ഓപ്പോ റിയല്‍മീ 1 സില്‍വര്‍ വേരിയന്റ് ജൂണ്‍ 18 മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കും


ഓപ്പോയുടെ സബ്ബ്രാന്‍ഡിലുളള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍മീ 1 കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റിയര്‍മീ 1 ന്റെ മൂണ്‍ലൈറ്റ് സില്‍വര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 18 മുതല്‍ വില്‍പന ആരംഭിക്കും.

Advertisement

തുടക്കത്തില്‍ ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളിലായിരുന്നു എത്തിയിരുന്നത്. ജൂണ്‍ മാസത്തില്‍ മൂണ്‍ലൈറ്റ് സില്‍വര്‍ നിറത്തില്‍ ഈ ഫോണ്‍ എത്തുമെന്നും ആ സമയം കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

Advertisement

ഓപ്പോ റിയല്‍മീ1 മന്നു മേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. 6ജിബി റാം/ 128ജിബി സ്റ്റോറേജിന് 13,990 രൂപ, 4ജിബി റാം/ 64ജിബി സ്റ്റോറേജിന് 10,999 രൂപ, 3ജിബി റാം 32ജിബി സ്റ്റോറേജിന് 8,990 രൂപ എന്നിങ്ങനെയാണ്. 6ജിബി റാം/ 128ജിബി സ്‌റ്റോറേജ് വേരിയന്റാണ് മൂണ്‍ലൈറ്റ് സില്‍വര്‍ ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ എത്തിയിരിക്കുന്നത്. ഫോണുകളുടെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. ആമസോണ്‍ ഇന്ത്യ വഴിയാണ് ഈ ഫോണ്‍ ജൂണ്‍ 18 മുതല്‍ വില്‍പന ആരംഭിക്കുന്നത്.

ഓപ്പോ റിയല്‍മീ 1ന്റെ സവിശേഷതകള്‍

ഓപ്പോ റിയല്‍മീ 1ന് 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 1080x2160 പിക്‌സല്‍ റസൊല്യൂഷനും 85.75 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോയും ഫോണിലുണ്ട്. ഫോണില്‍ ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ P60 SoC പ്രോസസറാണുളളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുളള കളര്‍ ഒഎസ് 5.0 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

Advertisement

കുറഞ്ഞ വിലയില്‍, അതായത് 10,990 രൂപയുളള ഓപ്പോയുടെ ഈ മോഡലിന്റെ ഏറ്റവും പ്രധാനമായ സവിശേഷതയാണ് അതിലെ ഫേസ് അണ്‍ലോക്ക് സംവിധാനം. 0.1 സെക്കന്റു കൊണ്ട് ഇത് അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കും. മൂന്നു സ്ലോട്ടോടു കൂടിയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. അതില്‍ ഒന്ന് മെമ്മറി കാര്‍ഡ് സ്ലോട്ടും മറ്റു രണ്ടെണ്ണം സിം കാര്‍ഡ് സ്ലോട്ടുമാണ്. ഈ രണ്ടു സിം സ്ലോട്ടിലും 4ജി സിം പിന്തുണയ്ക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ്. ക്യാമറയില്‍ ഓപ്പോയുടെ AI ബ്യൂട്ടി 2.0 ഫീച്ചര്‍ പ്രത്യേക സ്ഥാനം വഹിക്കുന്നു. അതായത് ഇത് ഫോട്ടോകളെ മനോഹരമാക്കുക മാത്രമല്ല ചെയ്യുന്നത് അതിനോടൊപ്പം 296 പോയിന്റ് ഫേഷ്യല്‍ റെകഗ്നിഷനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ ഫോണിന് AI ബ്രോഡ് അസിസ്റ്റന്റ് എന്ന ഫീച്ചറും ഉണ്ട്.

Advertisement

ഫോണിന് ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട് എന്നാല്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 4ജി വോള്‍ട്ട് പിന്തുണയുളള ഈ ഫോണിന് 3410 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

18W ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുമായി ഷവോമി Mi മാക്‌സ് 3 ജൂലൈയില്‍ എത്തുന്നു..!

Best Mobiles in India

English Summary

Silver Colour Variant Of Realme 1 Will Go On Sale June 18