വിൽപനയിൽ ഐഫോൺ X നെ തോൽപിച്ച് സാംസങ്ങ് ഗാലക്സി എസ് 9 പ്ലസ്!


ആപ്പിൾ കമ്പനിയെ സംബന്ധിച്ച് രണ്ടു രീതിയിലുള്ള വെല്ലുവിളികൾ ആണ് പ്രധാനമായും കമ്പനി എക്കാലവും നേരിട്ടതും ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നതും. അതിൽ ഒന്ന് ആപ്പിൾ ഐഒഎസും ഗൂഗിൾ ആൻഡ്രോയിഡും തമ്മിലുള്ള മത്സരം ആണ്. ഐഒഎസ് മികച്ചതാണെങ്കിലും പലപ്പോഴും ആൻഡ്രോയിഡ് ഒഎസ് അതിനെക്കാളും മികച്ച സൗകര്യങ്ങൾ കൊണ്ടുവരുമ്പോൾ ചെറുതായി തോൽവി സമ്മതിക്കേണ്ടി വരുന്ന അവസ്ഥയാണ് ആപ്പിളിന് വരാറുള്ളത്.

Advertisement

ഇവിടെ ആപ്പിൾ നേരിടുന്ന മറ്റൊരു മത്സരം ഭാഗികമായി ആൻഡ്രോയിഡ് ഉൾപ്പെടുന്നെങ്കിലും അത് സ്സാംസംഗുമായാണ്. ഫോൺ നിർമാണ രംഗത്ത്, ഡിസൈനിൽ, ക്യാമറയിൽ എല്ലാം തന്നെ ഇരു കമ്പനികളും തമ്മിൽ കാലാകാലങ്ങളായി മത്സരം നിലനിൽക്കുന്നുണ്ട്. പലപ്പോഴും കോടതി വരെ കയറേണ്ടി വന്നിട്ടുണ്ട് ഈ പോരാട്ടം.

Advertisement

ഇപ്പോഴിതാ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകൾ ആയ ഐഫോൺ എക്‌സ്, സാംസങ് ഗാലക്സി എസ് 9 പ്ലസ് എന്നിവ തമ്മിലുള്ള മത്സരത്തിൽ ഏറ്റവും അധികം വിറ്റുപോയ ഫോണായി സാംസങ് ഗാലക്സി എസ് 9 പ്ലസ് മാറിയിരിക്കുകയാണ്. ഇത് ഇവർ തമ്മിലുള്ള മത്സരത്തെ വീണ്ടും വാർത്തകളിൽ എത്തിക്കുകയാണ്.

2018 ആദ്യത്തിൽ ആപ്പിൾ ആണ് മുൻപന്തിയിൽ നിന്നിരുന്നത് എങ്കിൽ അതിനെ പാടെ മറിച്ചു കൊണ്ട് ഈ സൗത്ത് കൊറിയൻ കമ്പനി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഏപ്രിൽ 2018 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് ഇന്നുള്ള ഏതൊരു കമ്പനിയേക്കാളും അധികം ഫോണുകൾ സാംസങ് വിറ്റിരിക്കുകയാണ്.

Advertisement

ഈ കണക്കുകൾ പ്രകാരം സാംസങ് ഗാലക്സി എസ് 9 പ്ലസ് മൊത്തം വിപണിയുടെ 2.6 ശതമാനം വില്പന നടത്തിയിരിക്കുന്നു. രണ്ടാം സ്ഥാനത്തും സാംസങ് തന്നെ. ഗാലക്സി എസ് 9 ആണ് തുല്യ 2.6 ശതമാനം വില്പന നടത്തിയിരിക്കുന്നത്. ആപ്പിൾ ഇവിടെ മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. യഥാക്രമം 3,4,5 സ്ഥാനങ്ങളിൽ ഐഫോൺ എക്‌സ്, ഐഫോൺ 8 പ്ലസ്, ഐഫോൺ 8 എന്നിവ 2.3, 2.3, 2.2 എന്നിങ്ങനെ ശതമാനത്തോടെയാണ് ഉള്ളത്.

ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തുള്ളത് ഷവോമിയുടെ റെഡ്മി 5 എ ആണ്. 1.5 ശതമാനം വില്പന ആണ് ഫോൺ നടത്തിയിരിക്കുന്നത്. ഏഴാം സ്ഥാനത്ത് 1.4 ശതമാനം വിൽപ്പനയുമായി ഐഫോൺ 6 ഉണ്ട്. എട്ടാം സ്ഥാനം വീണ്ടും ഷാവോമിക്ക് തന്നെ. ഷവോമിയുടെ റെഡ്മി നോട്ട് 5 എന്ന 5 പ്ലസ് ആണ് 1.4 ശതമാനം വിൽപ്പനയുമായി എട്ടാം സ്ഥാനത്തുള്ളത്.

Advertisement

14 മില്ല്യൺ ആളുകളുടെ പ്രൈവറ്റ് പോസ്റ്റുകൾ പബ്ലിക്ക് ആയി ഇട്ട ഫേസ്ബുക്ക് ബഗ്ഗ്! നിങ്ങളും കുടുങ്ങിയോ എന്ന് നോക്കാം!

1.4 ശത്ഥമാനം വില്പനയുമായി ഐഫോൺ 7 ഒമ്പതാം സ്ഥാനത്തും 1.3 ശതമാനം വില്പനയുമായി ഗാലക്സി എസ് 8 പത്താം സ്ഥാനത്തുമുണ്ട്. ഈ ലിസ്റ്റിൽ നിന്നും രണ്ടു കാര്യങ്ങൾ നമുക്ക് സ്പഷ്ടമാണ്. ഒന്ന് ഗാലക്സി എസ് 8, ഐഫോൻ 6,7 തുസങ്ങിയ മോഡലുകൾക്ക് ഇപ്പോഴും വിപണിയിൽ നല്ല ആരാധകർ ഉണ്ട് എന്നത്. മറ്റൊന്ന് ഷവോമി ഫോണുകളുടെ മുന്നേറ്റം. ഈ വലിയ കമ്പനികളുടെ കൂട്ടത്തിൽ ഉള്ള ഒരേ ഒരു ഫോൺ കമ്പനി ഷവോമി മാത്രമാണ്.

Best Mobiles in India

English Summary

Samsung Galaxy S9 പ്ലസ് Beats Iphone X in Sales