ഈ സാംസങ്ങ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വമ്പന്‍ വിലക്കിഴിവ്...!


ഉത്സവ സമയം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഇനി എല്ലാവര്‍ക്കും ഓഫറുകളുടെ കാലവും. ഏവര്‍ക്കും അറിയാം ഉത്സവ സമയം തുടങ്ങിക്കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം എന്നിവയും മികച്ച ഓഫറുകളാണ് നല്‍കുന്നതെന്ന്.

Advertisement

ഇതു കൂടാതെ കമ്പനികളും നേരിട്ട് ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇവിടെ ഇപ്പോള്‍ സാംസങ്ങ് തങ്ങളുടെ ബജറ്റ് ഫോണുകളുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. മുംബൈ ആസ്ഥാനമായുളള റീട്ടെയിലിങ് മേധാവി മഹേഷ് ടെലികോമിന്റെ റിപ്പോര്‍ട്ടു പ്രകാരം സാംസങ്ങ് ഗ്യാലക്‌സി ജെ6, ഗ്യാലക്‌സി ജെ4, ഗ്യാലക്‌സി ജെ2, ഗ്യാലക്‌സി ജെ2 കോര്‍ എന്നീ ഫോണുകള്‍ക്കാണ് വില വെട്ടിക്കുറച്ചിരിക്കുന്നത്. 2018 നവംബര്‍ 15 വരെയാണ് ഈ ഓഫര്‍.

Advertisement

Samsung Galaxy J6

13,990 രൂപയ്ക്കാണ് സാംസങ്ങ് ഗ്യാലക്‌സി ജെ6 പുറത്തിറങ്ങിയത്. ഇപ്പോള്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 11,490 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാം. 16,490 രൂപയ്ക്ക് എത്തിയ 4ജിബി റാം വേരിയന്റിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,990 രൂപയ്ക്കു വാങ്ങാം.

5.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം, എക്‌സിനോസ് 7870 പ്രോസസര്‍, 13എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Samsung Galaxy J4

9,990 രൂപയ്ക്കാണ് സാംസങ്ങ് ഗ്യാലക്‌സി ജെ2 വിപണിയിലെത്തിയത്. ഇപ്പോള്‍ ഡിസ്‌ക്കൗണ്ട് വില 8,250 രൂപയാണ്.

5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്. എക്‌സിനോസ് പ്രോസസറിലെ ഈ ഫോണിന് 2ജിബി റാമാണ്. 16ജിബി ഇ്‌ന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 13എംപി പ്രൈമറി ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവ ഗ്യാലക്‌സി ജെ4ന്റെ പ്രധാന സവിശേഷതകളാണ്.

Samsung Galaxy J2

8,190 രൂപയ്ക്കാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. 6,990 രൂപയാണ് ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില.

5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിന്. ആന്‍ഡ്രോയിഡ് നൗഗട്ടില്‍ റണ്‍ ചെയ്യുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ്. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍), 2600എംഎഎച്ച് ബാറ്ററി എന്നിവ ഗ്യാലക്‌സി ജെ2 ന്റെ പ്രധാന സവിശേഷതകളാണ്.

Samsung Galaxy J2 Core

6,190 രൂപയ്ക്കാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 5,999 രൂപയ്ക്ക് ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 1ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 7570 പ്രോസസറാണ് ഫോണില്‍. 8എംപി റിയര്‍ ക്യാമറ, 5എംപി സെര്‍ഫി ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകള്‍.

ലോകത്തിലെ ആദ്യ 15TB ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പുറത്തിറക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍!!

Best Mobiles in India

English Summary

Samsung smartphones got a price cut in India