സാംസംഗ് എം575 ഉടന്‍ വിപണിയിലെത്തും


ലാപ്‌ടോപ്പുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവയുടെയെല്ലാം നിര്‍മ്മാതാക്കളില്‍ പ്രമുഖ സ്ഥാനം ഉണ്ട് സാംസംഗിന്. ഏറ്റവും പുതിയതായി സാംസംഗ് വിപണിയിലെത്തിച്ച ഉല്‍പന്നമാണ് സാംസംഗ് എം575.

ഈ ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍ ഒരേ സമയം സ്റ്റൈലിഷും, പ്രൊഫഷണല്‍ ലുക്കും നല്‍കുന്നതാണ്. സ്ലൈഡ് ചെയ്യാവുന്ന QWERTY കീപാഡാണ് ഇതിനുള്ളത്. ഇതിന്റെ 2.4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 240 x 320 പിക്‌സല്‍ ആണ്. 2.0 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഭാരം 126 ഗ്രാം ആണ്.

Advertisement

61 എംബി ഇന്റേണല്‍ മെമ്മറി കപ്പാസിറ്റിയാണ് ഈ പുതിയ സാംസംഗ് മൊബൈലിന് പ്രതീക്ഷിക്കുന്നത്. ആയിരം എന്‍ഡ്രി വരെ ഇതിന്റെ ഫോണ്‍ബുക്കില്‍ ഫീഡ് ചെയ്യാന്‍ പറ്റും. യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റികള്‍ ഡാറ്റ ഷെയര്‍ ചെയ്യാനും, ട്രാന്‍സ്ഫര്‍ ചെയ്യാനും സഹായകമാകും.

Advertisement

32 ജിബി വരെ കൂടി മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്. എസ്എംഎസിനൊപ്പം എംഎംഎസ് സംവിധാനവും ഈ ഫോണിലുണ്ട്. എംപി3 ഫോര്‍മാറ്റ് ഫയലുകളെ മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന 3.5 എംഎം ഓഡിയോ ജാക്കും ഇതിനുണ്ട്.

ഇന്‍ബില്‍ട്ട് ഗെയിമുകള്‍ ഉള്ളതിനാല്‍ വിനോദത്തിന്റെ കാര്യത്തിലും ആശ്രയിക്കാവുന്ന ഒരു ഹാന്‍ഡ്‌സെറ്റായിരിക്കും ഈ പുതിയ സാംസംഗ് ഫോണ്‍. മള്‍ട്ടി ലാന്‍ഗ്വേജ് സപ്പോര്‍ട്ടും ഈ ഫോണിന്റെ ഒരു പ്രത്യേകതയാണ്.

6 മണിക്കൂര്‍ ടോക്ക് ടൈമും, 288 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1160 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഒപ്റ്റിക്കല്‍ ട്രാക്ക് പാഡും ഇതിന്റെ സവിശേഷതകളില്‍ ഒന്നാണ്.

Advertisement

സാംസംഗ് എം575ന്റെ വിലയെ കുറിച്ച് ഇതുവരെ ഒന്നും അറിവായിട്ടില്ല. വിലയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Advertisement