ഇന്ത്യയിൽ മികച്ച വിൽപ്പന നടത്തി സാംസങ് ഗാലക്‌സി ജെ6, ജെ8 മോഡലുകൾ


2 മില്യൺ ഗാലക്‌സി ജെ 8, ജെ 6 ഫോണുകൾ ഇന്ത്യയിൽ വിറ്റൊഴിച്ച് സാംസങ്. ഇതോടെ ഇന്ത്യയിൽ ഏറ്റവുമധികം വിൽപന നടത്തിയ സാംസങ് ഫോണുകളുടെ നിരയിലേക്ക് ഈ മോഡലുകളും എത്തിയിരിക്കുകയാണ്. മെയ് 22ന് ആയിരുന്നു ഗാലക്‌സി ജെ 6 പുറത്തിറക്കിയത്. ഗാലക്‌സി ജെ 8 ജൂണ് 28നും.

Advertisement

ഇൻഫിനിറ്റി ഡിസ്‌പ്ലേ

ഗാലക്‌സി ജെ 8 വില വരുന്നത് 18,990 രൂപയും ജെ 6ന് വില വരുന്നത് 32 ജിബി മോഡലിന് 13,999 രൂപയും 64 ജിബി മോഡലിന് 15,999 രൂപയുമാണ്. രണ്ട് ഫോണുകളും സാംസങിന്റെ ഇൻഫിനിറ്റി ഡിസ്‌പ്ലേ അടിസ്ഥാനമാക്കിയാണ് വന്നത്. കൂടുതൽ ഫോൺ വലുതാക്കാതെ തന്നെ സ്ക്രീൻ വലിപ്പം കൂട്ടാൻ ഇത് സഹായകമായിട്ടുണ്ട്. 18:5:9 എന്ന ഡിസ്‌പ്ലേ അനുപാതവും ഇവയുടെ AMOLED ഡിസ്‌പ്ലേക്ക് ഉണ്ട്.

Advertisement
ഫോണിന്റെ കരുത്ത്.

ജെ 8ന്റെ ഡിസ്‌പ്ലേയിലേക്ക് എത്തുമ്പോള്‍ 6 ഇഞ്ച് വലുപ്പമുളള എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് കാണുക. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ അനുപാതം 18:5:9 ആകുന്നു. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. കൂടാതെ മികച്ച ക്യാമറ പെര്‍ഫോര്‍മന്‍സുമാണ് ഗ്യാലക്‌സി ജെ8ന്. ഇതില്‍ റിയര്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. അതായത് 16എംപി+5എംപി പിന്‍ ക്യാമറകള്‍. സെല്‍ഫി ക്യാമറ 16എംപിയാണ്.

ഓപ്പറേറ്റിംഗ് സിസ്റ്റം

4ജിബി റാമുളള ഫോണില്‍ 256ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വെരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഗ്യാലക്‌സി ജെ8ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓറിയോ ആണ്. കൂടാതെ ബാറ്ററി ശേഷി 3500എംഎഎച്ച് ആണ്.

ജെ6 നെ കുറിച്ച്

ഇനി ജെ6 നെ കുറിച്ച് പറയുമ്പോൾ ഗാലക്‌സി ജെ6ന് 18:5:9 എന്ന അനുപാതത്തില്‍ 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ്. 3ജിബ റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ് ഫോണില്‍. ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന ഈ ഫോണില്‍ 4ജി വോള്‍ട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, 3000എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.

മുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾ

 

Best Mobiles in India

English Summary

Samsung J6 and J8 Sells More than 2 Million Phones in India