വാട്‌സ്ആപിനും ടെലിഗ്രാമിനും മറുപടിയുമായി ടോക്‌റെ ആന്‍ഡ്രോയ്ഡ് ആപ്


നിലവില്‍ ഏറ്റവും പ്രചാരമുള്ള മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്‌സ്ആപ് ആണ്. എന്നാല്‍ അടുത്ത കാലത്തായി വാട്‌സ്ആപിന് വെല്ലുവളിയുമായി ടെലഗ്രാം പുറത്തിറങ്ങി. എന്നാല്‍ ഇപ്പോള്‍ അതിനെയും മറികടന്ന് പുതിയൊരു ആന്‍ഡ്രോയ്ഡ് ആപ് വന്നിരിക്കുന്നു. പേര് ടോക്‌റെ.

വാട്‌സ്ആപില്‍ നിന്ന് ടോക്‌റെക്കുള്ള പ്രധാന വ്യത്യാസം സൗജന്യമായി ഇന്റര്‍നാഷനല്‍ കോളുകളും ചാറ്റും സാധ്യമാവുമെന്നതാണ്. കോള്‍ ചെയ്യുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം.

വാട്‌സ്ആപ് പോലെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലൂടെയാണ് മറ്റുള്ളവരുമായി കണക്റ്റ് ചെയ്യുന്നത്. കോളിംഗിനു പുറമെ, ഗ്രൂപ് ചാറ്റ്, ഫെയ്‌സ് ചാറ്റ് തുടങ്ങിയവയും ടോക്‌റെയില്‍ ലഭിക്കും. ചാറ്റ് ചെയ്യുമ്പോള്‍ ഓരോ മെസേജിനൊപ്പവും അയയ്ക്കുന്ന വ്യക്തിയുടെ ചിത്രം പ്രത്യക്ഷപ്പെടുമെന്നതാണ് ഫെയ്‌സ് ചാറ്റിന്റെ ഗുണം.

കൂടാതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് മെസേജോ ഫോട്ടോകളോ അയയ്ക്കാനും ഗ്രൂപ് കോളില്‍ കൂടുതല്‍ പേരെ ആഡ് ചെയ്യാനും സാധിക്കും. ടോക്‌റെയുടെ കൂടുതല്‍ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

Most Read Articles
Best Mobiles in India
Read More About: talkray whatsapp mobile app

Have a great day!
Read more...