ഒംനിയ ഡബ്ല്യു, സാംസംഗിന്റെ വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണ്‍



സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒംനിയ ഡബ്ല്യു പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസിലാണ്.  പൊതുവെ വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളെ ഹൈ എന്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്താറ്.  കാരണം മറ്റൊന്നുമല്ല, ഇവയുടെ മികച്ച സ്‌പെസിഫിക്കേഷനുകളും വിലയുമാണ്.

ഒരു മിഡ് റേഞ്ച് ഫോണ്‍ ആണ് സാംസംഗ് ഒംനിയ ഡബ്ല്യു.  എന്നാല്‍ ഇത് സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ ഒരിക്കലും മിഡ് റേഞ്ച് ആവാന്‍ തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  നീളത്തില്‍, മെലിഞ്ഞ, നല്ല ഒതുക്കമുള്ള ഒരു സുന്ദരന്‍ ഹാന്‍ഡ്‌സെറ്റ് ആണ് ഒംനിയ ഡബ്ല്യു കാഴ്ചയില്‍.

Advertisement

3.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഹാന്‍ഡ്‌സെറ്റിന് 1.4 ജിഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ സ്‌കോര്‍പിയോണ്‍ പ്രോസസ്സറിന്റെ കരുത്തുറ്റ് സപ്പോര്‍ട്ട് ഉണ്ട്.  വിന്‍ഡോസിന്റെ ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എളുപ്പമാക്കുന്ന ബില്‍ട്ട്-ഇന്‍ ആപ്ലിക്കേഷനുകളും ഇതിലുണ്ട്.

Advertisement

ഇന്റര്‍നെറ്റ് ബ്രൗസിംഗ് സുഗമമാക്കാന്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ബ്രൗസര്‍ ഉപയോഗിച്ചിരിക്കുന്നു ഈ സാംസംഗ് ഹാന്‍ഡ്‌സെറ്റില്‍.  അതുപോലെ ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റി സപ്പോര്‍ട്ടും ഉണ്ട്.  3ജി സംവിധാനമുള്ള ഈ സാംസംഗ് ഫോണിന് ജിപിഎസ് സപ്പോര്‍ട്ടും ഉണ്ട്.  വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഉണ്ട്.

ഈ സാംസംഗ് ഹാന്‍ഡ്‌സെറ്റിന്റെ റാം 512 എംബിയും, സ്റ്റോറേജ് കപ്പാസിറ്റി 8 ജിബിയും ആണ്.  1500 mAh ലിഥിയം ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ ടോക്ക് ടൈം 7 മണിക്കൂറും, സ്റ്റാന്റ്‌ബൈ സമയം 370 മണിക്കൂറും ആണ്.

115 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ നീളം 115.6 എംഎം, വീതി 58.8 എംഎം, കട്ടി 10.9 എംഎം എന്നിങ്ങനെയാണ്.  ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗൈറോ സെന്‍സര്‍ എന്നീ സുരക്ഷാ ആപ്ലിക്കേഷനുകളും ഈ ഹാന്‍ഡ്‌സെറ്റില്‍ ഒരുക്കിയിരിക്കുന്നു.

Advertisement

വീഡിയോ റെക്കോര്‍ഡിംഗ്, എല്‍ഇഡി ഫ്ലാഷ്, ഓട്ടോ ഫോക്കസ് സംവിധാനങ്ങളുള്ള 5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, ഒരു വിജിഎ സെക്കന്ററി ക്യാമറയും ഈ സാംസംഗ് വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണിലുണ്ട്.

മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ കാര്‍ഡ് സ്ലോട്ട് ഇല്ല എന്നത് ഒരു സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു പോരായ്മ തന്നെയാണ്.  വെറും 8 ജിബി ഇന്റേണല്‍ മെമ്മറി കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് ഈ സാംസംഗ് ഗാഡ്ജറ്റില്‍.

അതുപോലെ അഡോബ് ഫ്ലാഷ് സപ്പോര്‍ട്ട് ഇല്ല, വളരെ താഴ്ന്ന സെക്കന്ററി ക്യാമറ എന്നിവയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ പോരായ്മകളില്‍ പെടുന്നു.  കറുപ്പ് നിറത്തില്‍ മാത്രമാണ് ഈ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങുക.

Advertisement

മെമ്മറി കുറവാണെന്ന കാര്യമായ പോരായ്മ മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും ഈ ഹാന്‍ഡ്‌സെറ്റില്‍ വളരെ മികച്ചവയും ആകര്‍ഷണീയവുമാണ്.  20,000 രീപയാണ് ഈ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന്റെ വില.

Best Mobiles in India