സാംസംഗിന്റെ 3 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍


മൂന്നു വ്യത്യസ്ത ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സ്മാര്‍ട്ട്‌ഫോണുകളുമായി ഇന്ത്യന്‍ വിപണി കീഴടക്കാനൊരുങ്ങുകയാണ് സാംസംഗ്. സാംസംഗ് ഒംനിയ ഡബ്ല്യൂ, വേവ് 3, ഗാലക്‌സി വൈ എന്നിവയാണ് ഈ മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍.

വിന്‍ഡോസിന്റെ 7.5 മാന്‍ഗോയാണ് ഒംനിയ ഡബ്ല്യൂവിന്റെ ഓപറേറ്റിംഗ് സിസ്റ്റം. 115.97 എംഎം നീളവും, 58.8 എംഎം വീതിയും, 10.9 എംഎം കട്ടിയുമുള്ള ഇതിന്റെ ഭാരം വെറും 115.3 ഗ്രാമാണ്. 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, സൂപ്പര്‍ അമലെഡ് 3.7 ഇഞ്ച് WVGA ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഒംനിയ ഡബ്ല്യൂവിന്റെ പ്രത്യേകതകള്‍.

Advertisement

കൂടാതെ, ടെക്-സവി ഉപഭോക്താക്കള്‍ക്കായി, മാഗ്നറ്റോമീറ്റര്‍, ആക്‌സലറോമീറ്റര്‍, ഗൈറോസ്‌കോപ്, പ്രോക്‌സ്മിറ്റി, ആംബിയന്റ് ലൈറ്റ് എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളുമുണ്ട് ഒംനിയ ഡബ്ല്യൂവില്‍.

Advertisement

പ്രൊഫഷണുലുകള്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരും, ബോസുമായുമെല്ലാം നിരന്തരം ആശയവിനിമയം നടത്താന്‍ വീഡിയോ കോളിനു മാത്രമായി ഒരു വിജിഎ ക്യാമറ ഒരുക്കിയിട്ടുണ്ട് സാംസംഗ് ഈ സ്മാര്‍ട്ട്‌ഫോണില്‍. ഇതോടൊപ്പം, ഒരു 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഉണ്ട്.

വൈഫൈ 802.11 b/g/n, യുഎസ്ബി 2.0 പോര്‍ട്ട്, ബ്ലൂടൂത്ത് v 2.1 എന്നീ കണക്റ്റിവിറ്റികളും ഇതിലുണ്ട്. ഇതിന്റെ 1,500 mAh ബാറ്ററി വളരെ നീണ്ട ടോക്ക് ടൈം ഉറപ്പു നല്‍കുന്നു. ജിപിആര്‍എസ്, എഡ്ജ്, എച്ച് എസ്പിഎ+”>എച്ച്എസ്പിഎ എന്നിവയിലൂടെ സുഗമമാ ബ്രൗസിംഗ് സാധ്യമാകുന്നു.

ഇത്രയധികം പ്രത്യേകതകളുള്ള ഒംനിയ ഡബ്ല്യൂവിന് 19,990 രൂപയാണ് വില.

Advertisement

സാംസംഗ് തന്നെ വികസിപ്പിച്ചെടുത്ത ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഓപറേര്രിംഗ് സിസ്സമായ ബഡാ 2.0യില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് വേവ് 3യുടെ വില 19,600 രൂപയാണ്. 122 ഗ്രാം ഭാരമുള്ള ഇതിന് 1.4 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറാണ്.

ഇതിന്റെ ഇന്റേണല്‍ മെമ്മറി 4 ജിബിയാണെങ്കിലും ഒരു എസ്ഡി കാര്‍ഡുപയോഗിച്ച് മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗിന് ഒരു വിജിഎ ക്യാമറയും, എല്‍ഇഡി ഫഌഷുള്ള ഒരു 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഇതിനമുണ്ട്.


യുഎസ്ബി 2.0, വൈഫൈ 802.11 b/g/n, വൈഫൈ ഡയരക്റ്റ്, ബ്ലൂടൂത്ത് v3.0 എന്നീ കണക്റ്റിവിറ്റികള്‍ വേവ് 3യിലുണ്ട്. സ്റ്റീറിയോ എഎഫ് കണക്ഷനും ഈ ഫോണിലുണ്ട്.

Advertisement

3.5 എംഎം ജാക്ക്, 1500 mAh ലയണ്‍ ബാറ്ററി, ഉയര്‍ന്ന റെസൊലൂഷനുള്ള സൂപ്പര്‍ അമലെഡ് WVGA 4 ഇഞ്ച് സ്‌ക്രീന്‍, കോമ്പസ്, ആക്‌സെലറോമീറ്റര്‍, പ്രോക്‌സിമിറ്റി, ലൈറ്റ് സെന്‍സറുകള്‍, എഡ്ജ്, ജിപിആര്‍എസ്, എച്ച്എസ്പിഎ, എ-ജിപിഎസ്/ഗ്ലോനാസ് എന്നിവയും വേവ് 3യുടെ പ്രത്യേകതകളാണ്.

ഈ മൂന്നു സ്മാര്‍ട്ട്‌ഫോണുകളിലും ഏറ്റവും വില കുറവുള്ളത് സാംസംഗ് ഗാലക്‌സി വൈയ്ക്കാണ്. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി വൈയുടെ വില വെറും 7830 രൂപ മാത്രമാണ്.

832 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 3 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ബാലൂടൂത്ത്, യുഎസ്ബി 2.0, വൈഫൈ കണക്റ്റിവിറ്റികള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഇത്ര ചെറിയ വിലയില്‍ നമുക്ക് ലഭിക്കും.

Advertisement

32 ജിബി എക്‌സ്റ്റേണല്‍ മെമ്മറി, ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ജാക്ക് എന്നിവയുള്ള ഗാലക്‌സ് വൈയുടെ ബാറ്ററി 1200 mAh ആണ്.

Best Mobiles in India