ലോകത്തിലെ ആദ്യ ബ്ലോക്ക്ചെയിൻ സ്മാർട്ട്‌ഫോണായ സിരിൻ ഫിന്നി എത്തുന്നു..


ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിൻ സ്മാർട്ട്‌ഫോൺ നിർമ്മിക്കുന്ന സിറിൻ ലാബ്സ് തങ്ങളുടെ കയ്യിലൊതുങ്ങുന്ന വിലയിലുള്ള ബ്ലോക്ക് ചെയിൻ ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു. 16,000 ഡോളർ വിലയിട്ടിരുന്ന solarin മോഡലിനെ അപേക്ഷിച്ച് ഏകദേശം 1000 ഡോളർ വിലമാത്രമേ Finney എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന് വില വരികയുള്ളൂ. അതായത് ഏകദേശം 68,500 രൂപയോളം മാത്രം.

Advertisement

ആദ്യത്തെ ബ്ലോക്ക്ചെയിൻ ഫോൺ

ഇതോടെ വിപണിയിലെ മുൻനിരയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിലയിൽ ഒരു ബ്ലോക്ക് ചെയിൻ ഫോൺ ആളുകൾക്ക് ലഭ്യമാകും. ഈ വർഷം നവംബർ മാസത്തോടെ ഫോൺ വിപണിയിൽ ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി. ലോകത്തിലെ ആദ്യത്തെ ബ്ലോക്ക് ചെയിൻ സ്മാർട്ട്‌ഫോൺ ആയ ഫിന്നി ബ്ളോക് ചെയിൻ, ക്രിപ്റ്റോകറൻസി തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ ഉപകായപ്രദമാവുന്ന രീതിയിലാണ് എത്തുക.

Advertisement
പ്രധാന സവിശേഷതകൾ

എത്താന്‍ പോകുന്ന ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസർ, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം, ആന്‍ഡ്രോയിഡ് 8.1, ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഉള്‍പ്പെടുത്തിയ കോള്‍ഡ് സ്‌റ്റോറേജ് വാലറ്റ്, സുരക്ഷിതമായ ഹാര്‍ഡ്‌വയര്‍ സംവിധാനങ്ങൾ, ടാംബര്‍-റെസിസ്റ്റന്റ് എന്നിവയാണ്. പ്രധാനപ്പെട്ട ക്രിപ്‌റ്റോകറന്‍സികളും ടോക്കണുകളും എല്ലാം തന്നെ ഫോൺ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഫോണ്‍ ഡിസൈന്‍

ഫോണിന്റെ പിന്‍ഭാഗവും ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതാണ്. അതുപോലെ മെറ്റല്‍ ഫ്രെയിമിലാണ് ഫോൺ തീർത്തിരിക്കുന്നത്. മെറ്റാലിക് വോളിയം കീകള്‍, വാട്ടര്‍ റെസിസ്റ്റന്റ് IP52, നാനോ-സിം, എസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണിൽ ഉണ്ട്. ഫോണ്‍ ഡിസ്‌പ്ലേയുടെ കാര്യത്തിൽ 6 ഇഞ്ച് ഡിസ്‌പ്ലേ 18:9 ആസ്‌പെക്ട് റേഷ്യോയിൽ 402PPI റിസൊല്യൂഷന്‍ ഉൾപ്പെടെ 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോയിൽ ആണ് എത്തുന്നത്. അള്‍ട്രാ-ലോ റിഫ്‌ളക്ഷന്‍, ഓയില്‍ ഫ്രീ കോട്ടിംഗ്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഫോണിൽ ഉണ്ട്.

മറ്റു സവിശേഷതകൾ

പ്രധാന ക്യാമറ 12 എംപി ഉള്ള ലോ-ലൈറ്റിംഗി ഇമേജ്, f/1.8, അള്‍ട്രോ-ഫാസ്റ്റ് ലേസര്‍ A/F എന്നിവയോടെയും സെൽഫി ക്യാമറ 8 എംപി f/2.2, സിങ്കിള്‍ വൈഡ് സെല്‍ഫി എന്നീ പ്രത്യേകതകളോടെയുമാണ് എത്തുക. കൂടാതെ അള്‍ട്രാ സെക്യുര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഓഡിയോ ആവശ്യത്തിന് ഹൈ-ക്വാളിറ്റി സ്പീക്കര്‍, സൈഡ്-ഫയര്‍ ഓഡിയോ ഡിസൈന്‍ എന്നിവയും ഫോണിലുണ്ട്. 3000എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്. ഒപ്പം 4ജി ബാന്‍ഡ്സ്, വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി എന്നിങ്ങനെ കണക്ടിവിറ്റി സൗകര്യങ്ങളെല്ലാം തന്നെയും ഉണ്ടാകും.

ജിമെയില്‍ ഇന്‍ബോക്‌സ് സ്‌കാന്‍ ചെയ്യുന്ന ആപ്‌സുകളെ എങ്ങനെ തടയാം?

Best Mobiles in India

English Summary

Sirin Finney first blockchain smartphone to be available in November