മികച്ച പ്രോസസറും സോഫ്റ്റ്‌വയറുമായി സോണിയുടെ രണ്ട് ഫോണുകള്‍ ഇന്ത്യയില്‍ എത്തി!


ജപ്പിനിലെ ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര മൊബൈല്‍ നിര്‍മ്മാണ കമ്പനിയാണ് സോണി. സോണി ഇപ്പോള്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നീ രണ്ടു ഫോണുകള്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Advertisement

മൈക്രോമാക്‌സ് ഭാരത് വണ്‍, മറ്റു വില കുറഞ്ഞ 4ജി ഫോണുമായി എറ്റു മുട്ടുന്നു!

സോണി എക്‌സ്പീരിയ R1, R1 പ്ലസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണുകള്‍ നവംബര്‍ 10 മുതല്‍ എല്ലാ സോണി സെന്ററുകളിലും പ്രധാന മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാകും. കൂടാതെ ഓണ്‍ലൈന്‍ വല്‍പന സൈറ്റുകളായ ആമസോണുലൂടേയും ഫ്‌ളിപ്കാര്‍ട്ടിലൂടേയും വാങ്ങാവുന്നതാണ്.

Advertisement

സോണി എക്‌സ്പീരിയ R1ന്റെ വില 12,990 രൂപയും, എക്‌സ്പീരിയ R1 പ്ലസിന്റെ വില 14,990 രൂപയുമാണ്. രണ്ട് നിറങ്ങളായ കറുപ്പിലും സില്‍വറിലും ഈ ഫോണുകള്‍ ലഭ്യമാകും. ഓക്ടോബര്‍ 27 മുതല്‍ ഈ ഫോണുകളുടെ പ്രീബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. പ്രീ-രജിസ്റ്റര്‍ ചെയ്ത കസ്റ്റമേഴ്‌സിന് പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്.

സോണിയുടെ ഈ രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ നല്‍കാം.. തുടര്‍ന്നു വായിക്കുക...

ഡിസ്‌പ്ലേ/ പ്രോസസര്‍

സോണി എക്‌സ്പീരിയ R1, R1 പ്ലസ് എന്നീ രണ്ടു ഫോണുകള്‍ക്കും 5.2 ഇഞ്ച് എച്ച്ഡി TFT ഡിസ്‌പ്ലേയാണ്, 1280X720 പിക്‌സല്‍ റസൊല്യൂഷന്‍ ആണ്. രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഈ മോഡല്‍ ഫോണ്‍ നിര്‍ത്തിവച്ചേക്കാം!!

റാം/ സ്‌റ്റോറേജ്

എക്‌സ്പീരിയ R1 പ്ലസിന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും R1 മോഡലിന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ആകുന്നു. ഈ രണ്ട് ഫോണുകളും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം.

ക്യാമറ/ ബാറ്ററി/സോഫ്റ്റ് വയര്‍

ഒപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഈ രണ്ട് ഫോണുകള്‍ക്കും എല്‍ഇഡി ഫോക്കസോടു കൂടിയ 13എംപി റിയര്‍ ക്യാമറ, എക്‌സ്‌മോര്‍ സോണി സെന്‍സര്‍, 8X ഡിജിറ്റല്‍ സൂം, എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ്. മുന്‍ വശത്ത് സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 8എംപി മെഗാപിക്‌സല്‍ ക്യാമറകള്‍ ഉണ്ട്.

ക്യുനോവോ അഡാപ്ടീവ് ചാര്‍ജ്ജിങ്ങും ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയുളള 2620എംഎഎച്ച് ബാറ്ററിയാണ് ഈ രണ്ട് ഹാന്‍സെറ്റുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഇവ രണ്ടും ആന്‍ഡ്രോയിഡ് ന്യുഗട്ട് ഔട്ട് ഓഫ് ബോക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ഹാന്‍സെറ്റുകള്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഗ്രേഡിന് തയ്യാറാണെന്നും കമ്പനി അവകാശപ്പെടുന്നു.

 

മറ്റു സവിശേഷതകള്‍

കണക്ടിവിറ്റി ഓപ്ഷനുകളായ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ജിപിആര്‍എസ്/ EDGE, 3ജി, 4ജി എല്‍റ്റിഇ, ജിപിഎസ്, ബ്ലൂട്ടൂത്ത് 4.2, വൈഫൈ എന്നിവയാണ്. ഈ രണ്ട് ഫോണുകള്‍ക്കും 154 ഗ്രാം ഭാരമാണ്.

Best Mobiles in India

English Summary

Sony has just launched two new smartphones in Indian market named as Sony Xperia R1 and R1 Plus