ലോകം കണ്ട ഏറ്റവും വലിയ 5 ദുരന്ത സ്മാർട്ഫോൺ മോഡലുകൾ


കൊട്ടിഘോഷിച്ച് അന്ന് വരെ ഒരു കമ്പനികളും നൽകാത്ത പ്രത്യേകതകളുമായി ഇറങ്ങി, എന്നാൽ വിപണിയിൽ യാതൊരു തരംഗവും സൃഷ്ടിക്കാതെ കമ്പനിക്ക് വൻ നഷ്ടങ്ങൾ ഉണ്ടാക്കികൊടുക്കുക കൂടെ ചെയ്ത ചില ഫോണുകളുണ്ട്. അത്തരം ഫോണുകളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

Advertisement

The Nokia N-Gage (2003)

ലോകം കുഞ്ഞുഫോണുകളിൽ നിന്നും സ്മാർട്ട് ആയ ഇന്റർനെറ്റ് അധിഷ്ഠിത ഫോണുകളിലേക്ക് മാറാൻ തുടങ്ങിയ കാലത്തായിരുന്നു നോക്കിയ ഒരു ഗെയിമിംഗ് ഫോൺ പരീക്ഷിച്ചത്. അന്നുവരെ ആരും കാണാത്ത പുതുമയുള്ള മോഡലിൽ ഗെയിമിംഗ് എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് ഇറക്കിയ ഫോൺ പക്ഷെ വിപണിയിൽ വൻ ദുരന്തമായി. പലരും ഈ മോഡൽ ചിത്രങ്ങളിൽ മാത്രം കണ്ടു. പല മാറ്റങ്ങളും വരുത്തി അവതരിപ്പിച്ചെങ്കിലും എന്തോ അതൊന്നും തന്നെ ലോകം സ്വീകരിച്ചില്ല.

Advertisement
The BlackBerry Storm (2008)

2008 കാലഘട്ടം. തങ്ങളുടെ കീപാഡ് ഫോണുകളുമായി ലോകമൊട്ടുക്കും ഒരുപാട് ആരാധകരുള്ള ഫോണായി ബ്ലാക്ക്ബെറി വിലസുന്ന കാലം. എന്നാൽ ആയിടെയായി ആളുകൾ കൂടുതലായി ഐഫോണിലേക്ക് ആകർഷരാകാൻ തുടങ്ങിയത് ബ്ലാക്ക്ബെറിയെ ഐഫോൺ പോലെ ഒരു ടച് ഫോൺ നിർമിക്കുന്നതിനായി പ്രേരിപ്പിക്കുകയുണ്ടായി.

അങ്ങനെ കാഴ്ചയിൽ ഏറെ ഭംഗിയുള്ള എന്നാൽ സോഫ്ട്‍വെയർ തലത്തിലോ ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലോ യാതൊരു മെച്ചങ്ങളും ഇല്ലാതെ തിരക്കിട്ട് ഇറക്കിയ BlackBerry Storm ഫോൺ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇരുണ്ട അധ്യായമാകുകയായിരുന്നു.

Amazon Fire Phone (2014)

ആമസോൺ Kindle ആകട്ടെ, ഫയർ ടിവി ആകട്ടെ, ടാബ്ലെറ്റുകൾ ആവട്ടെ ഇത്തരത്തിലുള്ള ഉപകരണങ്ങൾ നിര്മിക്കുന്നതിലും വില്കുന്നതിലും ആമസോണിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ആ ഒരു പശ്ചാത്തലത്തിലാണ് ആമസോൺ ഏറെ കൊട്ടിഘോഷിച്ച് ആമസോൺ ഫയർ ഫോൺ ഇറക്കുന്നത്.

അഞ്ചു വർഷത്തെ പരീക്ഷണങ്ങൾ, മികവാർന്ന ഒരുപിടി സവിശേഷതകൾ എന്ന് തുടങ്ങി പ്രത്യേകതകൾ ഒരുപാട് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ അതൊന്നും തന്നെ ഫോണിൽ യഥാവിധം കണ്ടില്ല എന്നുമാത്രമല്ല ആൻഡ്രോയിഡ് ഒഎസിന് ആമസോണിന്റെ ഒരു പ്രത്യേക ലേയറോട് കൂടി അവതരിപ്പിച്ച ഈ ഡിസൈൻ അടക്കം ഫോൺ ലോകം കൈവിട്ടു കളയുകയായിരുന്നു.

