Good Lock 2018: ഈയടുത്ത് ഇറങ്ങിയതിൽ വെച്ചുള്ള സാംസങിന്റെ ഏറ്റവും കിടിലൻ അപ്ഡേറ്റ്! ഏതൊക്കെ ഫോണുകളിൽ


കാര്യം ലോകത്തിലെ ഒന്നാം നമ്പർ സ്മാർട്ഫോൺ കമ്പനികളിൽ ഒന്നാണ് സാംസങ്ങ് എങ്കിലും ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം വേണ്ടത്ര ഒരു തൃപ്തികരമായ രീതിയിൽ സാംസങിന് ഇതുവരെ അവതരിപ്പിക്കാൻ പറ്റിയിട്ടില്ല. ടച്ച്വിസ്‌ ലെയറോട് കൂടിയ ആൻഡ്രോയിഡ് ഒഎസ് കാഴ്ചയിൽ വലിയൊരു ഭംഗിയൊന്നും നല്കിയിരുന്നില്ലെങ്കിലും ഫോണുകളുടെ ഡിസൈനും പുതിയ ഹാർഡ്‌വെയർ സൗകര്യങ്ങളുമെല്ലാം കാരണം സാംസങ്ങ് ആളുകൾ വാങ്ങിയിരുന്നു.

Advertisement

ഷവോമി പോലെയൊരു ഫോൺ എടുത്തു നോക്കുകയാണെങ്കിൽ നമുക്ക് കാണാവുന്ന MIUI ഒഎസ് എല്ലാം താരതമ്യം ചെയ്ത നോക്കുമ്പോൾ സാംസങിന്റെ UI എന്തുകൊണ്ടും നിലവാരം വേണ്ടത്ര പോരാ എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. ഈ കാര്യം സാംസങ് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞു എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു അപ്ഡേറ്റ് കമ്പനിയുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുകയാണ്.

Advertisement

Good Lock 2018

ഒരുകൂട്ടം UI മാറ്റങ്ങളാണ് Good Lock 2018ലൂടെ സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്. ഓറിയോയിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകൾക്കെല്ലാം തന്നെ ഈ സേവനം ഉപയോഗിക്കാൻ സാധിക്കും. എന്തൊക്കെയാണ് ഈ പുതിയ UI യിൽ ഉള്ള പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

നിരവധി കസ്റ്റമൈസേഷൻ സൗകര്യങ്ങൾ

Good Lock 2018 പ്രകാരം ഫോണിലെ ലോക്ക് സ്ക്രീൻ, ക്വിക്ക് സെറ്റിംഗ്സ് മെനു, ടാസ്ക് വിൻഡോ തുടങ്ങി ഒരുപിടി UI സേവനങ്ങൾക്ക് വ്യത്യസ്തങ്ങളായ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്. LockStar, QuickStar, Task Changer, Routines എന്നിവയാണ് ഇതുപ്രകാരം കസ്റ്റമൈസേഷൻ ചെയാൻ സാധിക്കുന്ന പ്രധാന ആപ്പുകൾ. ഇത് കൂടാതെ EdgeLighting +, Edge Touch, One-Hand Operation Plus, Sound Assistant എന്നിവയ്ക്കും ഏതാനും കസ്റ്റമൈസേഷനുകൾ ചെയ്യാൻ സാധിക്കും.

LockStar

സ്ക്രീൻ പശ്ചാത്തലം ലോക്കുചെയ്യുക: അപ്ലിക്കേഷനിൽ മുൻകൂട്ടിയിട്ടുള്ള ഓപ്ഷനുകൾ ധാരാളം ഉണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്യാലറിയിൽ നിന്നും ഒരു ചിത്രം തിരഞ്ഞെടുക്കാം.ക്ലോക്ക്: നിങ്ങൾക്ക് ഒൻപത് വ്യത്യസ്ത തരം ശൈലികളിൽ നിന്ന് തിരഞ്ഞെടുക്കാം.ഏത് ഇനങ്ങളും ലോക്ക് സ്ക്രീനിൽ കാണിക്കുന്നു.

ലോക്ക് സ്ക്രീനിൽ ദൃശ്യമാകുന്ന ഏത് അപ്ലിക്കേഷൻ ഷോർട്കട്ടുകൾക്കും നിങ്ങൾക്ക് 6 എണ്ണം വരെ തിരഞ്ഞെടുക്കാനാകും.നിങ്ങളുടെ ലോക്ക് സ്ക്രീനിൽ നിങ്ങൾ ദൃശ്യമാകാൻ ആഗ്രഹിക്കുന്ന ഓപ്ഷനുകൾ പോലെ നിങ്ങൾക്ക് എല്ലാം എങ്ങിനെ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാനും കഴിയും.

 

QuickStar

ഇവിടെ മൂന്ന് സെറ്റിങ്ങ്സുകൾ ആണ് പ്രധാനമായി വരുന്നത്. ഇതിൽ Coloring ക്വിക്ക് സെറ്റിംഗ്സ് മെനുവിലേത് അടക്കം നിറങ്ങൾ മാറ്റാൻ സഹായിക്കും. രണ്ടാമത്തെ Simple Indicator മുകളിൽ സ്റ്റാറ്റസ് ബാറിൽ ഏതെല്ലാം ചിഹ്നങ്ങൾ കാണിക്കണം എന്നത് സെറ്റ് ചെയ്യാനാണ് സഹായിക്കുക. മൂന്നാം ഓപ്ഷൻ ആയ Notification Multi-Window നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകളെ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ മൾട്ടി വിൻഡോയിൽ തുറക്കാൻ സഹായിക്കും.

Task Changer

ഫോണിലെ ടാസ്ക് changer മെനുവിനെ വ്യത്യസ്ത രീതികളിൽ കസ്റ്റമൈസേഷൻ ചെയ്യാൻ സാധിക്കുന്ന ഒരു സംവിധാനമാണിത്. തീമിങ്, കളർ മാറ്റൽ, ഓപ്ഷനുകൾ തുടങ്ങി ഒരുപാട് സംവിധാനങ്ങൾ ഇവിടെയുണ്ട്.

Routines

പ്രൊഫൈൽ അധിഷ്ഠിതമായ ചില സൗകര്യങ്ങളാണ് ഇവ ഒരുക്കുന്നത്. വ്യത്യസ്ത സമയങ്ങളിൽ വ്യത്സ്യസ്ഥ രീതികളിൽ പ്രതികരിക്കാൻ പറ്റുന്ന പ്രൊഫൈലുകൾ ഉണ്ടാക്കിയെടുക്കാൻ അടക്കം ഒരുപിടി സൗകര്യങ്ങൾ ഈ ഓപ്ഷൻ വഴി സാധിക്കും. ഇറ്റ് കൂടാതെ EdgeLighting +, Edge Touch, One-Hand Operation Plus, Sound Assistant എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ നമുക്ക് ഉപയോഗപ്രദമായ ചില സൗകര്യങ്ങളോട് കൂടിയാണ് എത്തുന്നത്.

പുതിയ ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് രണ്ടു മാസം ഫ്രീ ബ്രോഡ്ബാന്‍ഡ് നൽകി ബിഎസ്എൻഎൽ!

Best Mobiles in India

English Summary

Samsung Good Lock 2018; Top Features