ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫേണ്‍ ശ്രേണിയില്‍ തരംഗമായി ടെക്നോ ക്യാമന്‍ ഐ4


ട്രാന്‍സിഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് ടെക്നോ. കരുത്തുറ്റ ഹാര്‍ഡ്-വെയര്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ ടെക്നോ മിടുക്കരാണ്. ഇപ്പോഴിതാ, ബഡ്ജറ്റ് ശ്രേണിയില്‍ പുത്തന്‍ ഫോണിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ടെക്നോ ക്യാമന്‍ ഐ 4 എന്നാണ് ഈ മോഡലിന്റെ പേര്.

ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയാണ് ഫോണിന്റെ വരവ്. 9,599 രൂപയാണ് മോഡലിന്റെ വിപണി വില. 10,000 രൂപയ്ക്കു താഴെ ട്രിപ്പിള്‍ ക്യാമറ ളള്‍ക്കൊള്ളിച്ചു പുറത്തിറക്കിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പദവി ടെക്നോ ക്യാമന്‍ ഐ4 സ്വന്തമാക്കി കഴിഞ്ഞു. രണ്ട് റാം വേരിയന്റുകളിലായാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്.

3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി, 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് രണ്ടു വേരിയന്റുകള്‍. യഥാക്രമം 9,599, 11,999 രൂപയാണ് വില. ആക്വാ ബ്ലൂ, ഷാംപെയിന്‍ ഗോള്‍ഡ്, നെബുല ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറഭേദങ്ങില്‍ ഇരു-മോഡലുകളും ലഭിക്കും. ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. തുടര്‍ന്നു വായിക്കൂ...

ലൈറ്റ് വെയിറ്റ് ഡിസൈന്‍

വളരെ ലളിതമായാണ് ടെക്നോ ക്യാമന്‍ ഐ4 നിര്‍മിച്ചിരിക്കുന്നത്. തികച്ചും കൈയ്യിലൊതുങ്ങുന്ന രീതിയിലാണ് നിര്‍മാണം. ഇതിനായി മികച്ച ക്വാളിറ്റി പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക്ക് വേരിയന്റിന്റെ പിന്‍ഭാഗം കാണാന്‍ പ്രത്യേക ഭംഗിയുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറും മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.

പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സംവിധാനമാണുള്ളത്. മൂന്നു സെന്‍സറുകളും താഴെ എന്ന രീതിയില്‍ വളരെ ലളിതമായി ക്രമീകരിച്ചിരിക്കുന്നു. പവര്‍ കീയോടൊപ്പമാണ് വോളിയം കീയും ക്രമീകരിച്ചിരിക്കുന്നത്. ഇടതുഭാഗത്തായി ട്രിപ്പിള്‍ സ്ലോട്ട് സിം ട്രായുമുണ്ട്. സ്പീക്കര്‍ ഗ്രില്‍ ഘടിപ്പിച്ചിരിക്കുന്നത് ഫോണിന്റെ താഴ്ഭാഗത്താണ്.

ഡോട്ട് നോച്ച് ഡിസ്‌പ്ലേ

6.12 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 720X1520 പിക്‌സലാണ് റെസലൂഷന്‍. 320 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഡിസ്‌പ്ലേയ്ക്കുണ്ട്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. കമ്പനി ഇതിനെ ഡോട്ട് നോച്ചെന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യപ്രകാശത്തില്‍ ഡിസ്‌പ്ലേയുടെ ബ്രൈറ്റ്‌നെസ് ലെവല്‍ കുറവുള്ളതായി കണ്ടെത്താനായി.

ട്രിപ്പിള്‍ ക്യാമറ സംവിധാനം

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ടെക്നോ ക്യാമന്‍ ഐ4-ന്റെ പിന്‍ഭാഗത്തായി ഘടിപ്പിച്ചിരിക്കുന്നത്. 13 മെഗാപിക്‌സലിന്റെ മെയിന്‍ ലെന്‍സും 8 മെഗാപിക്‌സലിന്റെ അള്‍ട്രാ-വൈഡ് ലെന്‍സും 2 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും അടങ്ങുന്നതാണ് പിന്നിലെ ട്രിപ്പിള്‍ ക്യാമറ സംവിധാനം. കൃതൃമബുദ്ധിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ക്യാമറ. ഇതിലെല്ലാമുപരിയായി 1080 പി റെസലൂഷനില്‍ വീഡിയോ റെക്കോര്‍ഡിംഗും ഇതിൽ സാധ്യമാണ്.

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്നിലുള്ളത്. എ.ഐ ക്യാം, ബ്യൂട്ടി, പോര്‍ട്രൈറ്റ്,എ.ആര്‍ എന്നീ സവിശേഷതകള്‍ സെല്‍ഫി ക്യാമറയിലുണ്ട്. ക്യാമറ ആപ്പ് ഉപയോഗിക്കുന്നതില്‍ ഒരുതരത്തിലുള്ള ലാഗിംഗും അനുഭവപ്പെടുന്നില്ല. മുന്‍ ക്യാമറയിലും 1080 പി റെസലൂഷനില്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാണ്.

ഹാര്‍ഡ്-വെയറും സോഫ്റ്റ്-വെയറും

ഒക്ടാകോര്‍ മീഡിയടെക്ക് ഹീലിയോ പി22 ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 ജി.ബി/ 4 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. 32 ജി.ബി/ 64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ഇത് 256 ജി.ബി വരെ എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്നതാണ്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം, കൂട്ടിന് HIOS വേര്‍ഷന്‍ 4.6 മുണ്ട്.

കരുത്തന്‍ ബാറ്ററി

3,500 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ടെക്നോ ക്യാമന്‍ ഐ4ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'റോക്കറ്റ് ഫാസ്റ്റ് ചാര്‍ജിംഗ്' എന്ന പേരില്‍ അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഈ ഫോണിലുണ്ട്.

ചുരുക്കം

ബഡ്ജറ്റ് ശ്രേണിയില്‍ ലഭ്യമായ മികച്ച മോഡലുകളിൽ ഒന്ന് തന്നെയാണ് ടെക്നോ ക്യാമന്‍ ഐ4. മാത്രമല്ല 10,000 രൂപയ്ക്ക് താഴെ ട്രിപ്പിള്‍ ക്യാമറ ഉള്‍ക്കൊള്ളിച്ച ഏക മോഡല്‍ കൂടിയാണ് ടെക്നോ ക്യാമന്‍ ഐ4. 9,599 രൂപയില്‍ തുടങ്ങി 11,490 രൂപ വരെയാണ് വിലയുടെ ശ്രേണി. കുറഞ്ഞ വിലയില്‍ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് ഈ ഫോണ്‍ തെരഞ്ഞെടുക്കാം.

Most Read Articles
Best Mobiles in India
Read More About: smartphone mobile news technology

Have a great day!
Read more...

English Summary

Tecno, the smartphone brand backed by Transsion Holdings has announced its latest budget smartphone- Camon i4 for the Indian market. The latest entry comes with a triple rear camera setup which is the major highlight of the device. Starting at Rs 9,599, the Tecno Camon i4 is the first smartphone under sub Rs 10K price segment to offer triple lens primary camera setup.