സോണി എക്‌സ്പീരിയ സോള പുറത്തിറക്കി



എക്‌സ്പീരിയ എന്‍എക്‌സ്ടി ശ്രേണിയിലേക്ക് സോണി മൊബൈല്‍സില്‍ നിന്നും ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ കൂടി. സോണി എക്‌സ്പീരിയ സോള എന്ന ഈ ഫോണ്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫ്‌ളോട്ടിംഗ് ടച്ച് നാവിഗേഷന്‍ പ്രത്യേകതയുമായി വരുന്ന ഫോണില്‍ എസ്ടി-എറിക്‌സണ്‍ നോവ തോര്‍ യു8500 പ്രോസസറാണുള്ളത്. ഉപയോക്താക്കള്‍ക്ക് വിരലുകള്‍ ടച്ച്‌സ്‌ക്രീനിലൂടെ വെറുതെ ചലിപ്പിച്ച് വെബ് ആക്‌സസിംഗ് സാധ്യമാക്കുന്ന സങ്കേതമാണ് ഫ്‌ളോട്ടിംഗ് ടച്ച്.

Advertisement

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകളെ പിന്തുണക്കുന്ന ഓഡിയോ, വീഡിയോ പ്ലെയറിനൊപ്പം എഫ്എം റേഡിയോ സൗകര്യവും ഇതിലുണ്ട്. ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലാണ് ലഭിക്കുകയെങ്കിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അത് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. 2ജി, 3ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണക്കുന്ന ഫോണ്‍ 3ജിയില്‍ അഞ്ച് മണിക്കൂര്‍ വരെ ടോക്ക്‌ടൈം നല്‍കുന്നുണ്ട്.

Advertisement

മറ്റ് പ്രത്യേകതകള്‍

  • 3.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍ കപ്പാസിറ്റി

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ഇന്റേണല്‍ മെമ്മറി 8 ജിബി

  • ലിഥിയം ബാറ്ററി 1320mAh

Best Mobiles in India

Advertisement