3 ജി.ബി. റാമും 5 ഇഞ്ച് FHD ഡിസ്‌പ്ലെയുമായി സോണിയുടെ എക്‌സ്പീരിയ Z2a


5 ഇഞ്ച് ഫുള്‍ HD റെസല്യൂഷന്‍ ഡിസ്‌പ്ലെയുമായി പുതിയ സ്മാര്‍ട്‌ഫോണ്‍ എക്‌സ്പീരിയ Z2a സോണി അവതരിപ്പിച്ചു. തായ്‌വാനില്‍ നടന്ന ചടങ്ങിലാണ് എക്‌സ്പീരിയ Z2 വിന്റെ പുതിയ വേരിയന്റ് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച എക്‌സ്പീരിയ ZL2 വിനു സമാനമാണ് പുതിയ ഫോണിന്റെ ഫീച്ചറുകള്‍.

Advertisement

എക്‌സപീരിയ ZL2 വിന് 32 ജി.ബി. ഇന്റേണല്‍ മെമ്മറിയാണെങ്കില്‍ എക്‌സ്പീരിയ Z2a ക്ക് 16 ജി.ബി ഇന്‍ബില്‍റ്റ് മെമ്മിറയാണ് എന്നതാണ് രണ്ടു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. സോണി എക്‌സ്പീരിയ Z2a യുടെ സാങ്കേതികമായ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

Advertisement

X റിയാലിറ്റി എന്‍ജിന്റെ സഹായത്തോടെയുള്ള 5 ഇഞ്ച് ഫുള്‍ HD (1920-1080 പിക്‌സല്‍) ട്രിലുമിനസ് ഡിസ്‌പ്ലെ, 2.3 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, അഡ്രിനൊ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

പതിവുപോലെ ക്യാമറയില്‍ ഒരുവിട്ടു വീഴ്ചയ്ക്കും സോണി തയാറായിട്ടില്ല. 4K വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്ന 20.7 എം.പി. പ്രൈമറി ക്യാമറയും 3.1 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്.

16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 4 ജി/LTE, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, GLONASS, NFC എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Advertisement
Best Mobiles in India

Advertisement