സാംസംഗ് എസ് പെന്‍ സ്റ്റൈലസില്‍ ഓപ്റ്റിക്കല്‍ സൂം ക്യാമറ കൂടി ഉള്‍പ്പെടുത്തിയേക്കും


ഡിസ്‌പ്ലേ നോച്ചിന്റെ വരവോടെ പോപ് അപ് ക്യാമറ, പഞ്ച് ഹോള്‍ ക്യാമറ തുടങ്ങിയ പരീക്ഷണങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ നടത്തിവരികയാണ്. എന്നാല്‍ പരീക്ഷണങ്ങളുടെ കാര്യത്തില്‍ സാംസംഗ് മിടുക്കരാണ്. തങ്ങളുടേതായ ബുദ്ധിയും കാഴ്ചപ്പാടും പരമാവധി പ്രയോജനപ്പെടുത്തുകയാണ് സാംസംഗ്. തങ്ങളുടെ സ്റ്റൈലസ് മോഡലില്‍ പുത്തന്‍ ക്യാമറ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട് പേറ്റന്റ് ലഭ്യമായിക്കഴിഞ്ഞു.

Advertisement

സുപ്പീരിയര്‍ മാഗ്നിഫിക്കേഷന്‍

ഡിജിറ്റല്‍ സൂമിനെക്കാളും കൃത്യത നല്‍കുന്ന സുപ്പീരിയര്‍ മാഗ്നിഫിക്കേഷന്‍ സംവിധാനമാണ് കമ്പനി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുന്നത്. ഓപ്റ്റിക്കല്‍ സൂം ഹാര്‍ഡ്-വെയര്‍ ഇതിനായി പ്രയോജനപ്പെടുത്തും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസാണ് (USPTO) സാംസംഗിന് പേറ്റന്റ് നല്‍കിയിരിക്കുന്നത്. 'ഇലക്ട്രോണിക് പെന്‍ ഡിവൈസ് ഹാവിംഗ് ഓപ്റ്റിക്കല്‍ സൂം' എന്നാണ് പേറ്റന്റിന്റെ പേര്.

Advertisement
പുതിയ ക്യാമറ സംവിധാനം

പുതിയ ക്യാമറ സംവിധാനം പരീക്ഷിക്കാന്‍ സാംസംഗ് എസ് പെന്‍ സ്റ്റൈലസ് തന്നെയാണ് മികച്ച മോഡല്‍ എന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. ബ്ലൂടൂത്തിലൂടെയും വയറിലൂടെയും വയര്‍ലെസ്സായും ഇമേജിംഗ് സിഗ്നലുകള്‍ കൈമാറാന്‍ സ്റ്റൈലസിനാകും. സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 9നോടൊപ്പമെത്തുന്ന എസ് പെന്‍ മോഡലിലും ബ്ലൂടൂത്ത് സപ്പോര്‍ട്ടുണ്ട്.

നിയന്ത്രിക്കാനാകും

ഓപ്റ്റിക്കല്‍ മാഗ്നിഫിക്കേഷന്റെ മാഗ്നിറ്റിയൂഡ് നിയന്ത്രിക്കാന്‍ കണ്ട്രോള്‍ കീയും സ്റ്റൈലസിലുണ്ട്. മറ്റൊരു രസകരമായ സംഭവമെന്നത് സ്മാര്‍ട്ട്‌ഫോണ്‍, നോട്ട്ബുക്ക്, മോണിറ്റര്‍ എന്നിവ ഉപയോഗിച്ചും എസ്- പെന്നിന്റെ ഓപ്റ്റിക്കല്‍ സൂം നിയന്ത്രിക്കാനാകും. ഡിജിറ്റല്‍ സൂമിംഗിനെക്കാളും ഓപ്റ്റിക്കല്‍ സൂമിംഗ് കൂടൂതല്‍ ക്ലാരിറ്റിയുള്ളതും നോയിസ് കുറവുള്ളതുമാണെന്ന് സാംസംഗും പറയുന്നു.

വഴിത്തിരിവാകുമെന്നതില്‍ സംശയമില്ല.

പുതിയ പേറ്റന്റ് പ്രകാരം സിഗ്നലുകള്‍ കണ്‍വേര്‍ട്ട് ചെയ്യാനായി ഓപ്റ്റിക്കല്‍ പാത്തും, ബാറ്ററിയും സാംസംഗ് ഉള്‍ക്കൊള്ളിക്കേണ്ടതായിട്ടുണ്ട്. നിലവില്‍ ഇവ നിര്‍മാണഘട്ടത്തിലാണ്. ഓപ്റ്റിക്കല്‍ സൂമിംയോടു കൂടിയ എസ് പെന്‍ ഉള്‍ക്കൊള്ളിച്ച ഗ്യാലക്‌സി നോട്ട് മോഡല്‍ പുറത്തിറങ്ങാന്‍ ഇനി അധികം കാലം കാത്തിരിക്കേണ്ടിവരില്ല. സാംസംഗിനു ലഭിച്ച പേറ്റന്റ് ടെക്കനോളജി രംഗത്ത് വഴിത്തിരിവാകുമെന്നതില്‍ സംശയമില്ല.

പുതിയ 2,999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുമായി ബി.എസ്.എൻ.എൽ രംഗത്ത്

Best Mobiles in India

English Summary

Samsung May Add an Optical Zoom Camera to the S Pen Stylus, Patent Hints