സാംസംഗ് ഗ്യാലക്‌സി എസ്10 സീരീസ് വിപണിയിലെത്തി; വില 53,300 മുതല്‍


ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു ശേഷം സാംസംഗ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വേരിയന്റായ ഗ്യാലക്‌സി എസ്10 വിപണിയിലെത്തിച്ചു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഫോണ്‍ പുറത്തിറക്കിയത്. 2019ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു ഇനി കുറച്ചുനാള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

വില ആരംഭിക്കുന്നത്.

ഗ്യാലക്‌സി എസ് 10 63,900 രൂപ മുതലും ഗ്യാലക്‌സി എസ്10 പ്ലസ് 71,000 രുപ മുതലും ഗ്യാലക്‌സി എസ്10 ഇ മോഡലിന് 53,300 രൂപമുതലുമാണ് വില ആരംഭിക്കുന്നത്. മൂന്നു സീരീസിന്റെയും വില്‍പ്പന അമേരിക്കയില്‍ മാര്‍ച്ച് 8 മുതല്‍ ആരംഭിക്കും. പ്രീ-ഓര്‍ഡര്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ആഗോള തലത്തില്‍ അവതരിപ്പിച്ചതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ പ്രതീക്ഷിക്കാം.

അത്യുഗ്രന്‍ സവിശേഷതകള്‍

അഭ്യൂഹങ്ങള്‍ പരന്നതു പോലെത്തന്നെ റൈറ്റ് ഹോള്‍ പഞ്ച്, എച്ച്.ഡി.ആര്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, അതിവേഗ വയര്‍ലെസ് ചാര്‍ജിംഗ്, അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വയര്‍ലെസ് പവര്‍ ഷെയര്‍ എന്നീ അത്യുഗ്രന്‍ സവിശേഷതകള്‍ ഫോണിലുണ്ട്. ഹോം ബട്ടണില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സ്‌കാനറുമുള്ളത്.

സുരക്ഷ

വെള്ളം ഉള്ളില്‍ കയറുന്നതു പ്രതിരോധിക്കാന്‍ ഐ.പി68 സുരക്ഷ ഫോണിലുണ്ട്. വേപ്പര്‍ ചേംബര്‍ കൂളിംഗ് സംവിധാനവും പ്രത്യേകതയാണ്. ഡോള്‍ബി അറ്റ്‌മോസ് ഗെയിമിംഗ് എടുത്തുപറയേണ്ട സവിശേഷതയാണ്. മൂന്നു വേരിയന്റുകളിലും രണ്ടു സിം കാര്‍ഡ് സ്ലോട്ടുണ്ട്. ഗ്യാലക്‌സി എസ് 10 5ജി വേരിയന്റും ചടങ്ങില്‍ പുറത്തിറക്കി. 6.7 ഇഞ്ച് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ, 3ഡി ഡെപ്ത്ത് ക്യാമറ, 8 ജി.ബി റാം 4,500 മില്ലി ആംപയര്‍ ബാറ്ററി എന്നിവ ഈ മോഡലിലുണ്ട്.

സാംസംഗ് ഗ്യാലക്‌സി എസ്10 സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

6.1 ഇഞ്ച് ക്വാഡ് എച്ച്.ഡി കര്‍വ്ഡ് ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ

19:9 ആസ്‌പെക്ട് റേഷ്യോ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍

8ജി.ബി റാം

12+12+16 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ

128/512 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

4,100 മില്ലി ആംപയര്‍ ബാറ്ററി

അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഗ്യാലക്‌സി എസ്10 പ്ലസ് സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

6.4 ഇഞ്ച് ക്വാഡ് എച്ച്.ഡി കര്‍വ്ഡ് ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍

8ജി.ബി റാം

12+12+16 മെഗാപിക്‌സല്‍ ട്രിപ്പിള്‍ പിന്‍ ക്യാമറ

128 ജി.ബി/512 ജി.ബി/1ടി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

4,100 മില്ലി ആംപയര്‍ ബാറ്ററി

അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഗ്യാലക്‌സി എസ്10 ഇ സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

5.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഫ്‌ളാറ്റ് ഡൈനാമിക് അമോലെഡ് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍

6/8 ജി.ബി റാം

12+16 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

128/512 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്

3,100 മില്ലി ആംപയര്‍ ബാറ്ററി

കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഹോം ബട്ടണില്‍ ഘടിപ്പിച്ചിരിക്കുന്നു

ഓൺലൈൻ പണമിടപാടുകൾക്ക് വൻ ഭീക്ഷണിയായി ഈ ആപ്പ്

Most Read Articles
Best Mobiles in India
Read More About: samsung news mobile smartphone

Have a great day!
Read more...

English Summary

Samsung Galaxy S10-series launched, price starts at around Rs 53,300