സാംസംഗ് ഗാലക്‌സി എസ് III ഹാന്‍ഡ്‌സെറ്റ് വരുന്നു


സാംസംഗ് ഗാലക്‌സി സീരീസിലേക്ക് സാംസംഗ് ഉല്‍പന്നങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു!  അതായത് ഗാലക്‌സി സീരീസിന്റെ വിജയം ഒരു തുടര്‍ക്കഥയാകും എന്നര്‍ത്ഥം.  പുതുതായി എത്തുന്നത് സാംസംഗ് ഗാലക്‌സി എസ് III ആണ്.  2012 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആയിരിക്കും ഈ പുതിയ ഫോണിന്റെ ലോഞ്ച് എന്നാണ്‍ പ്രതീക്ഷിക്കപ്പെടുന്നത്.

ക്വാഡ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടാകും ഈ പുതിയ മൊബൈലിന് എന്നു കരുതപ്പെടുന്നു.  അതേസമയം 1.8 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് എന്നും കേള്‍ക്കുന്നുണ്ട്.

Advertisement

കൊറിയന്‍ പ്രസിദ്ധീകരണമായ ഇടി ന്യൂസിലാണ് ക്വാഡ് കോര്‍ പ്രോസസ്സറായിരിക്കും എന്ന് വാര്‍ത്ത വന്നിരിക്കുന്നത്.  ഡ്യുവല്‍ കോറിനു പകരം ക്വാഡ് കോര്‍ ആണ് സാംസംഗ് പുതിയ ഉല്‍പന്നത്തില്‍ ഉപയോഗിക്കുക എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

Advertisement

എക്‌സിനോസ് 4412ന് ആണ് ഈ സാംസംഗ് ഗാലക്‌സി ഫോണിന്റെ പ്രോസസ്സറാവാന്‍ സാധ്യത കൂടുതല്‍.  ഈ ചിപ്പിനെ കുറിച്ച് സാങ്കേതിക ലോകം ഏറെ സംസാരിക്കുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് സാംസംഗിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഇത് ഒരു 32എന്‍എം ക്വാഡ് കോര്‍ കോര്‍ട്ടെക്‌സ് എ9 ചിപ്പ് ആണ്.  ഇതു വളരെ ശക്തമായ ഒരു പ്രോസസ്സിംഗ് യൂണിറ്റ് ആണ്.  ഇതല്ലെങ്കില്‍ മറ്റൊരു ക്വാഡ് കോര്‍ ചിപ്പ് ആയ എക്‌സിനോസ് 5എക്‌സ്എകസ്എക്‌സ് ആവാനും സാധ്യതയുണ്ട്.  എന്നാല്‍ ഈ ചിപ്പുകള്‍ 2012 അവസാനത്തോടെ എത്തൂ എന്നൊരു വൈരുദ്ധ്യമുണ്ട്.

അതിനാല്‍ ഫെബ്രുവരിയില്‍ തന്നെ ഈ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കുകയാണെങ്കില്‍ വേറെ വല്ല ചിപിസെറ്റുമായായിരിക്കും വരിക.  അല്ലെങ്കില്‍ പിന്നെ ചിപ്‌സെറ്റ് നിര്‍മ്മാതാക്കളുമായി സാംസംഗ് പ്രത്യേക കരാറില്‍ ഏര്‍പ്പെടേണ്ടി വരും, സാംസംഗിന് മാത്രം പുതിയ ചിപ് നേരത്തെ ലഭ്യമാക്കാന്‍.  എന്നാല്‍ അതത്ര പ്രായോഗികമല്ല എന്നതാണ് വാസ്തവം.

Advertisement

ഈ പുതിയ സാംസംഗ് ഗാലക്‌സി ഹാന്‍ഡ്‌സെറ്റിന് 4.6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 1280 x 720 ഡിസ്‌പ്ലേ റെസൊലൂഷന്‍, 12 മെഗാപിക്‌സല്‍ ക്യാമറ, ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് എന്നിവയെല്ലാമാണ് മറ്റു പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍.  3ഡി സാങ്കേതികവിദ്യയും സാംസംഗ് ഉപയോഗപ്പെടുത്താനൊരുങ്ങുന്നുണ്ട്. എന്നാലിത് സാംസംഗ് ഗാലക്‌സി എസ് IIIല്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.

Best Mobiles in India

Advertisement