സാംസങ്ങ് ഗാലക്‌സി S5 ഏപ്രില്‍ 11-ന് ഇന്ത്യയില്‍; പ്രീ ബുക്കിംഗ് മാര്‍ച് 29 മുതല്‍


സാംസങ്ങ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണ്‍ ഒടുവില്‍ ഇന്ത്യയിലും എത്തുന്നു. ഏപ്രില്‍ 11-മുതല്‍ ഫോണ്‍ ഇന്ത്യയിലെ റീടെയ്ല്‍- ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാവുമെന്ന് സാംസങ്ങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാര്‍ച് 29 മുതല്‍ പ്രീ ബുക്കിംഗും ആരംഭിക്കും. വിവിധ വേരിയന്റുകള്‍ക്ക് 51,000 രൂപ മുതല്‍ 53,000 രൂപവരെയായിരിക്കും വില എന്നും ഡല്‍ഹിയില്‍ ഇന്നു നടന്ന ചടങ്ങില്‍ സാംസങ്ങ് അധികൃതര്‍ അറിയിച്ചു.

Advertisement

ഇന്ത്യയില്‍ ഇറങ്ങുന്ന ഗാലക്‌സി എസ് 5-ല്‍ എക്‌സിനോസ് 5420 ഒക്റ്റകോര്‍ പ്രൊസസര്‍ ആയിരിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ആഗോളതലത്തില്‍ ലോഞ്ച് ചെയ്ത ഫോണില്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറാണ് ഉണ്ടായിരുന്നത്.

Advertisement

സാംസങ്ങ് ഗാലക്‌സി എസ്.5-ന്റെ പ്രത്യേകതകള്‍

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 432 ppi ഫുള്‍ HD റെസല്യൂഷന്‍, എക്‌സിനോസ് ഒക്റ്റകോര്‍ (ക്വാഡ് 1.9 GHz+ക്വാഡ് 1.3 GHz) + MM6360 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 16 എം.പി പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 16/32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റ്, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഗാലക്‌സി S5-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

വെള്ളവും പൊടിയും കടക്കില്ല എന്നതും മറ്റൊരു പ്രധാന സവിശേഷതയാണ്. 2800 mAh ബാറ്ററിയാണ് ഫോണിലുള്ളത്. സാംസങ്ങ് ഗാലക്‌സി S5-ന്റെ കൂടുതല്‍ ചിത്രങ്ങളും പ്രത്യേകതകളും ചുവടെ.

#1

നേരത്തെ ആപ്പിള്‍ ഐ ഫോണ്‍ 5 എസിലും HTC ഫോണിലും ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് വ്യത്യസ്തമായ സംവിധാനങ്ങളാണ് ഗാലക്‌സി എസ് 5 -ല്‍ ഉള്ളത്. പെ പലിലൂടെ പണമിടപാട് ഒറ്റക്ലിക്കില്‍ നടത്താന്‍ സാധിക്കും എന്നതാണ് ഒരു സവിശേഷത. കൂടാതെ ഫോണിന്റെ സുരക്ഷയ്ക്കുതകുന്ന നിരവധി ഫീച്ചറുകളുമുണ്ട്. വിരലടയാള മുപയോഗിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യാം എന്നതിലുപരി പ്രൈവറ്റ് മോഡ്, കിഡ്‌സ് മോഡ് എന്നിവയുമുണ്ട്. കിഡ്‌സ് മോഡില്‍ ഇട്ടാല്‍ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നേരത്തെ നിങ്ങള്‍ അവര്‍ക്കായി സെറ്റ് ചെയ്ത ആപ്ലിക്കേഷനുകള്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയു.

 

 

#2

ഇന്‍ബില്‍റ്റായി ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ ഉള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി S5. സാംസങ്ങിന്റെ S ഹെല്‍ത് ആപ്ലിക്കേഷനോടൊപ്പം ഇത് ഉപയോഗിക്കാവുന്നതാണ്. ക്യാമറയ്ക്കു സമീപമുള്ള സെന്‍സറില്‍ വിരല്‍ അല്‍പസമയം വച്ചാല്‍ ഹൃദയമിടിപ്പിന്റെ അളവ് കൃത്യമായി അറിയാന്‍ കഴിയും എന്നതാണ് ഗുണം. ഒപ്പം ആരോഗ്യ സംബന്ധമായ നിരവധി വിവരങ്ങളും ലഭ്യമാവും.

 

#3

ഏറ്റവും മികച്ച കാ്യമറകളില്‍ ഒന്നാണ് ഗാലക്‌സി S5-ല്‍ ഉള്ളത്. പിന്‍വശത്തെ 16 എം.പി. ക്യാമറ മികച്ച അനുഭവമാണ് ഉപഭോക്താവിന് നല്‍കുക. ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടോഫോക്കസ് സംവിധാനമാണ് ക്യാമറയിലുള്ളതെന്ന് കമ്പനി പറയുന്നു. ഓട്ടോഫോക്കസ് സംവിധാനം വഴി ഒരു വസ്തുവനെ 0.3 സെക്കന്റില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കും. അതായത് ചലിക്കുന്ന വസ്തുക്കള്‍ പോലും കൃത്യമായി പകര്‍ത്താന്‍ കഴിയും. ഏതുസാഹചര്യത്തിലും മികച്ച വെളിച്ചവും നിറവും നല്‍കുകയും ചെയ്യും. കൂടാതെ ക്യാമറയിലെ സെലക്റ്റീവ് ഫോകസ് ഫീച്ചര്‍ ഒരു വസ്തുവന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം വ്യക്തമായി ഫോക്കസ് ചെയ്യാനും മറ്റു ഭാഗങ്ങള്‍ മങ്ങിയ രീതിയിലാക്കാനുഗ സഹായിക്കും.

#4

ഏറ്റവും ആധുനികമായ LTE, വൈ-ഫൈ സംവിധാനങ്ങളാണ് ഗാലക്‌സി S5 ലഭ്യമാക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കാനുള്ള ഡൗണ്‍ലോഡ് ബൂസ്റ്ററും ഉണ്ട്.

#5

ബാറ്ററി ലാഭിക്കുന്നതിനുള്ള സംവിധാനമാണ് അള്‍ട്ര പവര്‍ സേവിംഗ് മോഡ്. ഈ മോഡ് സെറ്റ് ചെയ്താല്‍ ഡിസ്‌പ്ലെ ബ്ലാക് ആന്‍ഡ് വൈറ്റിലേക്കു മാറും. കൂടാതെ ഉപയോഗിക്കാതെ തുറന്നിട്ടിരിക്കുന്ന ഫീച്ചറുകള്‍ തനിയെ ഓഫ് ആകുകയും ചെയ്യും. യാത്രകളിലും മറ്റും ബാറ്ററി ചാര്‍ജ് നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായകരമാണ്.

Best Mobiles in India