ഫ് ളിപ്കാര്‍ട്ടിന്റെ വഴിയെ സ്്‌നാപ്ഡീലും; സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു


ഫ് ളിപ്കാര്‍ട് ടാബ്ലറ്റ് പുറത്തിറക്കിയതിനു പിന്നാലെ മറ്റൊരു ഇന്ത്യന്‍ ഇ കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീല്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ആല്‍ഫ ഫെതര്‍ എന്നു പേരട്ടിരിക്കുന്ന 5 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഫോണിന് 12,999 രൂപയാണ് വില.

Advertisement

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞതെന്ന് അവകാശപ്പെടുന്ന ഫോണിന് 125 ഗ്രാം മാത്രമാണ് ഭാരം. 5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ 13 എം.പി പ്രൈമറി ക്യാമറയും 8 എം.പി ഫ്രണ്ട് ക്യാമറയുമുണ്ട്.

Advertisement

2500 mAh ആണ് ബാറ്ററി. 3 ജി, വൈ-ഫൈ, A--GPS, എഫ്.എം. റേഡിയോ, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

നേരത്തെ ഇ കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്കാര്‍ട് ഡിജിഫ് ളിപ് എന്ന പേരില്‍ ടാബ്ലറ്റ് ലോഞ്ച് ചെയ്തിരുന്നു.

Best Mobiles in India

Advertisement