സാംസംഗ് ജിടി-ഇ1260ബി; ലോ എന്‍ഡ് ഫീച്ചര്‍ഫോണ്‍



സാംസംഗിന്റെ ഒരു ലോ എന്‍ഡ് ഫീച്ചര്‍ഫോണ്‍ കൂടി. ഇ1260ബി. നിലവില്‍ ബ്രസീലിയന്‍ വിപണിയിലാണ് ഈ മോഡല്‍ ഇറക്കിയിട്ടുള്ളത്. ഇതിന് മുമ്പ് കമ്പനി ഇറക്കിയ ജിടി-ഇ2220 മോഡലിനോട് സാമ്യമുള്ള മോഡലാണ് ജിടി-ഇ1260ബി. ക്യാമറ സൗകര്യമില്ലാതെയെത്തുന്ന ക്യുവര്‍ട്ടി ഫോണ്‍ കൂടിയാണിത്.

ജിടി-ഇ2220യുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതിന്റെ ഡിസ്‌പ്ലെ വലുപ്പവും കുറവാണ്. 2.2 ഇഞ്ചാണ് ജിടി-ഇ2220യ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഈ പുതിയ മോഡലിന് 2 ഇഞ്ച് ഡിസ്‌പ്ലെയാണ് നല്‍കിയിട്ടുള്ളത്. 160x128 പിക്‌സലാണ് ഡിസ്‌പ്ലെ റെസലൂഷന്‍. ഡാറ്റാ ട്രാന്‍സ്ഫറിംഗിന് ഇതിലെ യുഎസ്ബി കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താം. 800mAh ബാറ്ററിയിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.

Advertisement

കോള്‍ വെയ്റ്റിംഗ്, കോള്‍ ഫോര്‍വാര്‍ഡിംഗ് സൗകര്യങ്ങളുണ്ടെങ്കിലും മെസേജില്‍ എസ്എംഎസിനെ മാത്രമേ ഇത് പിന്തുണക്കുന്നുള്ളൂ. എംഎംഎസ്, ഇമെയില്‍ സേവനങ്ങള്‍ ലഭ്യമല്ല. എഫ്എം റേഡിയോയെ സാംസംഗ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാല്‍ക്കുലേറ്റര്‍, അലാറം, ഓര്‍ഗനൈസര്‍ എന്നിവയുമായെത്തുന്ന ഫോണിന് കാഴ്ചയില്‍ ആകര്‍ഷണം നല്‍കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

Advertisement

ബ്രസീലിയന്‍ വിപണിയിലല്ലാതെ മറ്റേതെല്ലാം വിപണികളില്‍ ഈ ഫോണ്‍ ലഭ്യമാകും എന്നതിനെക്കുറിച്ചോ ഇതിന്റെ വിലയെക്കുറിച്ചോ കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാലും 5,000 രൂപയില്‍ താഴെ വിലയ്ക്കാകും ഈ മോഡല്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Advertisement