കാത്തിരിപ്പിന് വിരാമമിട്ട് സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ അടുത്ത മാസം എത്തുന്നു...!


സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ അടുത്തമാസം ഇറങ്ങുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. മുന്‍പും അഭ്യൂഹങ്ങള്‍ ഈ ഫോണിനെ കുറിച്ച് വന്നിരുന്നു. എന്നാല്‍ ഈ ഒരു വാര്‍ത്ത സാംസങ്ങ് തന്നെയാണ് സ്ഥിരികരിച്ചിരിക്കുന്നത്.

Advertisement

സാംസങ്ങ് ഡവലപ്പര്‍ കോണ്‍ഫറന്‍സ്

കമ്പനി തങ്ങളുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 7, 8 തീയതികളില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് സാംസങ്ങ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. അതിനെ കുറിച്ചൊരു ടീസറും കമ്പനി പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് കമ്പനി ടീസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisement
ആഗോളതലത്തിലും ലഭ്യമാകും.

സാംസങ്ങിന്റെ ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പേര് 'ഗ്യാലക്‌സ് X' എന്നാണ്. റിപ്പോര്‍ട്ട് പ്രാകാരം ഈ ഫോള്‍ഡബിള്‍ ഫോണ്‍ പ്രത്യേക പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തുകയില്ല. ഈ ഫോണ്‍ ആഗോളതലത്തിലും ലഭ്യമാകും. ഗ്യാലക്‌സി X എന്ന് അറിയപ്പെടുന്ന ഈ ഫോണിന് 1850 ഡോളറാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വലിയൊരു മത്സരം

പുറത്തിറങ്ങുന്ന സാംസങ്ങിന്റെ ഈ ഫോണ്‍ വലിയൊരു മത്സരം തന്നെ നടത്തും എന്നതില്‍ യാതൊരു സംശയവുമില്ല. ഇതിനു മുന്‍പ് ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം ഗ്യാലക്‌സി Xന് 7 ഇഞ്ച് ഡിസ്‌പ്ലേയാണ് എന്നാണ് പറഞ്ഞിരുന്നത്.

ഫോള്‍ഡബിള്‍ ഫോണ്‍

സാംസങ്ങ് കൂടാതെ ആപ്പിളും വാവെയും ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കുമെന്നും പറയുന്നു. ഇരു കമ്പനികളും ഇതുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും, ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ 2020 എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അവതരിപ്പിച്ചത്.

ഏറ്റവും അടുത്തിടെയാണ് സാംസങ്ങ് തങ്ങളുടെ നാലു പിന്‍ ക്യാമറയുളള ആദ്യ ഫോണ്‍ പുറത്തിറക്കിയത്. സാംസങ്ങ് ഗ്യാലക്‌സി A9 (2018) എന്ന ഫോണ്‍ മലേഷ്യയില്‍ നടന്ന പരിപാടിയിലാണ് അവതരിപ്പിച്ചത്.

ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ശ്രദ്ധനേടി പത്തുവയസ്സുകാരി പ്രോഗ്രാമര്‍

 

Best Mobiles in India

English Summary

Samsung's foldable smartphone could be unveiled next month