ബഡാ കാത്തിരിപ്പിനൊടുവില്‍ സാംസംഗ് ബഡാ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു



സാംസംഗ് ഉപയോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് വേവ് 3 അവസാനം വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു.  സാംസംഗ് എംനും സാംസംഗ് വൈയ്ക്കും ഒപ്പം ആഗസ്തിലാണ് സാംസംഗ് വേവ് 3നെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ഒക്ടോബറില്‍ സാംസംഗ് വേവ് 3 വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.  എന്നാല്‍ നവംബറില്‍ വിപണിയിലെത്തിക്കാനാണ് സാംസംഗ് തീരുമാനിച്ചത്.   എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിയെങ്കിലും ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും കാത്തിരിക്കണം.  ഡിസംബറില്‍ മാത്രമേ ഈ പുതിയ സാംസംഗ് ഫോണ്‍ ഇന്ത്യയിലെത്തൂ.

Advertisement

ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ബഡാ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ 2.0 വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നതാണ്.  4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനു പ്രതീക്ഷിക്കപ്പെടുന്നത്.  അതുകൊണ്ട് മികച്ച ഗെസിമിംഗ്, വീഡിയോ അനുഭവം ഉറപ്പിക്കാം.

Advertisement

1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് സാംസംഗ് വേവ് 3 സ്മാര്‍ട്ട്‌ഫോണിന്.  സെക്കന്ററി ക്യാമറ ഉണ്ടോ എന്ന് അറിവായിട്ടില്ലെങ്കിലും ഒരു 5 മെഗാപിക്‌സല്‍ ക്യാമറ ഉണ്ട്.

512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, ജിപിഎസ് നാവിഗേഷന്‍ എന്നീ സൗകര്യങ്ങളും ഉണ്ട്.

മികച്ച ബാറ്ററി ബാക്ക്അപ്പും ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്.  നിരവധി മികച്ച സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും ഈ ഗാഡ്ജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നിനെ കുറിച്ചും ഇപ്പോള്‍ വ്യക്തമായ ചിത്രം ലഭ്യമല്ല.  ഇതിന്റെ വിലയെ കുറിച്ചും തല്‍ക്കാലം ഒരു സൂചനയും ലഭ്യമല്ലെങ്കിലും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ ചെറിയ വിലയാണ് ഈ ബഡാ സ്മാര്‍ട്ട്‌ഫോണിന്  പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ മികവ് നേരത്തെയിറങ്ങിയ ഹാന്‍ഡ്‌സെറ്റുകളില്‍ തെളിയിക്കപ്പെട്ടതാണ്.  സാംസംഗിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കു ലഭിച്ച വമ്പിച്ച് സ്വീകാര്യത സാംസംഗാ ബഡാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലഭിക്കും എന്നു പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement