നമ്മൾ സ്ഥിരമായി ഉപയോഗിച്ച് പോരുന്ന ഈ സൗകര്യം വൺപ്ലസ് 6Tയിൽ ഉണ്ടാവില്ല!!


വൺപ്ലസ് 6 ഈയടുത്ത കാലത്ത് വന്ന 40,000 രൂപക്ക് താഴേയുള്ള ഫോണുകളിൽ ഏറ്റവും മികവ് പുലർത്തിയ ഒരു ഫോൺ ആയിരുന്നു. ഒപ്പം ഏറെ ആരാധക നിരൂപകപ്രശംസയും നേടിയിരുന്നു. ഒരു പ്രീമിയം സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടും കൂടിയായിരുന്നു ഈ ഫോൺ എത്തിയിരുന്നത്. ഇപ്പോഴിതാ വൺപ്ലസ് 6ന്റെ വിജയത്തിന് ശേഷം അടുത്ത മോഡലായ വൺപ്ലസ് 6T എത്തുകയാണ്.

Advertisement

എന്നാൽ നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥിരമായി ഉപയോഗിച്ച് പോരുന്ന ഒരു സൗകര്യം വൺപ്ലസ് 6Tയിൽ ഉണ്ടാവില്ല എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്താണ് കാര്യം എന്ന് നോക്കാം.

Advertisement

വൺപ്ലസ് 6Tയിൽ 3.5mm ഓഡിയോ ജാക്ക് ഉണ്ടാവില്ല!!

3.5mm ഓഡിയോ ജാക്ക് എന്താണെന്ന് അറിയാമല്ലോ. നമ്മുടെയൊക്കെ ഫോണിൽ ഓഡിയോ ഉപകരണങ്ങൾ, അത് ഹെഡ്സെറ്റ് ആകട്ടെ മറ്റെന്തുമാകട്ടെ, ഫോണുമായി ബന്ധിപ്പിക്കുന്നതിനായി ഒരു ചെറിയ സ്ലോട്ട് ഉണ്ടല്ലോ. അതാണ് 3.5mm ഓഡിയോ ജാക്ക്. ഈ സംവിധാനമാണ് പുതുതായി എത്താൻ പോകുന്ന വൺപ്ലസ് 6Tയിൽ ഇനി ഉണ്ടാവാതിരിക്കുക.

എന്തുകൊണ്ട്?

ഇത്തരത്തിൽ 3.5mm ഓഡിയോ ജാക്ക് ഒഴിവാക്കുന്ന സംവിധാനം ഇത് ആദ്യമായിട്ടല്ല ഒരു ഫോണിൽ വരുന്നത്. പല കമ്പനികളും പരീക്ഷിച്ചതും ഇനി പരീക്ഷിക്കാൻ പോകുന്നതുമായ ഒന്നാണ് 3.5mm ഓഡിയോ ജാക്ക് ഇല്ലാത്ത ഫോണുകൾ. കൂടുതൽ സൗകര്യം കുറഞ്ഞ സ്ഥലത്ത് ലഭ്യമാക്കാൻ ഇത്തരം പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നതിനാൽ അതിന്റെ ഭാഗമായാണ് വൺപ്ലസും ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് തയ്യാറാകുന്നത്.

3.5mm ഓഡിയോ ജാക്ക് ഇല്ലെങ്കിൽ എങ്ങനെ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യും?

3.5mm ഓഡിയോ ജാക്ക് ഉള്ള ഫോണിൽ ആണെങ്കിൽ എളുപ്പത്തിൽ നേരിട്ടങ്ങ് കേബിൾ കണക്റ്റ് ചെയ്‌താൽ മതിയായിരുന്നു. ഇനിയിപ്പോൾ അത് പറ്റില്ല. പകരം കമ്പനി തരുന്നതോ അല്ലെങ്കിൽ പുറത്തുനിന്ന് വാങ്ങിയതോ ആയ യുഎസ്ബി സി ടൈപ്പ് പോർട്ടിൽ നിന്ന് ഓഡിയോ ജാക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്ന ഒരു കണ്ടക്ടർ വാങ്ങി അതുവഴി ബന്ധിപ്പിക്കാം. ഈയടുത്ത് വൺപ്ലസ് പുറത്തിറക്കിയ ബുള്ളറ്റ്‌സ് ഇയർഫോണുകളും ഉപയോഗിക്കാം. അതുകൂടാതെ ബ്ലൂടൂത്ത് വഴിയും ബന്ധിപ്പിക്കാം.

സ്മാർട്ഫോണുകളുടെ ഭാവി ഇനി 3.5mm ഓഡിയോ ജാക്ക് ഇല്ലാത്ത ഫോണുകളോ?

സ്മാർട്ഫോണുകളുടെ ഭാവി എന്താകുമെന്ന് കൃത്യമായി ഒന്നും തന്നെ നമുക്ക് ഇപ്പോൾ പറയാൻ പറ്റാത്ത അവസ്ഥയാണ്. കാരണം വ്യത്യസ്തങ്ങളായ പല പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമാണ് ഓരോ സ്മാർട്ഫോൺ കമ്പനികളും ദിനവും അവതരിപ്പിക്കുന്നത്. എന്നിരുന്നാലും ഇവിടെ കാര്യങ്ങൾ 3.5mm ഓഡിയോ ജാക്കിൽ എത്തുമ്പോൾ നമുക്ക് ഉറപ്പിച്ചു പറയാം, 3.5mm ഓഡിയോ ജാക്ക് ഇല്ലാത്ത സ്മാർട്ഫോണുകൾ ആയിരിക്കും നാളെ അധികവും ഉണ്ടാവുക എന്നത്.

നിങ്ങൾക്ക് PUBG കളിക്കാനറിയുമോ? നേടാം 50 ലക്ഷം സമ്മാനം! ചെയ്യേണ്ടത് എന്ത്?

Best Mobiles in India

English Summary

Sorry folks, no 3.5 mm headphone jack on the OnePlus 6T.