മൊബൈല്‍ ടിവിയുമായി ഒരു സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍



മികച്ച ഫീച്ചറുകളുള്ള ഒരു ഫീച്ചര്‍ ഫോണ്‍ ആണ് സാംസംഗ് ഐ6172.  ബില്‍ട്ട് ഇന്‍ ടിവി റിസീവര്‍ ഉള്ള ഈ ഫോണ്‍ ഒരു പരിപൂര്‍ണ്ണ ടച്ച് ഫോണ്‍ ആണ്.

ഫീച്ചറുകള്‍:

Advertisement
  • കാന്‍ഡിബാര്‍ ആകൃതി

  • 3.2 ഇഞ്ച് ഡിസ്‌പ്ലേ

  • ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • പ്രോക്‌സിമിറ്റി സെന്‍സര്‍

  • 1200 mAh ബാറ്ററി

  • 20 എംബി ഇന്റേണല്‍ മെമ്മറി

  • 16 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

  • 3.2 മെഗാപിക്‌സല്‍ ക്യാമറ

  • വീഡിയോ റെക്കോര്‍ഡര്‍

  • ഇന്റഗ്രേറ്റഡ് എഫ്എം റേഡിയോ

  • മൊബൈല്‍ ടിവി

  • ഇന്റര്‍നെറ്റ് ബ്രൗസര്‍

  • മള്‍ട്ടിപ്പിള്‍ സിം സ്ലോട്ടുകള്‍

  • ബ്ലൂടൂത്ത് 3.0

  • വൈഫൈ

  • യുഎസ്ബി 2.0

  • മൈക്രോ യുഎസ്ബി കണക്റ്റര്‍

  • യുഎസ്ബി ചാര്‍ജിംഗ്

  • 1090 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 13.33 മണിക്കൂര്‍ ടോക്ക് ടൈം

  • 109.5 എംഎം നീളം, 56 എംഎം വീതി, 12.2 എംഎം കട്ടി

  • ഭാരം 100 ഗ്രാം

പുതുമയുള്ളതും മനോഹരവുമായ ഡിസൈന്‍ ആണ് ആ ഫോണിന്.  കറുപ്പ് നിറമാണ് ഇതിന്.  ഡിസൈന്‍ ഒതുക്കമുള്ളതായതുകൊണ്ട് കൊണ്ടു നടക്കാന്‍ എളുപ്പമായിരിക്കും.  വെറും 100 ഗ്രാം ആണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ ഭാരം.  വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും ഭാരം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്.

Advertisement

3.2 ഇഞ്ച് സ്‌ക്രീന്‍ വീഡിയോ കാണുന്നതും, ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുമെല്ലാം സൗകര്യപ്രദമാണ്.  2,62,144 നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സ്‌ക്രീന്‍.  ഫോണ്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീന്‍ ഓഫ് ചെയ്യാന്‍ പ്രോക്‌സിമിറ്റി സെന്‍സറിന്റെ സാന്നിധ്യം സഹായകമാകും.

ഇതിലെ 3.2 മെഗാപിക്‌സല്‍ ക്യാമറ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്ളതാണ്.  മൊബൈല്‍ ടിവി ഫീച്ചറാണ് ഇതിലെ ഏറ്റവും എടുത്തു പറയത്തക്ക കാര്യം.  വ്യത്യസ്ത ടിവി ചാനലുകള്‍ കാണാന്‍ സാധിക്കുന്നതു മൂലം വിനോദത്തിന്റെ അനന്ത സാധ്യതകളാണ് ഇവിടെ തുറന്നു കിട്ടുന്നത്.

ബില്‍ട്ട് ഇന്‍ എഫ്എം റേഡിയോ റിസീവറും ഇതിലുണ്ട്.  ഇതിന് ആര്‍ഡിഎസും ഉണ്ട്.  വളരെ വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗിന് സഹായിക്കുന്ന ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്റ്റര്‍ ഉള്ള യുഎസ്ബി 2.0 കേബിള്‍, വൈഫൈ, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നീ കണക്റ്റിവിറ്റികള്‍ ഇതിലുണ്ട്.

Advertisement

എളുപ്പത്തിലുള്ളതും, തടസ്സങ്ങളില്ലാത്തതുമായ ബ്രൗസിംഗിന് സഹായിക്കും ഇതിലെ ഇന്‍ ബില്‍ട്ട് വെബ് ബ്രൗസര്‍.  സാംസംഗ് ഐ6172 സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

Advertisement