണ് സാംസങില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ഗാലക്‌സി എസ് 10-ല്‍ ഐഫോണില്‍ പോലുമില്ലാത്ത ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് വാര്‍ത്ത.

Advertisement

ഏറ്റവും മികച്ച സാങ്കേതികവിദ്യയായിരിക്കും ഗാലക്‌സി എസ് 10-നെ മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഗാലക്‌സി എസ് 10, ഐഫോണ്‍ X-ന്റെ പകര്‍പ്പായിരിക്കുകയില്ലെന്ന് ഉറപ്പിക്കാം. ഏറ്റവും മികച്ച സാങ്കേതികവിദ്യയോട് കൂടിയ സ്‌ക്രീന്‍ ഗാലക്‌സി എസ് 10-ല്‍ പ്രതീക്ഷിക്കാം. ഫോണിന്റെ മുന്‍ഭാഗത്തിന്റെ ഏറെക്കുറെ മുഴുവനായും സ്‌ക്രീന്‍ ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Advertisement

പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ എസ് 10-ല്‍ അഞ്ച് ക്യാമറകള്‍ വരെ ഉണ്ടാകും. മാത്രമല്ല സ്‌ക്രീനിന് അടിയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും പ്രതീക്ഷിക്കപ്പെടുന്നു.

ഗാലക്‌സി എസ് 10-ല്‍ നോച് ഉണ്ടാകുമോ?

ഗാലക്‌സി എസ് 10-നെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ സാംസങ് പുറത്തുവിട്ടിട്ടില്ല. 2019 വരെ ഔദ്യോഗിക വിവരങ്ങള്‍ പ്രതീക്ഷിക്കുകയും വേണ്ട. എന്നാല്‍ സാംസങ് ഐഫോണ്‍ X-ലെ നോച്ചിനോട് സാദൃശ്യമുള്ള ഹെയര്‍ സ്‌റ്റൈലോട് കൂടിയ കുടുംബത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. നോച്ചോട് കൂടിയ ഫോണ്‍ സാംസങ് ഒരിക്കലും പുറത്തിറക്കുകയില്ലെന്നതിന്റെ സൂചനയായാണ് വീഡിയോ വിലയിരുത്തപ്പെടുന്നത്.

ഗാലക്‌സി എസ് 10-ന് വേണ്ടി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ അവരുടെ ഉദ്വേഗം വര്‍ദ്ധിപ്പിക്കുന്നു. എന്തുതന്നെയായാലും ഐഫോണ്‍ X-ല്‍ നിന്ന് എല്ലാത്തരത്തിലും വ്യത്യസ്തമായ ഒരു ഫോണ്‍ വിപണിയിലെത്തിക്കാന്‍ സാംസങ് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഉറപ്പിക്കാം.

Advertisement

3ഡി പ്രിന്റിങ് വഴി നിർമ്മിക്കപ്പെട്ട കൂടുതൽ മെച്ചപ്പെട്ട സ്മാർട്ഫോൺ ബാറ്ററികൾ ഉടൻ വരും!

Best Mobiles in India

Advertisement

English Summary

Samsung Galaxy S10 To Get A Feature That You Won’t Find On Any iPhone