വരുന്നു, സോണിയുടെ താഴ്ന്ന ശ്രേണിയില്‍ പെട്ട എക്‌സ്പീരിയ സ്മാര്‍ട്‌ഫോണ്‍


മോട്ടോ E യുടെ വരവോടെ താഴ്ന്ന ശ്രേണിയില്‍പെട്ട ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ഇറക്കാനുള്ള ശ്രമത്തിലാണ് എല്ലാ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും. മൈമക്രാമാക്‌സ് കാന്‍വാസ് യുണൈറ്റ്, എന്‍ഗേജ് തുടങ്ങിയ ഫോണുകള്‍ ലോഞ്ച് ചെയ്തതും ഇതിന്റെ ഭാഗമായിട്ടാണ്. സാംസങ്ങും മോട്ടോ E യെ നേരിടാനായി താഴ്ന്ന ശ്രേണിയില്‍ പെട്ട പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

Advertisement

ഈ നിരയിലേക്ക് ഏറ്റവും ഒടുവില്‍ സോണിയും പ്രവേശിക്കുന്നു. ഇന്തോനേഷ്യന്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളും വാര്‍ത്തയുമനുസരിച്ച് എന്‍ട്രി ലെവലിലുള്ള ഒരു എക്‌സ്പീരിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സോണി. ഫോണിന്റെ രണ്ട് വേരിയന്റുകളും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement

D2533, D2502 എന്നിവയാണ് രണ്ട് മോഡലുകള്‍ക്കും നല്‍കിയിരിക്കുന്ന കോഡ് നെയിം. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ആയിരിക്കും രണ്ടുഫോണിലും ഉണ്ടാവുക എന്നും സൂചനയുണ്ട്. ഒന്ന് LTE സപ്പോര്‍ട് ചെയ്യുന്നതും മറ്റൊന്ന് HSPA+ കണക്റ്റിവിറ്റി ഓപ്ഷനുള്ളതുമായിരിക്കും.

സൈറ്റിലെ വിവിരങ്ങള്‍ പ്രകാരം ഫോണുകള്‍ക്ക് 4.4 ഇഞ്ച് qHD ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടാവുക. 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 305 ഗ്രാഫിക്‌സ്, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Best Mobiles in India

Advertisement