12 മെഗാപിക്‌സല്‍ സോണി എക്‌സ്പീരിയ എസ് ഏപ്രിലില്‍



സോണി സ്വന്തമായിറക്കുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ എക്‌സ്പീരിയ എസ് അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ വില്പനക്കെത്തും. എക്‌സ്പീരിയയുടെ ഓഹരി ഏറ്റെടുത്ത ശേഷം അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണായതിനാല്‍ ഇതില്‍ സോണി ലോഗോയാണ് ഉണ്ടാകുക. 30,000 രൂപയ്‌ക്കെത്തുന്ന ഈ ആന്‍ഡ്രോയിഡ് ഫോണ്‍ ഏപ്രിലില്‍ ലഭ്യമാകുന്ന കാര്യം കമ്പനി വക്താവ് സ്ഥിരീകരിച്ചു.

ഗെയിമിംഗ് കണ്‍സോളായ പ്ലേസ്റ്റേഷന്‍ അംഗീകാരത്തോടെയെത്തുന്ന രണ്ടാമത്തെ ഉത്പന്നം എന്ന സ്ഥാനം കൂടി എക്‌സ്പീരിയ എസിനുണ്ട്. ഇതിന് മുമ്പ് സോണിയുടേയും എറിക്‌സണിന്റേയും സംയുക്ത സ്മാര്‍ട്‌ഫോണായ എക്‌സ്പീരിയ പ്ലേയ്ക്കായിരുന്നു പ്ലേസ്റ്റേഷന്‍ അംഗീകാരം ലഭിച്ചിരുന്നത്.

Advertisement

പ്ലേസ്റ്റേഷന്‍ അംഗീകാരം ഉള്ളതിനാല്‍ പ്ലേസ്റ്റേഷന്‍ സ്റ്റോര്‍ ഈ സ്മാര്‍ട്‌ഫോണിലൂടെ ആക്‌സസ് ചെയ്യാം. ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് ഈ സ്മാര്‍ട്‌ഫോണ്‍ സോണി പ്രഖ്യാപിച്ചത്.

Advertisement

ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലാണ് എക്‌സ്പീരിയ എസ് പുറത്തിറങ്ങുകയെങ്കിലും ആന്‍ഡ്രോയിഡ് 4.0 (ഐസിഎസ്) അപ്‌ഡേറ്റ് ഇതിന് ഉടന്‍ ലഭിക്കുന്നതാണ്. എക്‌സ്പീരിയ എസിന്റെ മറ്റൊരു പ്രത്യേകത 12 മെഗാപിക്‌സല്‍ ക്യാമറയുമായാണ് ഇതെത്തുന്നതെന്നതാണ്.

കുറഞ്ഞ പ്രകാശമുള്ളപ്പോഴും വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന എക്‌സ്‌മോര്‍ സെന്‍സര്‍ ടെക്‌നോളജിയാണ് ക്യാമറയിലുള്ളത്. അതിനാല്‍ ഫോട്ടോകളും എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗും ഏറ്റവും മികച്ച ദൃശ്യങ്ങളാകും സമ്മാനിക്കുക.

  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 1 ജിബി റാം

  • 4.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

  • ബ്ലൂടൂത്ത്, വൈഫൈ, 3ജി കണക്റ്റിവിറ്റികള്‍

Best Mobiles in India

Advertisement