4 ക്യാമറകളോട് കൂടിയ സംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 11 പുറത്തിറങ്ങും


പുതിയ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 11-ന് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഫോണില്‍ നാല് ക്യാമറകള്‍ ഉണ്ടാകുമെന്നാണ് വിവരം. മുന്നിലും പിന്നിലും രണ്ട് വീതം ക്യാമറകള്‍ എന്ന പ്രതീക്ഷ വേണ്ട. നാല് ക്യാമറകളും പിന്നില്‍ തന്നെയാകുമെന്നാണ് സൂചന.

Advertisement


ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സാംസങ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് ഗാലക്‌സി എഫ് ശ്രേണിയിലെ ഫോണ്‍ ആയിരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗാലക്‌സി എസ് 10 ആകാനുള്ള സാധ്യതയുമില്ല.

4X ഫണ്‍ എന്ന പേരില്‍ ഒരു ഫോട്ടോ സാംസങ് ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയിതിരുന്നു. ഇതില്‍ ഫോണ്‍ പുറത്തിറങ്ങുന്ന തീയതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സാസംങിന്റെ വെബ്‌സൈറ്റില്‍ ചടങ്ങ് ലൈവ് സ്ട്രീം ചെയ്യും. ഇതോടെയാണ് നാല് ക്യാമറകളോട് കൂടിയ ഫോണ്‍ ആണ് പുറത്തിറങ്ങാന്‍ പോകുന്നതെന്ന അഭ്യൂഹം ശക്തമായത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒക്ടോബര്‍ 11 വരെ കാത്തിരിക്കാം.

Advertisement

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ സാംസങിന്റെ അണിയറയില്‍ ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. വിന്നര്‍ എന്ന രഹസ്യനാമത്തോട് കൂടിയ ഫോണ്‍ പുറത്തിറങ്ങുന്ന തീയതിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചൂടുള്ള വിഷയം. നവംബറില്‍ നടക്കുന്ന സാംസങ് ആന്വല്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഫോണ്‍ പുറത്തിറങ്ങുമത്രേ!

നവംബര്‍ 7-ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങിന്റെ ദൈര്‍ഘ്യം 48 മണിക്കൂര്‍ ആണ്. ചടങ്ങില്‍ ഗാലക്‌സി ഹോമിന്റെ പ്രദര്‍ശനവും നടക്കും. എന്നാല്‍ ഇവയെല്ലാം വിപണിയിലെത്താന്‍ 2019 വരെ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഇതേ ചടങ്ങിലാണ് സാംസങ് ബിക്‌സി 2.0, 360 റൗണ്ട് ക്യാമറ, വിആര്‍ ആപ്പുകള്‍, സ്മാര്‍ട്ട് തിങ്‌സ് മുതലായവ പുറത്തിറക്കിയത്.

Advertisement

ബംഗളൂരുവില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുമെന്നും സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിഗേഡ് റോഡിലെ ഓപ്പറാ ഹൗസില്‍ ആയിരിക്കും എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുകയാണ് സെന്ററിന്റെ ലക്ഷ്യം. ഇതിനായി വിര്‍ച്വല്‍ റിയാലിറ്റി, നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.

Best Mobiles in India

Advertisement

English Summary

Samsung to unveil a new Galaxy smartphone with four camera setup on October 11