വൺപ്ലസ് 6T: അധികം ആർക്കും അറിയാത്ത 6 തകർപ്പൻ സവിശേഷതകൾ


വൺപ്ലസ് 6T കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെ പുറത്തിറങ്ങിയിരിക്കുകയാണല്ലോ. ഇന്ത്യയിൽ ഇന്ന് വൈകിട്ടോടെയും ഫോൺ പുറത്തിറങ്ങും. വൺപ്ലസ് 6മായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിലും കാലത്തിനൊത്ത് വരുത്തേണ്ട ചില മാറ്റങ്ങളോടെയാണ് വൺപ്ലസ് 6T എത്തിയിരിക്കുന്നത്. അതിനാൽ തന്നെ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി അറിഞ്ഞിരിക്കേണ്ട വൺപ്ലസ് 6Tയുടെ 6 പ്രധാന സവിശേഷതകൾ വിവരിക്കുകയാണ് ഇന്നിവിടെ.

Advertisement

അത്യന്താധുനിക സ്‌ക്രീന്‍ അണ്‍ലോക്ക്

അത്യന്താധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയാണ് വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുന്നത്. 0.34 സെക്കന്റിനുള്ളിൽ അൺലോക്ക് ചെയ്യുന്ന അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ ലോക്ക് ആണിത്. ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രത്യേക ട്രസ്റ്റ് സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട വിര്‍ച്വല്‍ സോണ്‍ പോലെ ട്രസ്റ്റ് സോണ്‍ പ്രവര്‍ത്തിക്കും. അതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

Advertisement
അതിവേഗ ഡാഷ് ചാര്‍ജിംഗ്

മുന്‍ മോഡലുകളെക്കാള്‍ ശേഷിയുള്ള ബാറ്ററിയാണ് 6T-യില്‍ ഉള്ളത്. ബാറ്ററി ശേഷിയില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ഏറെ മുന്നിലാണ്. ആ പ്രതീക്ഷ 6T-യും തെറ്റിക്കുകയില്ല. ഡാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായത് കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ 6T ചാര്‍ജ് ചെയ്യാനാകും.

ആൻഡ്രോയ്ഡ് പൈ

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍- പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 6T. മെച്ചപ്പെടുത്തിയ ജെസ്റ്റര്‍ നാവിഗേഷന്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ആപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉപയോഗിക്കാത്ത സമയങ്ങളില്‍ അവ ബാറ്ററി ചാര്‍ജ് തിന്നുതീര്‍ക്കുന്നത് ഫോണ്‍ തടയും. വണ്‍പ്ലസ് 6-ന് വേണ്ടി ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന ഓക്‌സിജന്‍ ഒഎസ് 9.0 പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വണ്‍പ്ലസ്. കുറച്ചുപേര്‍ക്ക് ഒടിഎ ലഭ്യമായിക്കഴിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലെത്തിക്കും.

സൂപ്പര്‍ AMOLED ഡിസ്‌പ്ലേ

സമാനമായ വിലയുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവമാണ് വണ്‍പ്ലസ് 6T വാഗ്ദാനം ചെയ്യുന്നത്. വാട്ടര്‍ ഡ്രോപ് നോച്ചോട് കൂടിയ ബെസെല്‍ ലെസ് AMOLED ഡിസ്‌പ്ലേ ഇത് ഉറപ്പാക്കുന്നു. മുന്നിലെ ക്യാമറയ്ക്ക് വേണ്ടി ഒരു ജലകണത്തിന് ഇരിക്കാന്‍ ആവശ്യമുള്ള സ്ഥലം മാത്രമേ മാറ്റിവച്ചിട്ടുള്ളൂ. എഡ്ജ്-റ്റു-എഡ്ജ് സ്‌ക്രീനും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കീഴടക്കും.

ബുള്ളറ്റ് ഇയര്‍ ഫോണുകള്‍

വിപണിയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളില്‍ ഒന്നാണ് വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍. 6T-യ്‌ക്കൊപ്പമുള്ള ഹെഡ്‌സെറ്റിന്റെ പ്രത്യേകത ടൈപ്പ്-സി ജാക്ക് ആയിരിക്കും. മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്പനി 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഒഴുവാക്കിയതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. മാത്രമല്ല ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമത്രേ. ഓഡിയോ ജാക്ക് ഒഴിവാക്കിയതിലൂടെ ലാഭിച്ച സ്ഥലം പ്രയോജനപ്പെടുത്തിയാണ് വലിയ ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെച്ചപ്പെട്ട ബാറ്ററി

സാരമായ ഒരു മാറ്റമായി കാണാൻ ഒന്നും പറ്റില്ല എങ്കിലും എങ്കിലും ചെറുതാണെങ്കിലും മാറ്റം തന്നെയാണല്ലോ. വൺപ്ലസ് 6ൽ 3300 mAh ആണ് ബാറ്ററി എങ്കിൽ 6Tയിൽ അത് 3700 mAh ആയി ഉയർന്നിട്ടുണ്ട്. ഈയൊരു വിത്യാസം നമുക്ക് അനുഭവപ്പെടും.

വൺപ്ലസ് 6T എത്തി! വില, സംവിശേഷതകൾ അറിയാം!

Best Mobiles in India

English Summary

Six less known features of the OnePlus 6T.