പൊട്ടാത്ത ഡിസ്‌പ്ലേയുമായി സാംസങ്; 6 അടി മുകളിൽ നിന്ന് ഇട്ടിട്ടും ഒരു പോറൽ പോലുമില്ല!


പൊട്ടാത്ത ഡിസ്‌പ്ലേ പാനലുമായി സാംസങ്. അണ്ടർവോട്ടേഴ്സ് ലബോറട്ടറീസ് നടത്തിയ എല്ലാ പരീക്ഷങ്ങളും വിജയിച്ചിട്ടുണ്ട് ഈ പുതിയ വളയ്ക്കാൻ കൂടെ സാധിക്കുന്ന OLED ഡിസ്പ്ലേ പാനൽ. സാംസങ് സ്മാർട്ട്ഫോണുകളിൽ മാത്രമല്ല ഡിസ്‌പ്ലേ കൺസോളുകൾ, മൊബൈൽ മിലിറ്ററി ഉപകരണങ്ങൾ, പോർട്ടബിൾ ഗെയിം കൺസോളുകൾ, സ്മാർട്ട് ഫോണുകൾ, ഇ-ലേണിംഗിനുള്ള ടാബ്ലറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിലെല്ലാം തന്നെ ഉപയോഗപ്പെടുത്താൻ പറ്റുന്നതാണ് ഈ ഡിസ്‌പ്ലേ എന്ന് കമ്പനി അവകാശപ്പെടുന്നു.

പരീക്ഷണം വിജയകരം

അടുത്ത മാസം വരുന്ന ഗാലക്സി നോട്ട് 9 സെറ്റുകളിൽ ഈ പാനലുകൾ സംയോജിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ വകുപ്പിലെ ഒക്യുഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (ഒഎസ്എച്ച്എ) യുടെ ഔദ്യോഗിക ടെസ്റ്റ് കമ്പനിയാണ് അണ്ടർവോട്ടേഴ്സ് ലബോറട്ടറീസ് എന്ന യു.എൽ. യുഎൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള സൈനിക നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ക്ഷമത പരിശോധനകൾ നടത്തിയ ഈ OLED പാനലുകൾ എല്ല പരിശോധനകളും വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.

പരീക്ഷണം നടത്തിയത് ഇങ്ങനെ

1.2 മീറ്റർ അതായത് ഏതാണ്ട് 4 അടി മുകളിൽ നിന്നും 26 തവണ ഇട്ടപ്പോഴും ഒരിക്കൽ പോലും സിസ്‌പ്ലെയുടെ എവിടെയും ഒരു പൊട്ടൽ പോലും സംഭവിക്കുകയുണ്ടായില്ല. അതുപോലെ അമേരിക്കയുടെ സൈനിക നിലവാരത്തേക്കാൾ ഉയർന്ന പരിധിയായ 1.8 മീറ്റർ അതായത് ഏകദേശം 6 അടി ഉയരത്തിൽ നിന്നും താഴേക്ക് ഇട്ട ശേഷവും ഈ പുതിയ പാനലുകൾ കേടുപാടുകൾ ഒന്നും തന്നെ കാണിച്ചില്ല.

സംവിധാനം എങ്ങനെ?

ഈ ഫ്ലെക്സിബിൾ OLED പാനലുകൾ ഉണ്ടാക്കാൻ സുരക്ഷിതമായ ഒരു ഓവർലേ വിൻഡോ ആണ് സാംസങ് ഡിസ്പ്ലേ ഉപയോഗിക്കുന്നത്. ഈ പാനലുകൾ, വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുമ്പോൾ പല മാറ്റങ്ങളും ഈ മേഖലയിൽ ഇനി കണ്ടേക്കാം. ഇന്നുള്ള ഭൂരിഭാഗം കമ്പനികളും അവരുടെ വാറന്റിയിൽ ഡിസ്പ്ലെ പൊട്ടുകൾ ഉൾക്കൊള്ളുന്നില്ല. ഇനി അത്തരമൊരു സംഭവം സംഭവിച്ചാൽ കൂടുതൽ പണം നൽകേണ്ടിവരും അവ മാറ്റിക്കിട്ടാൻ. ആപ്പിളെല്ലാം പ്രത്യേകിച്ച് ഡിസ്‌പ്ലേ മാറ്റിക്കുന്നതിന് വലിയൊരു തുക ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് സാംസങ് പൊട്ടാത്ത ഡിസ്‌പ്ലേയുമായി എത്തുന്നത്.

രണ്ടു കമ്പനികൾക്കും

കഴിഞ്ഞ വർഷം ഐഫോൺ എക്സിന് OLED പാനലുകൾ നൽകിയ ഏക വിതരണക്കാരൻ സാംസങ് ആയിരുന്നു. ഈ വർഷവും 2018 ഐഫോൺ മോഡലുകൾക്ക് സാംസങ് തന്നെയാണ് OLED ഡിസ്‌പ്ലേകൾ നൽകുന്നത് എങ്കിൽ, അത് ഈ പൊട്ടാത്ത ഡിസ്‌പ്ലേ ആണ് എങ്കിൽ വൈകാതെ തന്നെ പൊട്ടാത്ത ഡിസ്‌പ്ലേ ഉള്ള ആപ്പിൾ, സാംസങ് ഫോണുകൾ ഒരുമിച്ച് നമുക്ക് കാണാൻ സാധിക്കും.

മുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾ

Most Read Articles
Best Mobiles in India
Read More About: samsung news mobile

Have a great day!
Read more...

English Summary

Samsung Unbreakable OLED Display Launched