സാംസങ്ങ് ഗാലക്‌സി എസ് 5 മിനി അഭ്യൂഹമല്ല, ചിത്രങ്ങള്‍ പുറത്ത്


സാംസങ്ങ് ഏതാനും പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലിറക്കാന്‍ പോകുന്നതായി അഭ്യൂഹം കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ടാബ്ലറ്റ്, ഗാലക്‌സി എസ് 5 പ്രൈം, ഗാലക്‌സി F, ഗാലക്‌സി എസ് 5 മിനി തുടങ്ങിയ ഫോണുകളെ കുറിച്ചാണ് കേട്ടിരുന്നത്.

Advertisement

ഇതില്‍ ഗാലക്‌സി എസ് 5 മിനി അഭ്യുഹം മാത്രമല്ല, യാദാര്‍ഥ്യമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. സാംമൊബൈല്‍സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ തന്നെയാണ് ഇതിനാധാരം. കൂടാതെ ഗാലക്‌സി എസ് 5-ഉം ഗാലക്‌സി എസ് 5-മിനിയും തമ്മിലുള്ള താരതമ്യവും പുറത്തുവന്നിട്ടുണ്ട്.

Advertisement

ഗാലക്‌സി എസ് 5-നു സമാനമായ ഡിസൈന്‍ തന്നെയാണ് എസ് 5 മിനിക്കുമുള്ളത്. ബാക് പാനലും രണ്ടുഫോണുകള്‍ക്കും ഒരുപോലെതന്നെ. ഗാലക്‌സി എസ് 5-ലുള്ള ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ ചെറിയപതിപ്പിലും അതേസ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

സാംസ മൊബൈല്‍സ് നല്‍കുന്ന വിവരമനുസരിച്ച് വാട്ടര്‍- ഡസ്റ്റ് പ്രൂഫ് ആയിരിക്കും ഈ ഫോണ്‍. അതേസമയം പുറത്തു വന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍ യു.എസ്.ബി സ്ലോട്ടിന് പ്രൊട്ടക്റ്റീവ് കവര്‍ ഇല്ല. അതുകൊണ്ടുതന്നെ വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് ഉറപ്പുപറയാന്‍ കഴിയില്ല.

4.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, HD റെസല്യൂഷന്‍, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, എക്‌സിനോസ് 3 ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസര്‍, 1.5 ജി.ബി. റാം, ആന്‍മഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് എന്നിവയാണ് ഫോണിനുണ്ടാവുമെന്ന് പറയുന്ന മറ്റു പ്രത്യേകതകള്‍.

Advertisement

8 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഹാര്‍ട് റേറ്റ് േോണിറ്റര്‍ എന്നിവയുള്ള എസ് 5 മിനിയില്‍ LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC, IR ബ്ലാസ്റ്റര്‍, ജി.പി.എസ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഉണ്ടാവും എന്ന് പറയപ്പെടുന്നു.

ഗാലക്‌സി എസ് 5-ലേതു സമാനമായി അള്‍ട്ര പവര്‍ സേവിംഗ് മോഡ്, കിഡിസ് മോഡ്, പ്രൈവറ്റ് മോഡ് എന്നിവയും ഗാലക്‌സി എസ് 5 മിനിയില്‍ ഉണ്ടാകും. ജൂണ്‍ 12-നു നടക്കുന്ന ഗാലക്‌സി പ്രസ് ഇവന്റില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

Advertisement
Best Mobiles in India