സാംസംഗിന്റെ മൂന്നു ഡ്യുവല്‍സിം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍



മൂന്നു പുതിയ ഡ്യുവല്‍ സിമ്മുകളുമായി സാംസംഗ് ഇന്ത്യന്‍ വിപണിയിലേക്ക്.  ഗാലക്‌സി എയ്‌സ് ഡ്യുയോസ് (എസ്‌സഎച്ച്-ഐ589ി), ഗാലക്‌സി വൈ പ്രോ ഡ്യുയോസ് (ജിടി ബി5512), ഗാലക്‌സി വൈ ഡ്യുയോസ് (ജിടി-എസ്6102) എന്നിവയാണ് ഈ മൂന്ന് പുതിയ സാംസംഗ് ഡ്യുവല്‍ സിം ഫോണുകള്‍.

ഡ്യുവല്‍ സിം ഡ്യുവല്‍ ആക്റ്റീവ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന സാംസംഗ് ഗാലക്‌സി എയ്‌സ് ഡ്യുയോസ് ഫോണില്‍.  അതുകൊണ്ട് ഈ ഹാന്‍ഡ്‌സെറ്റ് സിഡിഎംഎ മോഡിലും, ജിഎസ്എം മോഡിലും ഉപയോഗപ്പെടുത്താവുന്നതാണ്.

Advertisement

832 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഗാലക്‌സി എയ്‌സ് ഡ്യുയോസിന്.  ഇത് വളരെ വേഗത്തിലുള്ള ഡാറ്റ പ്രോസസ്സിംഗിനും, ഒരേസമയം ഒന്നില്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താനും സഹായിക്കുന്നു.

Advertisement

ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിന് 250,000ല്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

8.89 സെന്റീമീറ്റര്‍ വലിപ്പമുള്ള എച്ച്‌വിജിഎ ഡിസ്‌പ്ലേയുണ്ട് ഈ ഹാന്‍ഡ്‌സെറ്റിന്.  ഇതിന് ഇവിഡിഒ റെവ് സംവിധാനമുള്ളതിനാല്‍ സിഡിഎംഎ നെറ്റ്‌വര്‍ക്കില്‍ 3.1 Mbps വേഗതയില്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

7 മണിക്കൂര്‍ ടോക്ക് ടൈം നല്‍കുന്ന 1,650 mAh ബാറ്ററിയാണ് ഈ സാംസംഗ് ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  16,900 രൂപയാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ വില.

QWERTY കീപാഡ് ഉള്ള ആദ്യത്തെ ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം ആണ് ഗാലക്‌സി വൈ പ്രോ ഡ്യുയോസ്.  വൈഫൈ, ബ്ലൂടൂത്ത് 3.0 കണക്റ്റിവിറ്റി സപ്പോര്‍ട്ട് ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റിന്.  QWERTY കീപാഡിനു പുറമെ ടച്ച്പാഡും ഉണ്ട് ഈ ഫോണില്‍.

Advertisement

സോഷ്യല്‍ ഹബ് പ്രീമിയം ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നു ഈ സാംസംഗ് മൊബൈല്‍.  6.5 സെന്റീമീറ്റര്‍ എല്‍ക്യുവിജിഎ കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, വിജിഎ വീഡിയോ ടെലഫോണി ക്യാമറയുള്‌ല 3 മെഗാപിക്‌സല്‍ എഫ്എഫ്, 1,350 mAh ബാറ്ററി എന്നിവയുണ്ട് ഈ ഫോണില്‍.

11,090 രൂപയാണ് സാംസംഗ് ഗാലക്‌സി വൈ പ്രോ ഡ്യുയോസ് ഫോണിന്റെ വില.

സാംസംഗിന്റെ ആദ്യത്തെ ഫുള്‍ ടച്ച് ഡ്യുവല്‍ സിം ഫോണ്‍ ആണ് ഗാലക്‌സി വൈ ഡ്യുയോസ്.  ഫോണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഡാറ്റ പരിശോധിക്കാനും ഉള്ള സംവിധാനം ഉണ്ട് ഇതില്‍.

സോഷ്യല്‍ ഹബ്, സാംസംഗ് മെസ്സഞ്ചര്‍, ചാറ്റ് ഓണ്‍ എന്നീ ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്.  ഏ7.85 സെന്റീമീറ്റര്‍ ക്യുവിജിഎ സ്‌ക്രീനുള്ള ഈ ഡ്യുവല്‍ സിം ഫോണിന് 832 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.

Advertisement

സാംസംഗ് ഗാലക്‌സി വൈ ഡ്യുയോസ് സ്മാര്‍ട്ട്‌ഫോണിന്റെ വില 10,490 രൂപയാണ്.

Best Mobiles in India