സ്മാര്‍ട്ട്‌ഫോണ്‍ ജൈത്രയാത്ര തുടരാന്‍ സാംസംഗ് ജിടി-എസ്7500



സാംസംഗ് ഗാലക്‌സി എസുമായി ഏറെ സാമ്യങ്ങളുള്ള ഒരു സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ കൂടി വരുന്നു.  സാംസംഗ് ജിടി-എസ്7500 എന്നാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര്.

ഒരു പ്ലാസ്റ്റിക് ഔട്ട്‌ലൈനോടു കൂടിയ ഇതിന്റെ ഡിസ്‌പ്ലേ  സ്‌ക്രീന്‍ വ്യത്യസ്തമാകുന്നു.  വലിയ ഹോം ബട്ടണ്‍, ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി എന്നിവയും ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു.  ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഈ ഓപറേറ്റിംഗ് സിസ്റ്റം നിരവധി മികച്ച ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കും.  വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, ജിപിഎസ് സംവിധാനം, 3.5 ഓഡിയോ ജാക്ക്, എച്ച്ഡിഎംഐ ഔട്ടപുട്ട് പോര്‍ട്ട്, 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയെല്ലാം ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.

Advertisement

ഇതിന്റെ ഡിസ്‌പ്ലേ വലിപ്പതിതെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.  എല്‍ഇഡി ഫ്ലാഷ് ഉള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നത്.  ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഇവയിലുണ്ടെന്ന് അറിവായിട്ടുണ്ടെങ്കിലും ഇവ ഏതൊക്കെ ഫോര്‍മാറ്റുകള്‍ ആണ് സപ്പോര്‍ട്ട് ചെയ്യുക എന്ന് അറിവായിട്ടില്ല.

വലിപ്പം, ഭാരം, ബാറ്ററി തുടങ്ങിയവയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നേയുള്ളൂ.  ഈ വര്‍ഷം അവസാനത്തോടെയാണ് സാംസംഗ് ജിടി-എസ്7500ന്റെ ഔഗ്യോഗിക ലോഞ്ച് പ്രതീക്ഷിക്കപ്പെടുന്നത്.  ഇതിന്റെ വിലയെ കുറിച്ചും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Best Mobiles in India

Advertisement