സാംസംഗ് ഗാലക്‌സി പ്ലെയര്‍ 3.6 സ്മാര്‍ട്‌ഫോണ്‍



സാംസംഗ് ഗാലക്‌സി പ്ലെയര്‍ 3.6 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 3.6 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണില്‍ മീഡിയ പ്ലെയര്‍ സൗകര്യവും ഉണ്ട്.

പ്രധാന സവിശേഷതകള്‍

Advertisement
  • 1500mAh റിമൂവബിള്‍ ബാറ്ററി

  • 1 ജിഗാഹെര്‍ട്‌സ് ഹമ്മിംഗ് ബേര്‍ഡ് പ്രോസസര്‍

  • 3.6 ഇഞ്ച് ഡിസ്‌പ്ലെ3 മെഗാപിക്‌സല്‍ ക്യാമറ

  • 512 എംബി റാം

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്

  • 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി

ടച്ച്‌സ്‌ക്രീന്‍ സൗകര്യത്തോടെയാണ് എത്തുന്നതെങ്കിലും പവര്‍ ഓണ്‍/ഓഫ് ചെയ്യുന്നതിനും വോള്യം നിയന്ത്രിക്കുന്നതിന് വേണ്ടിയും ഇതില്‍ പ്രത്യേക ബട്ടണുകള്‍ ഉണ്ട്. ഏകദേശം 15,000 രൂപ വിലവരുന്ന ഈ ഫോണില്‍ വിവിധ ഓഡിയോ വീഡിയോ ഫയലുകള്‍ പ്ലേ ചെയ്യാനാകും. 8ജിബി, 16ജിബി ഇന്റേണല്‍ സ്റ്റോറേജുകളില്‍ ഈ ഹാന്‍ഡ്‌സെറ്റ് വില്പനക്കെത്തും.

Advertisement

ബ്ലൂടൂത്ത് 3.0, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളാണ് ഇതിലുള്ളത്. ഡ്യുവല്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ദക്ഷിണകൊറിയന്‍ വിപണിയിലാണ് സാംസംഗ് ഈ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇത് ആഗോളവിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Best Mobiles in India

Advertisement