സോണി എക്‌സ്പീരിയ ജിഎക്‌സും എസ്എക്‌സും



സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയ്ക്ക് കരുത്തുപകരാന്‍ രണ്ട് മോഡലുകള്‍ കൂടി. എക്‌സ്പീരിയ ജിഎക്‌സ്, എക്‌സ്പീരിയ എസ്എക്‌സ് എന്നിവയാണവ. ഈ പുതിയ ഫോണുകള്‍ക്കൊപ്പം മൂന്ന് ആപ്ലിക്കേഷനുകളും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് വാക്ക്മാന്‍ ആപ്ലിക്കേഷനാണ്. ഉയര്‍ന്ന ക്വാളിറ്റി ഓഡിയോ ടെക്‌നോളജിയോടെയാണ് വാക്ക്മാന്‍ ആപ്ലിക്കേഷന്റെ വരവ്. ആല്‍ബം ആപ്ലിക്കേഷനാണ് മറ്റൊന്ന്. ഗുണമേന്മയേറിയ ഫോട്ടോകള്‍ ബ്രൗസ് ചെയ്യാനും ഒപ്പം ഫെയ്‌സ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്യാനും ഇതിലൂടെ അതിവേഗം സാധിക്കും. മൂവി ആപ്ലിക്കേഷനാണ് മൂന്നാമത്തേത്.

എക്‌സ്പീരിയ ജിഎക്‌സ് സ്മാര്‍ട്‌ഫോണ്‍ സവിശേഷതകള്‍

Advertisement
  • 4.6 ഇഞ്ച് റിയാലിറ്റി ഡിസ്‌പ്ലെ

  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 16ജിബി ഇന്റേണല്‍ ഫഌഷ് സ്റ്റോറേജ്

  • 13എംപി ക്യാമറ

  • എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്

എക്‌സ്പീരിയ എസ്എക്‌സ്

Advertisement
  • 3.7 ഇഞ്ച് റിയാലിറ്റി ഡിസ്‌പ്ലെ

  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 8ജിബി ഇന്റേണല്‍ ഫഌഷ് സ്റ്റോറേജ്

  • 8എംപി ക്യാമറ

  • എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • ഇന്‍ഫ്രാറെഡ് പോര്‍ട്ട് ഡാറ്റാ എക്‌സ്‌ചേഞ്ച്

  • ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ഈ സ്മാര്‍ട്‌ഫോണുകള്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്‍ടിഇ സ്മാര്‍ട്‌ഫോണാണ് എക്‌സ്പീരിയ എസ്എക്‌സ് എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 95 ഗ്രാമാണ് ഇതിന്റെ ഭാരം. ജപ്പാനീസ് വിപണിയിലാണ് രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളും ഉടന്‍ എത്തുക. ഇന്ത്യയിലും മറ്റ് വിദേശവിപണികളും ഇവ എന്ന് എത്തുമെന്നോ വിലയെത്രയാണെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

Advertisement