വൺപ്ലസ് 6 ന് പണി കൊടുക്കാൻ ഗാലക്‌സി എസ് 8, എ 8+ എന്നിവക്ക് 8000 രൂപയോളം കുറച്ച് സാംസങ്!


വൺപ്ലസ് 6 ഇറങ്ങിയതോടെ പണി കിട്ടിയിരിക്കുന്നത് സ്മാർട്ട്‌ഫോൺ വിപണിയിലെ മറ്റു പല വമ്പന്മാർക്കുമാണ്. കാരണം ഇതേ സൗകര്യങ്ങളോട് കൂടിയ അവരുടെ പല ഫോണുകളും ലഭിക്കുന്ന വിലയേക്കാൾ ഒരുപാട് കുറവിലാണ് വൺപ്ലസ് 6 ലഭ്യമാകുക എന്നത് തന്നെ. ഈയവസരത്തിൽ സാംസങ്ങ് ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ്. അതും 8000 രൂപയോളം ക്യാഷ്ബാക്ക് കൊടുത്ത്.

Advertisement


പറഞ്ഞുവരുന്നത് ഗാലക്‌സി എസ് 8, ഗാലക്‌സി എ 8 പ്ലസ് എന്നീ മോഡലുകളെ കുറിച്ചാണ്. വൺപ്ലസ് 6 ഇറങ്ങിയ അന്ന് തന്നെ നല്ലൊരു മത്സരത്തിന് തുടക്കം കുറിച്ച് 8000 രൂപയോളം ക്യാഷ് ബാക്ക് ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാലക്‌സി എസ് 8ന് 8000 രൂപയും ഗാലക്‌സി എ 8 പ്ലസ് ന് 5000 രൂപയും ക്യാഷ് ബാക്ക് ഓഫർ ആണ് കമ്പനി നൽകുക. പേടിഎം മാൾ വഴി വാങ്ങുമ്പോഴാണ് ഈ ഓഫർ ലഭിക്കുക.

'നിങ്ങൾക്ക് വേണ്ട സ്പീഡ്' എന്ന ടാഗ് ലൈനിൽ വൺപ്ലസ് 6 പുറത്തിറക്കിയപ്പോൾ 'എന്തിന് സ്പീഡ് മാത്രമാക്കണം, അതിലും കൂടുതൽ നിങ്ങൾക്ക് ലഭിക്കുമ്പോൾ' എന്ന മറുപടി ടാഗ് ലൈനോട് കൂടിയാണ് സാംസങ്ങ് ഈ ഓഫർ പ്രഖ്യാപിച്ചത്. അതോടെ 45990 ൽ നിന്നും 37990ന് എസ് 8 ലഭ്യമാകും. എ 8 പ്ലസ് ആകട്ടെ 34990ൽ നിന്നും കുറഞ്ഞ് 29990നും ലഭ്യമാകും. ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

ഗാലക്‌സി എസ് 8

സാംസങ്ങ് ഗാല്കസി എസ് 8ന് 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ്. 1440x2960 പിക്‌സല്‍ റസൊല്യൂഷനും 18:9 അസ്‌പെക്ട് റേഷ്യോയും ഡിസ്‌പ്ലേയില്‍ ഉണ്ട്. ഓപ്പോവും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്.

ഫോണിൽ സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് SoC 2.35GHz ക്വാഡ് + 1.9GHz ക്വാഡ് പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയിലാണ് ഈ ഫോൺ ലഭിക്കുന്നത്. കൂടാതെ 256 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഡ്യുവല്‍ പിക്‌സല്‍ ടെക്‌നോളജി ഉപയോഗിച്ചുളള 12എംപി റിയര്‍ ക്യാമറയാണ് ഗാലക്‌സി എസ് 8ൽ ഉള്ളത്. മുന്നില്‍ ഓട്ടോഫോക്കസോടു കൂടിയ 8എംപി ക്യാമറയുമുണ്ട്.

Advertisement

കൂടാതെ ഗാലക്‌സി എസ്8ൽ 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി, ജിപിഎസ് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോ മീറ്റര്‍, മാഗ്നെറ്റോമീറ്റര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്. 3000എംഎഎച്ച് ആണ് ബാറ്ററി ഉള്ളത്.

യൂട്യൂബിനും ഇനി പണം അടക്കേണ്ടി വരും..! യൂട്യൂബ് റെഡിന് എന്തു സംഭവിച്ചു?

ഗാലക്‌സി എ 8 പ്ലസ്

ഗാലക്‌സി എ 8 പ്ലസ്സിൽ 6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ആണുള്ളത്. 4GB റാമോട് കൂടിയ സാംസങിന്റെ തന്നെ എക്‌സിനോസ് 7885 SoC ചിപ്‌സെറ്റാണ് ഗാലക്‌സി A8+-ലും ഉപയോഗിച്ചിരിക്കുന്നത്. 64 GB മെമ്മറി, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വലുതാക്കാം. ഒപ്പം 3500 mAh ബാറ്ററിയുമുണ്ട്.

Advertisement

പിന്‍വശത്തെ ക്യാമറ 16 MP ആണ്. f/1.7 അപെര്‍ച്ചര്‍, ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് ക്യാമറയുടെ മറ്റ് പ്രത്യേകതകള്‍. മുന്‍വശത്തുള്ള ക്യാമറകള്‍ 16 MP-യും 8MP-യുമാണ്.

f/1.9 അപെര്‍ച്ചര്‍, ബോക്കെ എഫക്ടിന് വേണ്ടിയുള്ള ലൈവ് ഫോക്കസ് തുടങ്ങിയ സൗകര്യങ്ങളുളളതാണ് സെല്‍ഫി ക്യാമറകള്‍. 4G VoLTE, USB ടൈപ്പ് C പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ മുതലായവയും ഉണ്ട്.

Best Mobiles in India

English Summary

Samsung Galaxy S8, Galaxy A8+ Offered With Up to Rs. 8,000 Cashback