ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!


ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ ഇപ്പോൾ നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുകയാണ്. ഫോണുകൾക്കും ചാർജ്ജറുകൾക്കും ഉണ്ടാവുന്ന പ്രശ്നങ്ങൾ കൊണ്ടും ഇത്തരം അപകടങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും അതിനേക്കാൾ എല്ലാമുപരിയായി ഏറ്റവുമധികം അപകടങ്ങൾ സംഭവിക്കുക നമ്മുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ കൊണ്ട് തന്നെയാണ്. അതിനാൽ തന്നെ ഏതൊരാളും ഈ വിഷയത്തിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുകയാണ് ഇന്നിവിടെ.

Advertisement

ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ഇത്തരത്തിൽ ദുരന്തങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നമ്മൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് മുമ്പ് ഗിസ്‌ബോട്ട് നിങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു. ഇനിയും വായിക്കാത്തവർക്ക് ആ കാര്യങ്ങൾ താഴെ നിന്നും വായിക്കാം.

Advertisement
ചാർജർ ഒറിജിനൽ ആണോ?

പൊതുവെ ഫോണിൽ നിന്നും വരുന്ന വൈദ്യുതി ഒരാളുടെ മരണത്തിന് കാരണം ആകില്ലെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരത്തിൽ ഫോൺ വില്ലനാകാറുണ്ട്. അതിന് പ്രധാന കാരണം പലപ്പോഴും മോശം ചാർജറുകളോ ഹെഡ്സെറ്റുകളോ ചിലപ്പോൾ ഫോണുകൾ തന്നെയോ ആകാറുമുണ്ട്. എന്തായാലും ഇത്തരത്തിൽ മൊബൈൽ ചാര്ജിലിട്ട ശേഷം അതുപയോഗിച്ച് ഹെഡ്സെറ്റ് വഴി പാട്ടുകേൾക്കുകയും മറ്റും ചെയ്യുന്നവർ ചുരുങ്ങിയത് അത് ഒറിജിനൽ ഹെഡ്സെറ്റ് അല്ലെങ്കിൽ ചാർജർ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യം കൂടെ ഒന്ന് ശ്രദ്ധയിൽ വെക്കുന്നത് നന്നാകും.

മറ്റു ചാർജറുകൾ ഉപയോഗിക്കുമ്പോൾ

ഒരു ഫോണിനെ സംബന്ധിച്ചെടുത്തോളം അതിന്റെ ഒറിജിനൽ ചാർജർ ഉപയോഗിക്കുന്ന ഗുണം വേറെയൊന്നിനും കിട്ടില്ല. ഓരോ ഫോണിലും കൃത്യമായ അളവിലും തോതിലും ചാർജ്ജ് ചെയ്യാനും ബാറ്ററിയുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയുടെ ഒറിജിനൽ ചാർജ്ജറിന് മാത്രമേ സാധിക്കുകയുള്ളൂ. ഒറിജിനല്‍ നഷ്ടപെട്ടാൽ പറ്റുമെങ്കിൽ കമ്പനി ചാര്‍ജര്‍ തന്നെ വാങ്ങുക.

ഇനി ഒറിജിനൽ തന്നെ വേണമെന്നുമില്ല

എന്നാൽ ഒറിജിനൽ ചാർജർ തന്നെ വേണമെന്ന വാശിയൊന്നുമില്ല. ഒറിജിനലിനോട് നീതിപുലർത്തുന്ന നിലവാരമുള്ള ചാർജ്ജറുകളുമാവാം. യാതൊരു കാരണവശാലും പിൻ ഒന്ന് തന്നെയല്ലേ എന്നും കരുതി കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക. ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ ഫോൺ കുറച്ചു അധികം നാൾ കയ്യിലിരിക്കണം എങ്കിൽ ഇത് പിന്തുടരുക.

രാത്രി മുഴുവൻ ചാർജ്ജിലിടാമോ?

നമ്മളിൽ പലരും ചെയ്തുപോരുന്ന ഒരു ശീലം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ അങ്ങ് ചാർജിലിടും. രാവിലയാകുമ്പോഴേക്കും ചാർജ്ജിങ് ഒക്കെ എപ്പോഴോ ഫുൾ ആയി ഫോൺ ചൂടായി കിടക്കുന്നുണ്ടാകും. ഫോൺ മാത്രമല്ല, ചാർജ്ജറും. പല ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും ഇങ്ങനെയാണ് ഉണ്ടായത് എന്നോർക്കണം. എന്നാൽ ഇത് പഴ ഫോൺ മോഡലുകളും ചാർജറുകളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം മാത്രമാണ്. കാരണം താഴെ വായിക്കാം.

പുതിയ ഫോണുകളിൽ..

എന്നാൽ ഇന്നിറങ്ങുന്ന പല മൊബൈലുകളും ചാർജ്ജ് ഫുൾ ആയാൽ പിന്നീട് കയറാതിരിക്കുന്ന സൗകര്യത്തോട് കൂടിയാണ് വരുന്നത്. അതിനാൽ അത്ര പ്രശ്നമില്ല. പക്ഷെ അപ്പോഴും ചാർജർ ഓണിലാണെന്ന കാര്യം നമ്മൾ മറക്കരുത്. കഴിവതും കിടക്കുമ്പോൾ ചാർജിലിടുന്നത് ഒഴിവാക്കുന്നത് തന്നെയാവും എല്ലാം കൊണ്ടും നല്ലത്. ഒപ്പം ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും ഇത് തന്നെയാണ് നല്ലത്.

എപ്പോഴും 100 ശതമാനം വേണമെന്നില്ല..

പലരുടെയും ശീലമാണിത്. എപ്പോഴും നൂറ് ശതമാനം, അല്ലെങ്കിൽ തൊണ്ണൂറ് ശതമാനത്തിന് മേൽ ചാർജ് ഫോണിൽ സൂക്ഷിക്കണം എന്നത് എന്തോ വല്ല അവാർഡും കിട്ടാനുള്ള പ്രവൃത്തി പോലെ ചെയ്തുപോരും. ഇടയ്ക്കിടെ ഇങ്ങനെ ഫോണ്‍ ചാര്‍ജിങ് ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഒരു പരിധിയിൽ എത്തുമ്പോൾ ഓഫ് ചെയ്ത് ഉപയോഗിക്കാം.

Best Mobiles in India

English Summary

Smartphone Explosion: Everything You Need to Know