സാംസങ് ഗാലക്‌സി എസ്10 ഇന്ത്യൻ വിപണിയിൽ


ഇന്ത്യന്‍ വിപണി കീഴടക്കുന്നതിനായി സാംസങ് ഗാലക്‌സി എസ്10 സ്മാര്‍ട്‌ഫോണുകള്‍ എത്തി കഴിഞ്ഞു. കഴിഞ്ഞ മാസമാണ് ഗ്യാലക്സി എസ്10 സ്മാർട്ട്ഫോണ്‍ വാരിയന്റുകൾ അവതരിപ്പിച്ചത്. ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എസ് 10 ഇ എന്നീ മൂന്ന് ഫോണ്‍ പതിപ്പുകളും ഇന്ത്യന്‍ വിപണിയിലെത്തി കഴിഞ്ഞു.

മികച്ച ക്യാമറകളുമായി എത്താന്‍ പോകുന്ന കിടിലന്‍ ഫോണുകള്‍

പ്രധാന ഭാഗങ്ങൾ

ഇന്‍ഫിനിറ്റി ഓ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, ഏറ്റവും പുതിയ എക്‌സിനോസ് പ്രൊസസര്‍, പുതിയ വണ്‍ യൂസര്‍ ഇന്റര്‍ഫേയ്‌സ് എന്നിവ പുതിയ ഗാലക്‌സി ഫോണുകളുടെ പ്രധാന പ്രത്യകതകളാണ്. ഗാലക്‌സി എസ് 10 ഇ സ്മാര്‍ട്‌ഫോണിന് 55,900 രൂപയാണ് വില.

സാംസങ് ഗാലക്സി സ്പെസിഫിക്കേഷൻസ്

ആറ് ജി.ബി റാം/ 128 ജി.ബി സ്റ്റോറേജ് പതിപ്പാണ് എസ് 10 ഇ യ്ക്കുള്ളത്. അതേസമയം ഗാലക്‌സി എസ് 10 ന് വില തുടങ്ങുന്നത് 66,900 രൂപയിലാണ്. എട്ട് ജി.ബി / 128 ജി.ബി വാരിയന്റിനാണ് ഈ വില. ഇതിന്റെ എട്ട് ജി.ബി / 512 ജി.ബി സ്റ്റോറേജ് പതിപ്പിന് വില.

ഗാലക്‌സി എസ് 10 പ്ലസ് 8 ജി.ബി / 128 ജി.ബി പതിപ്പിന് 73,900 രൂപയും 8 ജി.ബി / 512 ജി.ബി പതിപ്പിന് 91,900 രൂപയും ആണ് വില. കൂടാതെ 12 ജി.ബി റാം / 1 ടി.ബി സ്‌റ്റോറേജ് പതിപ്പിന് 1,17,900 രൂപയാണ് വില.

വെള്ളിയാഴ്ച മുതല്‍ സാംസങ്.കോം/ ഇന്‍ വെബ്‌സൈറ്റുകളിലും, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടി എം, ടാറ്റ ക്ലിക്ക് എന്നീ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും തിരഞ്ഞെടുത്ത ഓഫ്‌ലൈന്‍ കച്ചവടകേന്ദ്രങ്ങള്‍ വഴിയും ഈ പുതിയ സാംസങ് ഗാലക്സിയിൽ ഫോണുകളുടെ വില്‍പനയുണ്ടാവും.

സാംസങ് ഗ്യാലക്സി എസ് 10-ന്റെ വില ഇന്ത്യയിൽ

ഗാലക്സി എസ് 10 സീരീസ് ഇന്ത്യയിൽ 55,900 രൂപയാണ് ഇടക്കുന്നത്. 6 ജി.ബി റാമും 128 ജി.ബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഗ്യാലക്സി എസ് 10 ഒരു സിംഗിൾ വേരിയന്റിലാണ്. 8 ജി.ബി / 128 ജി.ബി വേർഷനുകളിൽ 66,900 രൂപയും, 8 ജി.ബി / 512 ജി.ബി മോഡലിന് 84,900 രൂപയുമാണ് വില. 8 ജി.ബി / 128 ജി.ബി ഓപ്ഷനുകൾക്ക് 73,900 രൂപയാണ് വില. ഈ മോഡലിന് 91,900 രൂപയും ഹൈ എൻഡ് 12 ജി.ബി / 1 ടി.ബി വേരിയന്റും 1,17,900 രൂപയാണ് വില. സെറാമിക് ബ്ലാക്ക് ആൻഡ് സെറാമിക് വൈറ്റ് ഓപ്ഷനുകളിൽ ഏറ്റവും പുതിയ മോഡൽ എസ് 10 + വേരിയൻറ് ലഭ്യമാണ്.

മറ്റുള്ള അനൂകുല്യങ്ങൾ

എയര്‍ടെല്‍ സ്‌റ്റോറില്‍ സാംസങ് ഗ്യാലക്സി10 ഫോണിന് എയര്‍ടെല്‍ ഓഫര്‍ പ്ലാനുകള്‍ നല്‍കുന്നുണ്ട്. എച്ച്.ഡി.എഫ്‌.സി കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 6000 രൂപ ഇളവുണ്ടാവും. നിലവിലുള്ള സാംസങ് ഫോണ്‍ മാറ്റി എസ്10 എടുക്കുന്നവര്‍ക്ക് 15000 രൂപ വരെ എക്‌സ്‌ചേയ്ഞ്ച് ഓഫറിനുള്ള സൗകര്യവും ലഭ്യമാണ്. വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് 6000 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 14,997 രൂപയുടെ ആനുകൂല്യങ്ങളാണ് റിലയന്‍സ് ജിയോ ഉപയോക്താക്കൾക്കായി നല്‍കുന്നത്.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

The Galaxy S10 series will set the benchmark for flagships to come in 2019. Samsung has been focussing on expanding its portfolio rapidly in 2019, launching a series of smartphones back-to-back in India, starting with the Galaxy M-series to the Galaxy A-series and now the Galaxy S-series.