HTC First എന്ന ഫേസ്ബുക് ഫോൺ (2013)

ഫേസ്ബുക്ക് ഫോൺ എന്ന വിശേഷണത്തോട് കൂടിയാണ് HTC First 2013 ൽ ഇറങ്ങിയത്. മൂന്ന് വർഷത്തോളം നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലായിരുന്നു ഈ ഫോൺ എത്തിയത്. എന്നാൽ ഫോൺ എത്തിയതോടെ കണ്ടവർ ആകെ അന്ധാളിച്ചു. കാരണം ഒരു സാധാരണ ആൻഡ്രോയ്ഡ് ഫോൺ തന്നെ സംഭവം. ആകെ ഉള്ള മാറ്റം എന്തെന്നു വെച്ചാൽ ഫേസ്ബുക്ക് എളുപ്പം ഉപയോഗിക്കാൻ സൗകര്യത്തിലുള്ള ഒരു ഹോം സ്ക്രീൻ അഥവാ ലോഞ്ചർ മാത്രം ഫോണിലുണ്ട്.

എന്നാൽ ഇതിനു വേണ്ടി മാത്രം ആരും ഫോൺ വാങ്ങിയില്ല. മാത്രമല്ല, ആർക്കാണ് ഫേസ്ബുക്ക് ലോഞ്ചർ വെച്ചുള്ള ഒരു ഫോൺ ഇഷ്ടപ്പെടുക. ഒപ്പം ഡിസൈനും വളരെ മോശമായിരുന്നു. അതോടെ സംഭവം ഫേസ്ബുക്ക് മെല്ലെ കൈവിട്ടു. അവസാനം 99 ഡോളറിന് വിട്ട ഫോൺ ഒരു വർഷത്തിന് ശേഷം 0.99 ഡോളറിന് വിറ്റൊഴിക്കേണ്ടി വന്നു കമ്പനിക്ക്.

മുംബൈയിലെ ഹോട്ടലിൽ പോക്കറ്റിൽ നിന്നും ഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ കാണാം

Microsoft Kin (2010)

സ്മാർട്ഫോൺ മേഖല എന്നത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ചെടുത്തോളം എന്നും പരാജയങ്ങളുടെ മാത്രം ഒന്നായിരുന്നു. വിൻഡോസിൽ ലോകവിപണി കീഴടക്കിയ പോലെ സ്മാർട്ഫോൺ വിപണിയിൽ മൈക്രോസോഫ്റ്റിന് പിടിച്ചുനിൽക്കാൻ ആയില്ല എന്നുമാത്രമല്ല, എന്നും പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങാൻ ആയിരുന്നു വിധിയും. ആ കൂട്ടത്തിൽ ഏറെ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഒരു മോഡലാണ് 2010 ൽ ഇറങ്ങിയ Microsoft Kin.

ഒരു പാതി വെന്ത സ്മാർട്ഫോൺ ആയിരുന്നു മൈക്രോസോഫ്റ്റിന്റെ ഈ സംരംഭം. ഫലത്തിൽ ഒരു ഫോൺ ആയിരുന്നില്ല ഇത്. പകരം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ മാത്രമുള്ള, പ്രത്യേകിച്ച് ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാനുള്ള ഒരു ഉപകരണം. എന്നാൽ വിലയോ ആകാശത്തോളവും. എന്തായാലും ആരും തന്നെ ഫോൺ വാങ്ങിയില്ല. അല്ലെങ്കിൽ തന്നെ ഒരു സ്മാർട്ഫോണിന് വേണ്ട ഒരു ഗുണങ്ങളും ഇല്ലാത്ത ഒരു വില കൂടിയ ഉപകരണം ആര് വാങ്ങാൻ. അങ്ങനെ മൈക്രോസോഫ്റ്റിന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഇത് കൂടെയായി.

Best Mobiles in India

English Summary

The 5 Biggest Smartphone Flops of All Time