ഈ വർഷം ലോകത്തെ ഞെട്ടിച്ച 8 ഫോണുകൾ!


2018ല്‍ പുത്തന്‍ സവിശേഷതകളുമായി അനേകം ഫോണുകള്‍ എത്തിക്കഴിഞ്ഞു. ഇതില്‍ പലതും ഫ്‌ളാഗ്ഷിപ്പ് ഫോണുകളാണ്. എല്ലാത്തിലും ടോപ്പ്-എന്‍ഡ് സവിശേഷതകളല്ല, അവയില്‍ പലതിലും നേരത്തെയുളള സവിശേഷതകളില്‍ മോടിപിടിപ്പിച്ചിരിക്കുകയാണ്.

പോപ്-അപ്പ് ക്യാമറയുമായി എത്തിയ ലോകത്തിലെ ആദ്യത്തെ ക്യാമറയാണ് വിവോ Nex. അതു പോലെ മറ്റു ഫോണുകളും ഉണ്ട് പുതുപുത്തന്‍ സവിശേഷതയില്‍ എത്തിയിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ മികച്ച ഫീച്ചറുകള്‍ എന്ന ബഹുമതി നേടിയ ഫോണുകള്‍....

1. Vivo X20 Plus UD

ഇന്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റുമായി എത്തിയ ആദ്യത്തെ ഫോണ്‍

സവിശേഷതകള്‍

വിവോ X20 പ്ലസ് യുഡി ആണ് ലോകത്തിലെ ആദ്യത്തെ ഇന്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി എത്തിയ ഫോണ്‍. അതിനു ശേഷം ഈ ടെക്‌നോളജി മറ്റു ഫോണുകളിലും എത്തിയിട്ടുണ്ട്. 6.43 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്. ഇതു കൂടാതെ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC, 4ജി റാം, 12എംപി/ 5എംപി റിയര്‍ ക്യാമറ, 12എംപി മുന്‍ ക്യാമറ, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3900 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

2. Vivo Nex

പോപ്-അപ്പ് ക്യാമറ സവിശേഷതയോടു കൂടി എത്തിയ ലോകത്തിലെ ആദ്യത്തെ ഫോണാണ് വിവോ Nex. ഇന്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഈ ഫോണിലുണ്ട്. 6.59 ഇഞ്ച് FHD പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 12എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 8ജിബി റാം, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് വിവോ Nexന്റെ സവിശേഷതകള്‍.

3. Samsung Galaxy S9

വേര്യബിള്‍ അപ്പര്‍ച്ചറും കൂടാതെ റിയര്‍ ക്യാമറയില്‍ ഡ്യുവല്‍ OIS എന്ന സവിശേഷതയുമായി എത്തിയ ലോകത്തിലെ ആദ്യത്തെ ഫോണാണ് സാംസങ്ങ് ഗ്യാലക്‌സി S9. ഫോണിന്റെ പിന്നിലായി രണ്ട് 12എംപി സെന്‍സറുകളും അതു പോലെ മുന്നില്‍ ഒരു 8എംപി സെന്‍സറും ഉണ്ട്.

4. Nokia 8 Sirocco

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍ റണ്‍ ചെയ്യുന്ന ആദ്യത്തെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണാണ് നോക്കിയ 8 സിറോക്കോ. 5.5 ഇഞ്ച് pOLED QHD ഡിസ്‌പ്ലേ, ZEISS ഒപ്ടിക്‌സ് ഉള്‍പ്പെടുത്തിയ 12എംപി/13എംപി റിയര്‍ ക്യാമറ, 6ജിബി റാം, 5എംപി മുന്‍ ക്യാമറ, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

5. Asus ROG Phone

90Hz റീഫ്രഷ് റേറ്റ് ഉള്‍പ്പെടുത്തിയ അമോലെഡ് ഡിസ്‌പ്ലേയുമായി എത്തിയ ലോകത്തിലെ ആദ്യത്തെ ഫോണാണ് അസ്യൂസ് ROG ഫോണ്‍. കൂടാതെ ഇത് കമ്പനിയുടെ ആദ്യത്തെ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ്. ഇതില്‍ രണ്ട് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ഉണ്ട്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, OIS 2എംപി/8എംപി റിയര്‍ ക്യാമറ, ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 8ജിബി റാം, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

6. Energizer Power Max P16K

16,000എംഎഎച്ച് ബാറ്ററിയുമായി എത്തിയ ആദ്യത്തെ ഫോണാണ് ഇത്. MWC 2018ല്‍ അവതരിപ്പിച്ച ഫോണാണ് എനര്‍ജൈസര്‍ പവര്‍ മാക്‌സ് P16K. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് LCD ഡിസ്‌പ്ലേ, ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P25, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 16എംപി/ 13എംപി റിയര്‍ ക്യാമറകള്‍ 13എംപി/ 5എംപി മുന്‍ ക്യാമറകള്‍ എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

7. HTC Exodus

ഈ ഫോണ്‍ ആണ് ലോകത്തിലെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ ഫോണ്‍. ബിറ്റ്‌കോയിന്‍, എറ്റെറേം തുടങ്ങി ഒട്ടേറെ പ്രശസ്ഥമായ ഡിജിറ്റല്‍ കറന്‍സികള്‍ ഈ ഫോണ്‍ പിന്തുണയ്ക്കുന്നുണ്ട്.

പോപ് അപ്പ് Vs നോച്ച് Vs ബീസല്‍-ലെസ്; ഏതാണ് നല്ലത്?

8. SikurPhone

ഇന്‍-ബില്‍റ്റ് ക്രിപ്‌റ്റോ കറന്‍സി വാലറ്റുമായി എത്തിയ ലോകത്തിലെ ആദ്യത്തെ ഫോണാണ് സിക്കൂര്‍ഫോണ്‍. കമ്പനിയുടെ പിന്‍ഗാമിയായ ഗ്രാനൈറ്റ് ഫോണായാണ് ഇത് എത്തുന്നത്. 'Hack-Proof' ആണെന്നും ഇത് അവകാശപ്പെടുന്നു.

Most Read Articles
Best Mobiles in India
Read More About: mobile news smartphone

Have a great day!
Read more...

English Summary

Smartphones with 'world's first' features launched in 2018