സോണി സ്മാര്‍ട്‌വാച്ച് ഈ മാസം (വീഡിയോ)



സോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആക്‌സസറിയായ സ്മാര്‍ട്‌വാച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലേക്ക്. 6,299 രൂപയാണ് ഈ ആക്‌സസറിയുടെ വില. സോണി ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഈ വാച്ചിന്റെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് പറയാം.

കാഴ്ചയില്‍ ഒഎല്‍ഇഡി കളര്‍ ഡിസ്‌പ്ലെയില്‍ എത്തുന്ന ട്രന്‍ഡി വാച്ച് മാത്രമാണിത്. എന്നാല്‍ ഈ വാച്ചിനെ നിങ്ങള്‍ക്ക് സ്വന്തം ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യിപ്പിക്കാം. അങ്ങനെ യാത്രക്കിടയില്‍ മെസേജുകള്‍ വന്നാല്‍ ഫോണ്‍ എടുത്തു നോക്കാതെ തന്നെ എസ്എംഎസ്, ഇമെയില്‍, കലണ്ടര്‍ റിമൈന്‍ഡര്‍ എന്നിവയെല്ലാം പരിശോധിക്കാം. അതിനൊപ്പം ഇന്നത്തെ പ്രധാന ആവശ്യമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൗകര്യവും ഈ വാച്ചിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലെ അപ്‌ഡേറ്റുകള്‍ ഈ വാച്ച് വഴി കാണാം.

Advertisement

ഇനി കോളുകള്‍ വരികയാണെങ്കില്‍ അവ അറ്റന്‍ഡ് ചെയ്യാനും കട്ട് ചെയ്യാനും സ്മാര്‍ട് വാച്ച് മതി. അറ്റന്‍ഡ് ചെയ്യുകയാണെങ്കില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി സംസാരിച്ച് തുടങ്ങുകയുമാവാം. ഇത് സോണിയുടെ ഫോണിനെ മാത്രമേ പിന്തുണക്കൂ എന്നില്ല. മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഫോണ്‍ പ്രവര്‍ത്തിക്കുമത്രെ. ബ്ലൂടൂത്ത് 3.0 ഓപ്ഷനിലൂടെയാണ് ഫോണും വാച്ചും ബന്ധപ്പെടുന്നത്.

Advertisement

ഫാഷനിണങ്ങുന്ന തരത്തില്‍ പല നിറങ്ങളിലുള്ള സ്ട്രാപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് അവരുടെ വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ച് ബാന്‍ഡ് മാറ്റാം. 6,299 രൂപയാണ് വാച്ചിന് പറയുന്നതെങ്കിലും ഉത്പന്നം അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ വിപണി വിലയില്‍ നേരിയ കുറവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്.

സ്മാര്‍ട്‌വാച്ച് വീഡിയോ


ഇതിന് മുമ്പും സോണിയില്‍ നിന്നും ഫോണ്‍ ആക്‌സസറിയായി വാച്ച് എത്തിയിട്ടുണ്ട്. സോണി എറിക്‌സണ്‍ ടി610യ്ക്കായി അവതരിപ്പിച്ച എംബിഡബ്ല്യു-100 ബ്ലൂടൂത്ത് വാച്ചായിരുന്നു അത്.

Best Mobiles in India

Advertisement