ടെക്ബറിയില്‍ നിന്നും വാച്ച് മൊബൈല്‍ ഫോണ്‍



ഫോണുകളുടെ രൂപം ദിനംപ്രതി  മാറുകയാണ്. വയര്‍ ഫോണുകളില്‍ നിന്ന് വയര്‍ലസ് ഫോണുകളിലേക്കും പിന്നേയും പല രൂപഭേദങ്ങളുമുണ്ടായി. വാച്ച്‌ഫോണ്‍ എന്ന ആശയവും ഇതിലേക്ക് വന്നുകഴിഞ്ഞു. എല്‍ജി ഉള്‍പ്പടെ വിവിധ ടെക് പ്രമുഖര്‍ വാച്ച് മൊബൈല്‍ഫോണുകളുമായി എത്തിയിട്ടുണ്ട്. വാച്ച് മൊബൈല്‍ കുടുംബത്തിലെ പുതിയ അംഗമാണ് ടെക്ബറി ബ്രാന്‍ഡ്. അവരുടെ ടിബി007 റിസ്റ്റ് വാച്ച് മൊബൈല്‍ ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.

Advertisement

വാച്ചും മൊബൈലും ഒരുമിച്ച് വരുന്നതിനാല്‍ ഈ ഗാഡ്ജറ്റിന്‌റെ വിലയും ഇരട്ടിയായിരിക്കും എന്ന് കരുതണ്ട. ഇന്ത്യന്‍ വിപണിയില്‍ 8,499 രൂപയ്ക്കാണ് ഇത് എത്തിയിരിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ പല ഫീച്ചര്‍/സ്മാര്‍ട്‌ഫോണുകളേക്കാളും വില കുറവാണ് ഇതിന്.

Advertisement

1.2 മെഗാപിക്‌സല്‍ ക്യാമറയെ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യത്തോടെയാണ് കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പിക്‌സലില്‍ ഫോട്ടോയെടുക്കുമ്പോള്‍ ആവശ്യത്തിന് വ്യക്തത ഉണ്ടാകുമെന്നര്‍ത്ഥം. 2 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈയും 1.5 മണിക്കൂര്‍ ടോക്ക്‌ടൈമും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിപിആര്‍എസ്, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുള്ള ടിബി007ന്റെ സ്‌ക്രീന്‍ 1.5 ഇഞ്ച് വരുന്ന ഫുള്‍ ടച്ച് എല്‍സിഡി സ്‌ക്രീനാണ്. ഒപ്പം 2ജി നെറ്റ്‌വര്‍ക്ക് പിന്തുണയും ഇതിനുണ്ട്. 60 ഗ്രാമാണ് ഇതിന്റെ ഭാരം. മൈക്രോഎസ്ഡി കാര്‍ഡിന്റെ പിന്തുണയോടെ ഫോണിന്റെ മെമ്മറിയെ 4ജിബി വരെ ഉയര്‍ത്താം. ബ്രൗസര്‍, എഫ്എം റേഡിയോ സൗകര്യങ്ങളും ഇതിലുണ്ട്.

Best Mobiles in India

Advertisement