സാംസംഗിന്റെ സ്‌പെഷല്‍ എഡിഷന്‍ സ്മാര്‍ട്ട്ഫോണ്‍



സ്‌റ്റൈലായി ആയിതന്നെ ഈ ക്രിസ്മസിനെ വരവേല്‍ക്കാനാണ് സാംസംഗിന്റെ തീരുമാനം.  സാംസംഗ് എഫ്480 എന്ന ഹന്‍ഡ്‌സെറ്റിന് ചില മാറ്റങ്ങളൊക്കെ വരുത്തി, ചില സ്‌പെഷല്‍ ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും, പുതിയ ടെക്‌നോളജികളും എല്ലാ അപ്‌ഡേറ്റ് ചെയ്ത് ശരിക്കും ഒരു പുതിയ ഹാന്‍ഡ്‌സെറ്റ്.  എന്തിലും ഏതിലും ഫാഷനു പ്രാധാനും കൊടുക്കുന്ന ആളുകളെ ഉദ്ദേശിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്ത, സാംസംഗ് ഹ്യൂഗോ ബോസ് എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ കാഴ്ചയില്‍ സ്റ്റൈലന്‍ ആയിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അടിമുടി മാറ്റിയിട്ടാണ് സാംസംഗ് എഫ്480നെ സാംസംഗ് ഹ്യൂഗോ ബോസ് ആക്കി മാറ്റിയത്.  കട്ടിംഗ് എഡ്ജ് ഫിനിഷിംഗ്, കറുപ്പ് മെറ്റാല്ലിക് കവര്‍ എന്നിവ ഇതിനെ കാഴ്ചയില്‍ ഏറെ ആകര്‍ഷണീയമാക്കുന്നു.  വിപണിയില്‍ നിലവിലുള്ള ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം കാഴ്ചയില്‍ എന്ന നിര്‍ബന്ധബുദ്ധിയോടെയാണിതു ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നു കാണുമ്പോള്‍ തന്നെ മനസ്സിലാകും.

Advertisement

അടിമുടി മാറ്റി എന്നതു വാസ്തവം ആണെങ്കിലും പഴയ മോഡലിന്റെ ചില ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഇതില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.  ക്യാമറ, ഡിസ്‌പ്ലേ വലിപ്പം എന്നിവ പഴയതിലെ തന്നെയാണ് ഹ്യൂഗോ ബോസിലും.  320 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 3.5 ഇഞ്ച് ഡിസ്‌പ്ലേയും, 5 മെഗാപിക്‌സല്‍ ക്യാമറയും നിലനിര്‍ത്തിയിരിക്കുന്നു.

Advertisement

800 മെഗാപിക്‌സല്‍ സിംഗിള്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.  അതുകൊണ്ടു തന്നെ ആന്‍ഡ്രോയിഡ് വിപണിയിലെ പുതിയ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താനും കഴിയും.

ഇതിന്റെ ക്യാമറ ഓട്ടോഫോക്കസ് ആണ്.  ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ എന്നിവയും ഇതിലുണ്ട്.  ബാറ്ററിയും മികച്ചതാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത മാസത്തോടെ ഷോപ്പുകളിലും, ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഈ സാംസംഗ് ഹ്യൂഗോ ബോസ് ലഭ്യമായി തുടങ്ങും.  ഇതിന്റെ വിലയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഏതാണ്ട് 25,000 രൂപയോളമായിരിക്കും എന്നാണ് പ്രോതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement