നോകിയ ആന്‍ഡ്രോയ്ഡ് പരീക്ഷിക്കുമ്പോള്‍ വിന്‍ഡോസ് ഫോണുമായി സാംസങ്ങ്


സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ കരുത്തരായ സാംസങ്ങ് വിന്‍ഡോസ് ഫോണ്‍ പരീക്ഷിക്കുന്നതായി വാര്‍ത്ത. സ്മാര്‍ട്മഫാണുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന ട്വിറ്റര്‍ ഉപയോക്താവായ @eveleaks ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സാംസങ്ങിന്റെ വിന്‍ഡോസ് ഫോണ്‍ എന്ന പേരില്‍ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement

വിന്‍ഡോസ് ഫോണുകളുടെ രാജാക്കന്‍മാരായ നോകിയ ആദ്യമായി ആന്‍മഡ്രായ്ഡ് ഫോണ്‍ ഇറക്കുന്നു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വിപ്ലവം സൃഷ്ടിച്ച സാംസങ്ങിന്റെ വിന്‍ഡോസ് ഫോണിനെ കുറിച്ച് അഭ്യൂഹം ഉയര്‍ന്നിരിക്കുന്നത്. SM-W750V എന്ന മോഡല്‍ നമ്പറുള്ള ഫോണിന്റെ കോഡ് നെയിം ഹുറോണ്‍ എന്നായിരിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.

Advertisement

സാംസങ്ങ് ഗാലക്‌സി S3, സാംസങ്ങ് ഗാലക്‌സി S4, സാംസങ്ങിന്റെ തന്നെ മുന്‍പിറങ്ങിയ വിന്‍ഡോസ് ഫോണായ Atis S എന്നിവയുമായി രൂപത്തില്‍ സാമ്യമുള്ള ഫോണാണ് ലീക് ആയ ചിത്രത്തിലുള്ളത്.

ഒടുവില്‍ ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് 720-1280 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, ക്വാഡ് കോര്‍ പ്രൊസസര്‍, വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് എന്നിവയൊക്കെ ഉണ്ടാകും എന്നാണ് പറയുന്നത്. എന്നാല്‍ സാംസങ്ങ് ഇതേകുറിച്ച് യാതൊരു സൂചനയും ഇതുവരെ നല്‍കിയിട്ടുമില്ല.

Best Mobiles in India

Advertisement