8 മെഗാപിക്‌സല്‍ ക്യാമറയുമായി എല്‍ജി സ്‌പെക്ട്രം വരുന്നു



എല്‍ജി സെപെക്ട്രം ഉടന്‍ പുറത്തിറങ്ങും എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി.  ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ച് പല വാര്‍ത്തകളും വരുന്നുണ്ടെങ്കിലും, കൃത്യവും, വ്യക്തവുമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഫീച്ചറുകള്‍:

Advertisement
  • മെലിഞ്ഞ ഡിസൈന്‍

  • ഡ്യുവല്‍ കോര്‍ സിപിയു

  • 8 മെഗാപിക്‌സല്‍ ക്യാമറ
എല്‍ജി സ്‌പെക്ട്രം സ്മാര്‍ട്ട്‌ഫോണിന്റെ പുറത്തായ ചില ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത് വളരെ മനോഹരവും, ഒതുക്കവുമുള്ള ഡിസൈന്‍ ആണ് ഈ ഹാന്‍ഡ്‌സെറ്റിന്.  ഇത് വളരെ മെലിഞ്ഞതാണ് ഏറ്റവും ആദ്യം നമ്മെ ആകര്‍ഷിക്കുക.  കരുത്തുള്ള ഒരു മൊബൈല്‍ എന്ന ഒരു ഇമേജ് ഈ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്.

ഇതിന്റെ ഒറ്റ നിറത്തിലുള്ള ഡിസൈന്‍ എല്‍ജി സ്‌പെക്ട്രം സ്മാര്‍ട്ട്‌ഫോണിന് ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നു.  ഫോണിന് ചുറ്റുമായി പോര്‍ട്ടുകളും കണക്ഷന്‍ ജാക്കുകളും കാണാം.  കാഴ്ചയില്‍ വലുതായി കാണപ്പെടുന്ന എല്‍ജി സ്‌പെക്ട്രത്തിന്റെ സ്‌ക്രീന്‍ 4 ഇഞ്ച് ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

Advertisement

അതുപോലെ സ്‌ക്രീനിനു മികച്ച റെസൊലൂഷനും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.  സ്‌ക്രീന്‍ വലിപ്പത്തിനൊപ്പം മറ്റൊരു എടുത്തു പറയത്തക്ക പ്രത്യേകത ഇതിന്റെ 8 മെഗാപിക്‌സല്‍ ക്യാമറയാണ്.  മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ ഇതു വളരെയധികം സഹായകമാകും.

സാധാരണ എല്‍ജി ഹാന്‍ഡ്‌സെറ്റുകളുടെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ ഓട്ടോ ഫോക്കസ്, ജിയോ-ടാഗിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ തീര്‍ച്ചയായും ഈ 8 മെഗാപിക്‌സല്‍ ക്ാമറയ്‌ക്കൊപ്പം പ്രതീക്ഷിക്കാവുന്നതാണ്.  മികച്ച വേഗതയിലുള്ള എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗും ഈ ക്യാമറയിലൂടെ സാധ്യമാണ്.

അങ്ങനെ നോക്കുമ്പോള്‍ ഒരു ഡിജിറ്റല്‍ ക്യാമറയ്ക്കു പകരമായി തന്നെ എല്‍ജി സ്‌പെക്ട്രം ഉപയോഗിക്കാം.  1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ് ഉള്ള ഡ്യുവല്‍-കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട് ഈ സ്മാര്‍ട്ട്‌ഫോണിന്.  അതുകൊണ്ട് തന്നെ ഒരു സാധാരണ സിംഗിള്‍ കോര്‍ പ്രോസസ്സര്‍ ഉള്ള ഏതൊരു സ്മാര്‍ട്ട്‌ഫോണിനേക്കാളും ഇരട്ടി പ്രവര്‍ത്തന മികവ് എല്‍ജി സ്‌പെക്ട്രത്തിന് ഉറപ്പിക്കാം.

Advertisement

ഈ സ്മാര്‍ട്ട്‌ഫോണില്‍ ഒരു എല്‍ടിഇ റേഡിയോയും പ്രതീക്ഷിക്കുന്നുണ്ട്.  ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എല്‍ജി സ്‌പെക്ട്രം ഒരു ഭീഷണിയായിരിക്കും.  ഇതിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതു പോലെ തന്നെ ഇതിന്റെ വിലയെ കുറിച്ചും ഇപ്പോള്‍ ഒരു സൂചനയും ലഭ്യമല്ല.

Best Mobiles in India

Advertisement