ഗാലക്‌സി എസ് അഡ്വാന്‍സ്, ഗാലക്‌സി പോക്കറ്റ് സ്മാര്‍ട്‌ഫോണുകളുമായി സാംസംഗ്



സാംസംഗില്‍ നിന്ന് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ നിരയിലേക്ക് രണ്ട് പുതിയ മോഡലുകള്‍ കൂടിയെത്തി. ഗാലക്‌സി എസ് അഡ്വാന്‍സ് (ജിടി-ഐ9070), ഗാലക്‌സി പോക്കറ്റ് (ജിടി-എസ്5300) എന്നിവയാണ് ഇവ. ഇതില്‍ ഗാലക്‌സി പോക്കറ്റ് സ്മാര്‍ട്‌ഫോണിനാണ് വിലക്കുറവ്, 8,150 രൂപ. 26,900 രൂപയ്ക്കാണ് സാംസംഗ് ഗാലക്‌സി എസ് അഡ്വാന്‍സ് വില്പനക്കെത്തുക.

ഗാലക്‌സി എസ് അഡ്വാന്‍സ്

Advertisement
  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ

  • 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 8ജിബി ഇന്റേണല്‍ മെമ്മറി

  • 1500mAh ബാറ്ററി

റീഡേഴ്‌സ് ഹബ്ബ്, സോഷ്യല്‍ ഹബ്ബ്, ഗെയിം ഹബ്ബ് എന്നീ കണ്ടന്റ് ആപ്ലിക്കേഷനുകള്‍ ഇതില്‍ ലഭിക്കും. കാണാതായ ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ മൊബൈല്‍ സംവിധാനവും ഇതിലുണ്ട്. വെബ് ബ്രൗസര്‍ വഴിയാണ് വിദൂരത്തിലുള്ള ഫോണ്‍ ഫൈന്‍ഡ് മൈ മൊബൈല്‍ സംവിധാനം കണ്ടെത്തുക. കൂടാതെ അതിലെ ഡാറ്റകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനുമാകുന്നു.

Advertisement

ഗാലക്‌സി പോക്കറ്റ്

  • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്

  • 2.8 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെ

  • 832 മെഗാഹെര്‍ട്‌സ് പ്രോസസര്‍

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • 3 ജിബി ഇന്റേണല്‍ മെമ്മറി

  • 1200mAh ബാറ്ററി

ഈ രണ്ട് സ്മാര്‍ട്‌ഫോണുകളെ അവതരിപ്പിച്ചത് കൂടാതെ പുതിയ കണ്ടന്റുകളുള്‍പ്പെടുത്തി ആപ്ലിക്കേഷന്‍ സ്റ്റോറിനേയും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. സാംസംഗ് ആപ്ലിക്കേഷന്‍ സ്റ്റോറിലെ മൈ റീഡര്‍ ആപ്ലിക്കേഷനിലൂടെ അമര്‍ചിത്രകഥ ഉള്‍പ്പടെ 3 ലക്ഷത്തോളം ഇബുക്കുകള്‍ വായിക്കാനാകും. 26 വര്‍ത്തമാന പത്രങ്ങള്‍, 28 മാഗസിനുകള്‍ എന്നിവയും വായിക്കാനാകും.

മൈ മ്യൂസിക് ആണ് മറ്റൊരു ശ്രദ്ധേയമായ ആപ്ലിക്കേഷന്‍. ഹോളിവുഡ്, ബോളിവുഡ്, പ്രാദേശിക ഭാഷാ വിഭാഗങ്ങളില്‍ നിന്നായി 1 ലക്ഷത്തോളം പാട്ടുകള്‍ കേള്‍ക്കാനും ഡൗണ്‍വലോഡ് ചെയ്യാനും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

Advertisement

സിനിമ ടിക്കറ്റുകളെടുക്കാനും ബസ്, ട്രെയിന്‍, വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഹാന്‍ഡി. റസ്റ്റോറന്റുകള്‍ കണ്ടെത്താനും സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാനും വരെ ഈ ആപ്ലിക്കേഷനാകും.

യാത്രക്കിടയിലും ഇഷ്ടപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ കാണേണ്ടവര്‍ക്ക് ഇണങ്ങുന്ന ആപ്ലിക്കേഷനാണ് മൊബൈല്‍ ടിവി ആപ്ലിക്കേഷന്‍. സിനിമകളും വീഡിയോകളും ട്രെയിലറുകള്‍ കാണാന്‍ മൈ മൂവീസ് ആപ്ലിക്കേഷനും ഉപയോഗിക്കാം.

Best Mobiles in India

Advertisement