സാംസംഗ് പ്രൊജക്റ്റര്‍ ഫോണ്‍ ഗാലക്‌സി ബീം പ്രീഓര്‍ഡറിന്



സാംസംഗ് ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ ഓര്‍മ്മയില്ലേ? ബാര്‍സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് ആദ്യമായി ഗാലക്‌സി ബീം പ്രൊജക്റ്റര്‍ ഫോണ്‍ എത്തിയത്. 15 ലൂമെന്‍സ് പ്രൊജക്റ്ററുള്‍പ്പെടുന്ന ഈ ഫോണ്‍ ഉപയോഗിച്ച് കണ്ടന്റുകളെ ഏത് തരത്തിലുള്ള ഉപരിതലത്തിലും പ്രൊജക്റ്റ് ചെയ്യാന്‍ സാധിക്കും.

ഡ്യുവല്‍ കോര്‍ 1 ജിഗാഹെര്‍ട്‌സ് പ്രോസസറാണ് സാംസംഗ് ബീം ഫോണിലുള്ളത്. 4.0 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി സ്‌ക്രീന്‍ ഡിസ്‌പ്ലെയില്‍ എത്തുന്ന ഫോണില്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതിന് 5 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെടുന്നുണ്ട്. ഫഌഷ് പിന്തുണയും ക്യാമറയില്‍ ഉണ്ട്. 768എംബി റാം, 8ജിബി ഇന്റേണല്‍ സ്റ്റോറേജ്, 32ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ എന്നിവയാണ് ഇതിലെ മറ്റ് ഘടകങ്ങള്‍.

Advertisement

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഒഎസിലെത്തുന്ന ഫോണിന് ഐസിഎസ് അപ്‌ഡേറ്റ് ലഭിക്കുമോ എന്ന് വ്യക്തമല്ല. ഈ ഫോണിന്റെ പ്രത്യേകത ഇതിലെ പ്രൊജക്റ്ററാണ് എന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ. ഫോണിലെ വീഡിയോകള്‍, ഫോട്ടോകള്‍, സിനിമകള്‍ എന്നിവ 50 ഇഞ്ച് വരെ വലുപ്പമുള്ള പ്രതലങ്ങളില്‍ വ്യക്തമായി കാണാനാകും.

Advertisement

ഈ ഫോണ്‍ എന്നുമുതല്‍ ഇന്ത്യന്‍ സ്‌റ്റോറുകളില്‍ ലഭിക്കുമെന്ന് സാംസംഗ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും 29,900 രൂപയ്ക്ക് സാംസംഗ് സൈറ്റില്‍ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • ഡ്യുവല്‍ കോര്‍ 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 5മെഗാപിക്‌സല്‍ ക്യാമറ (ഫഌഷ് പിന്തുണയോടെ)

  • 4 ഇഞ്ച് ഡബ്ല്യുവിജിഎ ടിഎഫ്ടി

  • എച്ച്എസ്പിഎ 14.4 നെറ്റ്‌വര്‍ക്ക്

  • ആന്‍ഡ്രോയിഡ് 2.3

  • 8ജിബി ഇന്റേണല്‍ മെമ്മറി

  • 768എംബി റാം

  • ബാറ്ററി 2000mAh

  • 1200 മിനുട്ട് വരെ ടോക്ക്‌ടൈം

  • 2ജി, 3ജി പിന്തുണ

  • 760 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ ടൈം

Best Mobiles in India

Advertisement