ആകര്‍ഷിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ എന്നിവ ഇന്ത്യയില്‍ എത്തി


ഗാലക്‌സി എസ്9 സീരീസിലെ രണ്ടു ഫോണുകളാണ് സാംസങ്ങ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ്ങ് ഗാലക്‌സി എസ്9, ഗാലക്‌സി എസ്9 പ്ലസ് എന്നീ രണ്ട് ഫോണുകള്‍ ആപ്പിള്‍ ഐഫോണ്‍ Xന്റെ മുഖ്യ എതിരാളി എന്നു വേണമെങ്കില്‍ പറയാം.

Advertisement

ഈ രണ്ട് ഫോണുകളും മിഡ്‌നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ലിലാക് പര്‍പ്പിള്‍ എന്നീ മൂന്നു വേരിയന്റുകളിലാണ് എത്തുന്നത്. ഗാലക്‌സി എസ് 9 ഉപയോക്താക്കള്‍ക്ക് പരമാവധി ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എയര്‍ടെല്ലും ജിയോയുമായി സഹകരിച്ച് 250Mbps വരെ ഡാറ്റ ലഭിക്കും. ഇത് 2.5 മടങ്ങ് വേഗതയാണ് നല്‍കുന്നത്. കൂടാതെ ഇന്ത്യയിലെ സാംസങ്ങ് പേ ഉപയോഗിക്കുന്നവര്‍ക്ക് സാംസങ്ങ് റിവാര്‍ഡുകളും നല്‍കുന്നു.

Advertisement

ഗാലക്‌സി എസ്9, എസ്9+ വില

ഗാലക്‌സി എസ്8 4ജിബി റാം, 64ജിബി സ്‌റ്റോറേജിന് 57,900 രൂപയും 256 ജിബി സ്‌റ്റോറേജിന് 65,900 രൂപയുമാണ്. ഗാലക്‌സി എസ്9 പ്ലിസ് 6ജിബി റാം 64ജിബി സ്‌റ്റോറേജിന് 64,900 രൂപയും ഗാലക്‌സി എസ്9 പ്ലസ് 6ജിബി റാം 256ജിബി സ്റ്റോറേജിന് 72,900 രൂപയുമാണ്. ഈ വേരിയന്റ് സാംസങ്ങിന്റെ എക്‌സക്ലൂസീവ് സ്‌റ്റോറിലും, സാംസങ്ങ് ഷോപ്പിലും, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലും മാത്രമാണ് ലഭ്യമാവുക.

ഗാലക്‌സി എസ്9, ഗാലക്‌സി എസ്9 പ്ലസ് പ്രീ-ബുക്കിംഗ്

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും റീട്ടെയില്‍ സ്‌റ്റോറുകളിലും 2000 രൂപയടച്ച് പ്രീ-ബുക്ക് ചെയ്യാം. ഇതു കൂടാതെ എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ഫ്‌ളിപ്കാര്‍ട്ടിലും പ്രീ-ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ കാത്തിരുന്ന സവിശേഷതയുമായി എല്‍ജി X4 എത്തി

ഗാലക്‌സി എസ്9, എസ്9 പ്ലസ് സവിശേഷതകള്‍

സാംസങ്ങ് ഗാലക്‌സി എസ്9ന് 5.80 ഇഞ്ച് QHD+ ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് 8.0 ഒഎസ് ഉളള ഈ ഫോണിന് 1.7GHz ക്വാഡ്‌കോര്‍ പ്രോസസറാണ്. ക്യാമറ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 8എംപി മുന്‍ ക്യാമറയും 12എംപി റിയര്‍ ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിലെ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ സാംസങ്ങ് ഗാലക്‌സി എസ്9 പ്ലസിന് 6.20 ഇഞ്ച് QHD+ കര്‍വ്വ്ഡ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രായിഡ് 8.0 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1.7GHz ഒക്ടാകോര്‍ പ്രോസസറാണ്. മുന്‍ ക്യാമറ 8എംപിയും പിന്‍ ക്യാമറ 12എംപിയുമാണ്. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3500എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ മറ്റ് ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.

Best Mobiles in India

English Summary

Galaxy S9 and Galaxy S9+ smartphones launched in India. The smartphones went up for pre-booking in India earlier this month.